HOME
DETAILS
MAL
രാജ്യസഭാ ഉപാധ്യക്ഷന്‍: കോണ്‍ഗ്രസ്സിന് സ്ഥാനാര്‍ഥിയില്ല, തൃണമൂലിനെ പിന്തുണയ്ക്കും
backup
June 27 2018 | 10:06 AM
ന്യൂഡല്‍ഹി: രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സുകേന്ദു ശേഖര്‍ റോയിയെ പിന്തുണയ്ക്കാനാണ് കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ കക്ഷികളുടെ തീരുമാനം.
എന്നാല്‍, തൃണമൂല്‍ ഇതുവരെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല. ജൂലൈ 18ന് ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സെഷനിലാണ് നാമനിര്‍ദേശവും തെരഞ്ഞെടുപ്പ് പ്രക്രിയയും നടക്കുക. 51 സീറ്റുകളാണ് 245 അംഗ സഭയില്‍ കോണ്‍ഗ്രസ്സിനുള്ളത്. ബി.ജെ.പി ഇതര വോട്ടുകള്‍ ഭിന്നിക്കാതിരിക്കാനാണ് തൃണമൂലിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചത്. രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് അവസാനമായി തെരഞ്ഞെടുപ്പ് നടന്നത് 1992ലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."