മുറിയില്‍ പൂട്ടിയിട്ട് ബെല്‍റ്റുകൊണ്ട് അടിക്കാന്‍ അറിയാം
റായ്പൂര്‍: കൊവിഡ് ക്വാറന്റൈന് കേന്ദ്രത്തിന്റെ ശോച്യാവസ്ഥയില്‍ ഉദ്യോഗസ്ഥരോട് രോഷംകൊള്ളുന്ന കേന്ദ്രമന്ത്രി രേണുകാ സിങിന്റെ വിഡിയോ വൈറലാകുന്നു. ആളുകളെ മുറിയില്‍ പൂട്ടിയിട്ട് ബെല്‍റ്റ് കൊണ്ട് അടിക്കാന്‍ തനിക്ക് അറിയാമെന്ന് മന്ത്രി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്ന വിഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്.
ചത്തീസ്ഗഡിലെ ക്വാറന്റൈന് കേന്ദ്രത്തിലെ സാഹചര്യം അങ്ങേയറ്റം മോശമാണെന്ന് ചൂണ്ടിക്കാട്ടി ദിലീപ് ഗുപ്തയെന്ന യുവാവ് ഫേസ്ബുക്കില്‍ വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ കേന്ദ്രം സന്ദര്‍ശിക്കാന്‍ എത്തിയതയിരുന്നു കേന്ദ്രമന്ത്രി. വിഡിയോ പോസ്റ്റ് ചെയ്ത ദിലീപ് ഗുപ്തയെന്ന യുവാവുമായയി സംസാരിച്ചു പുറത്തിറങ്ങിയപ്പോഴായിരുന്നു ഉദ്യോഗസ്ഥരോടുള്ള രോഷപ്രകടനം. ഇതിന്റെ വിഡിയോ ആണ് വൈറലാകുന്നത്. ' ഞങ്ങളുടെ സര്‍ക്കാര്‍ അധികാരത്തിലുണ്ടാവില്ല എന്ന് ആരും കരുതണ്ട. 15 വര്‍ഷം ഞങ്ങള്‍ ഭരിക്കും. കൊറോണ വൈറസിനെ നേരിടാനുള്ള പണമൊക്കെ കേന്ദ്രസര്‍ക്കാരിന്റെ കൈയിലുണ്ട്. ആളുകള്‍ക്ക് ആവശ്യമുള്ള ഫണ്ട് അവര്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. കാവി ധരിച്ച ബി.ജെ.പിക്കാര്‍ക്ക് പ്രവര്‍ത്തിക്കാന്‍ അറിയില്ലെന്ന് ആരും കരുതണ്ട. ആളുകളെ ഒരു മുറിയില്‍ പൂട്ടിയിട്ട് അവരെ ബെല്‍റ്റ് കൊണ്ട് അടിക്കാന്‍ എനിക്കറിയാം' മന്ത്രി പറഞ്ഞു. ക്വാറന്റൈന് കേന്ദ്രത്തെക്കുറിച്ച് പരാതി പറഞ്ഞതിന് ചീഫ് എക്സിക്യൂട്ടീവ് ഓഫിസറും ജില്ലാ പഞ്ചായത്ത് തഹസില്‍ദാറും തന്നെ ഭീഷണിപ്പെടുത്തിയെന്നും അക്രമിച്ചെന്നും യുവാവ് പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."