HOME
DETAILS
MAL
വടകരയില്‍ മത്സരിക്കില്ല; കൊലപാതകിയെ തോല്‍പ്പിക്കാന്‍ പിന്തുണ യു.ഡി.എഫിനെന്ന് ആര്.എം.പി
backup
March 17 2019 | 12:03 PM
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ മത്സരിക്കില്ലെന്ന് ആര്.എം.പി കെ.കെ രമ അറിയിച്ചു. യു.ഡി.എഫ് സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുമെന്നും രമ അറിയിച്ചു.
കൊലയാളി വിജയിക്കരുത്. പി. ജയരാജന്റെ തോല്‍വി ഉറപ്പാക്കുകയാണ് ലക്ഷ്യം. അതിനു വേണ്ടതെല്ലാം ചെയ്യും. ഇല്ലെങ്കില്‍ അണികളോട് മറുപടി പറയേണ്ടി വരുമെന്നും രമ പറഞ്ഞു.
ആര്.എം.പി എല്ലാ തവണയും മത്സരിക്കാറുണ്ട്. എന്നാല്‍, ഇത്തവണ ടി.പി ചന്ദ്രശേഖരന്റെ കൊലപാതകത്തിന് പിന്നില്‍ നിന്നയാളാണ് സി.പി.എം സ്ഥാനാര്‍ഥി. യു.ഡി.എഫിന്റെ രാഷ്ട്രീയ നിലപാടിനോട് യോജിപ്പില്ലെങ്കിലും പി.ജയരാജനെ തോല്‍പ്പിക്കുന്നതിന് വേണ്ടിയാണ് യു.ഡി.എഫിനെ പിന്തുണയ്ക്കുന്നതെന്നും കെ.കെ രമ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."