സഊദി കർഫ്യു: വ്യാഴം മുതൽ ഘട്ടം ഘട്ടമായി ഇളവ്: ആരോഗ്യ മന്ത്രി
റിയാദ്: സഊദിയിൽ ഏർപ്പെടുത്തിയ കർഫ്യുവിൽ വ്യാഴം മുതൽ ഘട്ടം ഘട്ടമായി ഇളവു വരുത്താൻ തീരുമാനം. ഓരോ പ്രദേശത്തെയും കണ്ടെത്തുന്ന വൈറസ് കേസുകളും രോഗമുക്തിയും അവലോകനം ചെയ്തിട്ടായിരിക്കും തീരുമാനം കൈക്കൊള്ളുക. സഊദി ആരോഗ്യ മന്ത്രി ഡോ: തൗഫീഖ് അൽ റബീഅയാണ് ഇക്കാര്യം അറിയിച്ചത്.
#وزير_الصحة: وضعنا تصور مرحلي للمرحلة القادمة.. تبدأ تدريجياً من الخميس لحين العودة للأوضاع الطبيعية.#عاجلhttps://t.co/0yoZBdwToS pic.twitter.com/cAl9aWxa1A
— صحيفة سبق الإلكترونية (@sabqorg) May 25, 2020
നിലവിൽ ശനിയാഴ്ച മുതൽ രാജ്യത്ത് ആകമാനം മുഴു സമയം നീളുന്ന കർഫ്യു തുടർന്ന് വരികയാണ്. വ്യാഴാഴ്ച ഇത് അവസാനിക്കുന്നതോടെയാണ് കർഫ്യു ഇളവിൽ തീരുമാനം ഓരോ പ്രദേശങ്ങളെയും അവലോകനം ചെയ്ത് തീരുമാനം കൈക്കൊള്ളുക.ഗുരുതരമായ കേസുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ആശുപത്രികളുടേയും ആരോഗ്യ സംവിധാനത്തിന്റെയും ശേഷി, നേരത്ത രോഗ ബാധ കണ്ടെത്തുന്നതിനുള്ള പരിശോധന വ്യാപിപ്പിക്കല്‍ എന്നീ സൂചകങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും ഇനിയുള്ള നടപടികളെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.
പകർച്ചവ്യാധിയുടെ ആദ്യഘട്ടത്തിൽ മുൻകരുതൽ നടപടികൾ ഏർപ്പെടുത്തുന്നത് രാജ്യത്തെ കൂടുതൽ നിയന്ത്രണത്തിലാക്കിയെന്നും അദ്ദേഹം പറഞ്ഞു. ഫെയ്‌സ് മാസ്കുകളും കൈയ്യുറകളും ഉപയോഗിച്ച് ആളുകൾ വീട് വിടുമ്പോൾ മുൻകരുതൽ നടപടികൾ തുടരണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."