HOME
DETAILS
MAL
ക്വാറന്റൈനിലുള്ളവര്‍ നിര്‍ദേശം ലംഘിച്ചു: അതിര്‍ത്തിയെന്ന നിലയില്‍ പാലക്കാട് കൂടുതല്‍ ശ്രദ്ധവേണമെന്ന് മന്ത്രി എ.കെ ബാലന്‍
backup
May 25 2020 | 10:05 AM
പാലക്കാട്: ജില്ലയില്‍ സമൂഹവ്യാപനത്തിന്റെ ആശങ്ക ശക്തിപ്പെടുന്നതായി മന്ത്രി എ.കെ ബാലന്‍. ഇന്ന് അഞ്ച് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ പാലക്കാട് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 53 ആയി. അതിര്‍ത്തി ജില്ലയായതിനാല്‍ പാലക്കാട് കാര്യമായ മുന്‍കരുതല്‍ വേണമെന്നും വലിയ ഇടപെടല്‍ ആവശ്യമാണെന്നും എ.കെ. ബാലന്‍ വ്യക്തമാക്കി.
പ്രവാസികളെക്കാള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടത് മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വരുന്നവരെയാണെന്നും നിരീക്ഷണത്തിലുള്ളവര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങുന്ന സാഹചര്യമുണ്ടെന്നും മന്ത്രി പറഞ്ഞു. നിരോധനാജ്ഞ പ്രഖ്യാപിച്ചത് ജില്ലയുടെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ്. രോഗം പടരുന്ന സാഹചര്യത്തില്‍ ഇത് നീട്ടേണ്ട സാഹചര്യമുണ്ടോയെന്ന് ആലോചിച്ച് തീരുമാനിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."