മഴ തുടരും; നാളെ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
അറബിക്കടലില്‍ ന്യൂനമര്‍ദ സാധ്യതയെന്ന് പ്രവചനം
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസവും മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നാളെ ഏഴു ജില്ലകളില്‍ ശക്തമായ മഴക്കുള്ള യെല്ലോ അലര്‍ട്ട് നല്‍കിയിട്ടുണ്ട്.
കൊല്ലം, ആലപ്പുഴ,കോട്ടയം,എറണാകുളം,ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. വ്യാഴാഴ്ച്ച ആലപ്പുഴ,എറണാകുളം,ഇടുക്കി,തൃശൂര്‍,മലപ്പുറം,കോഴിക്കോട് ജില്ലകളിലും യെല്ലോ അലര്‍ട്ടുണ്ട്. വെള്ളിയാഴ്ച്ച വരെ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
അതിനിടെ ഈ മാസം അവസാനത്തോടെ അറബിക്കടലില്‍ ഇരട്ട ന്യൂനമര്‍ദത്തിന് സാധ്യതയുണ്ടെന്ന് വിവിധ കാലാവസ്ഥാ ഏജന്‍സികള്‍ പ്രവചിച്ചിട്ടുണ്ട്. കേരളത്തോട് ചേര്‍ന്നു കിടക്കുന്ന തെക്കുകിഴക്കന്‍ അറബിക്കടലിലും യമന്‍, സൊമാലിയ തീരത്തോട് ചേര്‍ന്നുമാണ് ന്യൂനമര്‍ദ സാധ്യതയുള്ളതെന്നും ഇവ ചുഴലിക്കാറ്റായി മാറിയേക്കുമെന്നുമാണ് നിരീക്ഷണം.
എന്നാല്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."