'സ്പന്ദനം' കെ.എം.സി.സി സൂപ്പര്‍ സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പും സെമിനാറും ശ്രദ്ധേയമായി സ്ത്രീകള്‍ക്കായി സ്തനാര്‍ബുധ ബോധവല്‍ക്കരണവും നടന്നു
മനാമ: കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റി ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് നടത്തിയ സ്പന്ദനം സൂപ്പര്‍ സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
നിരവധി പ്രവാസി രോഗികളും കുടുംബങ്ങളുമാണ് ക്യാമ്പ് പ്രയോജനപ്പെടുത്തിയത്. മലയാളികള്‍ക്ക് പുറമെ വിവിധ സംസ്ഥാനങ്ങളിലെ തിങ്ങിനിറഞ്ഞ ജനസഞ്ചയം ക്യാമ്പിന്റെ വിജയം വിളിച്ചോതുന്നതായിരുന്നു.
ക്യാമ്പില്‍ സ്ത്രീകള്‍ക്ക് മാത്രമായി സ്തനാര്‍ബുദ ബോധവല്‍ക്കരണ സെമിനാറും സൗജന്യ വൈദ്യപരിശോധനയും പ്രത്യേകം സംഘടിപ്പിച്ചിരുന്നു. ഇതും സ്ത്രീ ജനപങ്കാളിത്തത്താല്‍ ക്യാമ്പ് ശ്രദ്ധേയമായി.
ഉദ്ഘാടന സെഷന്‍ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി ജില്ലാ വൈസ് പ്രസിഡന്റ് അബൂബക്കര്‍ ഹാജി മുട്ടുങ്ങല്‍ അധ്യക്ഷനായി. ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്റര്‍ സി.ഇ.ഒ ഹബീബ് റഹ്മാന്‍, മെഡിക്കല്‍ അഡ്മിന്‌സ്‌ട്രേറ്റര്‍ ഡോ. ഷംനാദ്, കൈ.എം.സി.സി സംസ്ഥാന പ്രസിഡന്റ് എസ്.വി ജലീല്‍, ജനറല്‍ സെക്രട്ടറി അസൈനാര്‍ കളത്തിങ്കല്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറി ശംസുദ്ധീന്‍ വെള്ളിക്കുളങ്ങര, ജില്ല പ്രസിഡന്റ് എ.പി ഫൈസല്‍, ഒ.ഐ.സി.സി ഗ്ലോബല്‍ പ്രസിഡന്റ് രാജു കല്ലുംപുറം, കെ.എം.സി.സി സെക്രട്ടേറിയറ്റ് മെംബര്‍ സി.കെ അബ്ദുറഹിമാന്‍ എന്നിവര്‍ ആശംസയര്‍പ്പിച്ചു. സമസ്ത ട്രഷറര്‍ അബ്ദുല്‍ വാഹിദ്, കെ.എം.സി.സി സംസ്ഥാന നേതാക്കളായ ഗഫൂര്‍ കൈപ്പമംഗലം, സിദീഖ് കണ്ണൂര്‍, മുസ്തഫ കെ.പി, ഷാഫി പറക്കട്ടെ, മൊയ്ദീന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
കെ.എം.സി.സി കോഴിക്കോട് ജില്ലാ സെക്രട്ടറി ഫൈസല്‍ കോട്ടപ്പള്ളി സ്വാഗതവും ഓര്‍ഗനൈസിംഗ് സെക്രട്ടറി ഫൈസല്‍ കണ്ടിത്താഴ നന്ദിയും പറഞ്ഞു. ഷിഫ അല്‍ ജസീറക്കുള്ള കെ.എം.സി.സിയുടെ ഉപഹാരം ഡയറക്ടര്‍ ഷബീര്‍ അലി ഏറ്റുവാങ്ങി. ജില്ലാ കെ.എം.സി.സിയുടെ വിഷന്‍ 33 ന്റെ വിജയകരമായ നടത്തിപ്പിന് ശേഷം അതിന്റെ പരിസമാപ്തി കുറിച്ച് കൊണ്ട് ഒരു മാസം നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടികള്‍ ഉള്‍കൊള്ളിച്ചു കൊണ്ടുള്ള സൈന്‍ ഔട്ട് 2k19 പദ്ധതിയിലെ ആദ്യ പരിപാടിയാണ് മെഡിക്കല്‍ ക്യാമ്പ്. ബോധവല്‍ക്കരണ സെമിനാറില്‍ ഷിഫ കണ്‍സള്‍ട്ടന്റ് റേഡിയോളജിസ്റ്റ് ഡോ. അനീസ ബേബി നജീബ് ക്ലാസ് എടുത്തു. വളരെ നേരത്തെ കണ്ടുപിടിച്ച് ശരിയായി ചികിത്സിച്ചാല്‍ എണ്‍പതു മുതല്‍ തൊണ്ണൂറു ശതമാനം ആളുകളിലും പൂര്‍ണമായും ഭേദമാക്കാനാവുന്ന രോഗമാണിതെന്ന് അവര്‍ പറഞ്ഞു. സ്ത്രീകള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ കണ്ടുവരുന്ന കാന്‍സറാണു സ്തനാര്‍ബുദം. തുടക്കത്തില്‍ തന്നെ കണ്ടെത്തി വേണ്ട ചികിത്സ നല്‍കിയാല്‍ രോഗിയുടെ ജീവന്‍ സുരക്ഷിതമാക്കാന്‍ കഴിയുമെന്നും അവര്‍ പറഞ്ഞു.
