സമൂഹ വിവാഹവും വിവാഹ ധനസഹായ വിതരണവും നടത്തി
കളമശേരി: ഇടപ്പള്ളി അല്‍ മനാല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ സമൂഹ വിവാഹവും വിവാഹ ധനസഹായ വിതരണവും നടത്തി.
ഇടപ്പള്ളി ജമാ അത്ത് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് മന്ത്രി പി തിലോത്തമന് ഉല്‍ഘാടനം ചെയ്തു. അല്‍ മനാല്‍ ട്രസ്റ്റ് ചെയര്മാന് ഡോ: ഇ യു രാജ അധ്യക്ഷനായി. എം എല്‍ എ മാരായ പി ടി തോമസ്, അന്‍വര്‍ സാദത്ത് ,ടി ജെ വിനോദ് ,ഡോ മന്‍സൂര്‍ ഹസ്സന്, പി എച്ച് അബ്ദുല്‍ റഷീദ്, പി രാജു, എ എന്‍ രാധാകൃഷ്ണന് , പി എ എം ഇബ്രാഹിം, എ എം പരീക്കുട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഇടപ്പള്ളി മുദരിസ് അബ്ദുല്‍ മജീദ് ഫൈസി,പുന്നുരുന്നി കെ.കുഞ്ഞുമുഹമ്മദ് മൗലവി എന്നിവര്‍ നിക്കാഹിന് നേത്യത്വം നല്കി.
10 മുസ്ലിം യുവതികളുടെ നിക്കാഹാണ് നടന്നത്. ഇവര്‍ക്കാവശ്യമായി സ്വര്‍ണാഭരണങ്ങളും മറ്റും നല്കിയതോടൊപ്പം മറ്റു സമുദായത്തില്‍ പെട്ട ആറ് യുവതികള്‍ക്ക് വിവാഹ ധനസഹായവും ചടങ്ങില്‍ വിതരണം ചെയ്തു.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബി.എ അബ്ദുല്‍ മുത്തലിബ് സ്വാഗതവും ട്രസ്റ്റ് സെക്രട്ടറി ബാദുഷ ബ്ലായില്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."