തീറ്റ പുല്‍കൃഷിയില്‍ വരുമാനം നേടി ഉണ്ണികൃഷ്ണന് നായര്‍
രാജപുരം: തീറ്റ പുല്‍കൃഷിയില്‍ നൂറുമേനി വിജയം കൊയ്ത പരമ്പരാഗത കര്ഷകന് എന്‍.വി ഉണ്ണികൃഷ്ണന് നായര്‍ക്ക് ഈ കൃഷി പുതിയ വരുമാനമാര്‍ഗമാകുന്നു. കോടോം-ബേളൂര്‍ പനങ്ങാട് കാരാക്കോട് സ്വദേശിയായ ഉണ്ണികൃഷ്ണന് നായര്‍ ഈ കൃഷിയിലൂടെ ക്ഷീര കര്‍ഷകര്‍ക്ക് വഴികാട്ടി കുടിയാകുന്നു.
രണ്ട് ഏക്കര്‍ സ്ഥലത്താണ് കൃഷിയൊരുക്കിയത്. ക്ഷീരവികസന വകുപ്പാണ് സാങ്കേതിക സഹായങ്ങള്‍ നല്‍കിയത്. 40 ദിവസം കൊണ്ട് വില്ക്കാന് പാകത്തിലുള്ള തൈകള്‍ തയാറാകുന്നു. ഇവ ക്ഷീര സംഘങ്ങള്‍ വഴിയാണ് കര്‍ഷകര്‍ക്ക് നല്‍കുന്നത്. ക്ഷീര കര്‍ഷകര്‍ ഇവ നട്ട് പശുക്കള്‍ക്ക് നല്കാന് പാകത്തിലുള്ളവയാക്കി മാറ്റുന്നു. ഒരു ചെടിയില്‍നിന്ന് 40 വരെ മുളവന്ന് തൈകളായി മാറുന്നു. ആറ് മാസം കൊണ്ട് പൂര്‍ണ വളര്‍ച്ചയെത്തും.
നിരവധി സംഘങ്ങളാണ് ഉണ്ണികൃഷ്ണന് നായരില്‍നിന്ന് തൈകള്‍ വാങ്ങുന്നത്. സമ്മിശ്ര കൃഷി നടത്തി ശ്രദ്ധ നേടിയ ഉണ്ണികൃഷ്ണന് നായരുടെ തോട്ടത്തില്‍ തെങ്ങ്, വാഴ, കവുങ്ങ്, കുരുമുളക്, വിവിധയിനം പച്ചക്കറികള്‍ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത കൃഷികളാണുള്ളത്. ഇവയെ പരിചരിക്കുവാന്‍ ഭാര്യയും മക്കളും ഉണ്ണികൃഷ്ണന് നായര്‍ക്കൊപ്പമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."