ക്യാമ്പില്‍ വിവിധ സൂപ്പര്‍ സ്‌പെഷ്യാലിറ്റികളും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേകം പരിശോധനകളും ഉണ്ടായിരിന്നു. 700 ഓളം പേര്‍ ക്യാമ്പില്‍ രജിസ്റ്റര്‍ ചെയ്തു. മെഡിക്കല്‍ ക്യാമ്പില്‍ സ്‌പെഷ്യലിസ്റ്റ് പീഡിയാട്രീഷ്യന്‍മാരായ ഡോ. കുഞ്ഞിമൂസ, ഡോ. സമീര്‍, ഗൈനോക്കളജിസ്റ്റുമാരായ ഡോ. സുനിത കുംബ്ല, ഡോ. ആയിഷ, കാര്‍ഡിയോളജിസ്റ്റ് ഡോ. ഷൈമ, ഒഫ്താല്‍മോളജിസ്റ്റ് ഡോ. ശ്രേയസ് പാലവ്, സ്‌പെഷ്യലിസ്റ്റ് ഇന്റേണല്‍ മെഡിന്‍ ഡോക്ടര്‍മാരായ ബിജു മോസസ്, ടിഎ നജീബ്, ജനറല്‍ ഫിസിഷ്യമാരായ ഡോ. നിജേഷ് മേനോന്‍, ഡോ. ജിബി കോശി എന്നിവര്‍ പരിശോധന നടത്തി. കുട്ടികള്‍ക്ക് കേള്‍വി പരിശോധനയും കാഴ്ച പരിശോധനയും നടത്തി.
കാര്‍ഡിയോളജിസ്റ്റ് നിര്‍ദേശിച്ച 50 പേര്‍ക്ക് സൗജന്യമായി ഇ.സി.ജി പരിശോധിച്ചു. 425 പേര്‍ക്ക് ഷുഗര്‍, കൊളസ്‌ട്രോള്‍,ട്രൈഗ്ലിസറെയ്ഡ്, തൈറോയ്ഡ് (ടിഎസ്എച്ച്) പരിശോധനകള്‍ സൗജന്യമായി നല്‍കി. ഇതോടൊപ്പം മാമോഗ്രഫി, സിടി, എക്കോ, ടിഎംടി എന്നീ പരിശോധനകളില്‍ 50 ശതമാനം ഡിസ്‌കൗണ്ടും ലഭ്യമാക്കി. ഒപ്റ്റിക്കല്‍സിനും 50 ശതമാനം ഡിസ്‌കൗണ്ട് നല്‍കിയിരുന്നു.
ക്യാമ്പിന് കെ.എം.സി.സി ജില്ലാ നേതാക്കളായ നാസര്‍ ഹാജി, അസ്‌ലം വടകര, ശരീഫ് വില്യാപ്പള്ളി, അഷ്‌റഫ് നരിക്കോടന്‍, മന്‍സൂര്‍ പി.വി എന്നിവരും ഷിഫ ജീവ നക്കാരും നേതൃത്വം നല്‍കി. കാസിം നൊച്ചാട്, മഹമൂദ് ഇ.പി, ഇസ്ഹാഖ്‌കോറോത്ത്, അഷ്‌റഫ് അഴിയൂര്‍, മുസ്തഫ മയ്യന്നൂര്‍, ഷഹീര്‍ മുഹമ്മദ്, സാജിദ് അരൂര്‍, ഹമീദ് ഓട്ടപ്പള്ളി, റഫീഖ് പുളിക്കാവ്, ഹുസൈന്‍ വടകര, ഉമ്മര്‍ സി കെ, ഫിറോസ് കല്ലായി, ഹുസൈന്‍ മക്യാട്, ഹാരിസ് താമരശ്ശേരി, അഷ്‌റഫ് തോടന്നൂര്‍, കാസ്സിം കോട്ടപ്പള്ളി, കുയ്യാലില്‍ മഹമൂദ് ഹാജി, അഷ്‌റഫ് കാട്ടില പീടിക, ജെപി കെ തിക്കോടി, ഹമീദ് വാണിമേല്‍, ഹാഫിസ് വള്ളിക്കാട്, ഷാജഹാന്‍, സി കെ കുഞ്ഞബ്ദുള്ള, ഹമീദ്, അബ്ദുല്‍ കാദര്‍ ശരീഫ്, സകരിയ എടച്ചേരി, ഹുസൈന്‍ വയനാട്, സലാം മമ്പാട്ടുമൂല, നൂറുദ്ധീന്‍ മുണ്ടേരി, റഫീഖ് തോട്ടക്കര, ശറഫുദ്ധീന്‍ മാരായമംഗലം, അഹമ്മദ് കണ്ണൂര്‍, സഹീര്‍ കാട്ടാമ്പള്ളി, ഇബ്രാഹിം പുറക്കാട്ടിരി, മുസ്തഫ, കെ.എം.സി.സി ജില്ല വനിതാവിങ് , ഹരിത ഭാരവാഹികള്‍ സന്നിഹിതരായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."