കര്‍ക്കിടക വാവുബലി; തിരുനെല്ലിയില്‍ ഒരുക്കം പൂര്‍ത്തിയായി
മാനന്തവാടി: സംസ്ഥാനത്തിന് പുറത്ത് നിന്നടക്കം ഏറ്റവും കൂടതല്‍ വിശ്വാസികള്‍ പിതൃകര്‍മ്മം ചെയ്യാനെത്തുന്ന തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തില്‍ കര്‍ക്കിടക വാവു ബലിക്ക് വിപുലമായ സൗകര്യങ്ങള്‍. ബലി കര്‍മ്മങ്ങള്‍ ഈ മാസം 14ന് പുലര്‍ച്ചെ മൂന്നുമുതല്‍ ആരംഭിക്കും.
ഈ വര്‍ഷത്തെ കര്‍ക്കിടക വാവിനോടനുബന്ധിച്ച് വിപുലമായ ട്രാഫിക് സംവിധാനങ്ങളാണ് അധികൃതര്‍ ഒരുക്കിയിരിക്കുന്നത്. സ്വകാര്യ വാഹനങ്ങളും ടാക്സി വാഹനങ്ങളും കാട്ടിക്കുളത്ത് പാര്‍ക്ക് ചെയ്യണം. കാട്ടിക്കുളം മുതല്‍ തിരുനെല്ലിക്ഷേത്രം വരെ കെ.എസ്.ആര്.ടി.സി ബസുകളും പ്രിയദര്‍ശിനിയും ചെയിന്‍ സര്‍വീസ് നടത്തും. ബലി സാധനങ്ങളുടെ വിതരണത്തിന് പ്രത്യേക കൗണ്ടര്‍ പാപനാശിനിയില്‍ ഒരുക്കിയിട്ടുണ്ട്. ക്ഷേത്രത്തില്‍ എത്തുന്ന ഭക്തജനങ്ങള്‍ക്ക് അത്താഴവും പ്രഭാത ഭക്ഷണവും സൗജന്യമായി നല്‍കും. ബലികര്‍മ്മങ്ങള്‍ പുലര്‍ച്ചെ മൂന്നു മുതല്‍ ഉച്ചക്ക് രണ്ടുവരെ ഉണ്ടായിരിക്കുമെന്ന് പാരമ്പര്യ ട്രസ്റ്റി പി.ബി കേശവദാസ്, എക്സിക്യൂട്ടീവ് ഓഫിസര്‍ ടി.ടി വിനോദന്‍ എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."