HOME
DETAILS
MAL
മനോഹര്‍ പരീക്കര്‍ അന്തരിച്ചു
backup
March 17 2019 | 14:03 PM
പനാജി: ഗോവന്‍ മുഖ്യമന്ത്രിയായിരുന്ന മനോഹര്‍ പരീക്കര്‍ അന്തരിച്ചു. 63 വയസായിരുന്നു. അര്‍ബുദ ബാധിതനായിരുന്ന അദ്ദേഹം അസുഖം മൂര്‍ച്ഛിച്ച് ചികിത്സയിലായിരുന്നു. പനജിയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം.
മൂന്നു വട്ടം ഗോവന്‍ മുഖ്യമന്ത്രിയായിരുന്ന അദ്ദേഹം മോദി മന്ത്രിസഭയില്‍ മൂന്നു വര്‍ഷം പ്രതിരോധമന്ത്രിയായിരുന്നു. 2000-05, 2012-14, 2017-19 എന്നീ കാലയളവുകളിലാണ് ഇദ്ദേഹം മുഖ്യമന്ത്രിയായത്. രാജ്യത്തെ ഐ.ഐ.ടി ബിരുദമുള്ള അദ്യമുഖ്യമന്ത്രിയും മനോഹര്‍ പരീക്കറായിരുന്നു. 2014 നവംബര്‍ മുതല്‍ 2017 മാര്‍ച്ച് വരെയായിരുന്നു അദ്ദേഹം പ്രതിരോധമന്ത്രിയായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."