നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടയാനുള്ള ശ്രമം നാട്ടുകാരുടെ സഹകരണത്തോടെ നേരിട്ടു
അരിമ്പൂര്‍: അരിമ്പൂര്‍ ഗ്രാമപഞ്ചായത്തിന്റെ അഞ്ചാം വാര്‍ഡിലെ ശാന്തിനഗര്‍ റോഡിന്റെ ടാറിംഗ് ഉള്‍പ്പെടേയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടയാനുള്ള വീട്ടുകാരുടെ ശ്രമം നാട്ടുകാരുടെ സഹകരണത്തോടെ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഭരണ സമിതി അംഗങ്ങള്‍ ചെറുത്ത് തോല്‍പ്പിച്ചു.
12 ലക്ഷം രൂപ ചിലവഴിച്ച് രണ്ട് ഘട്ടങ്ങളിലായി പ്രദേശത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി നിര്‍മ്മാണം പുരോഗമിക്കുന്ന റോഡ് കടന്ന് പോകുന്നതിനോട് ചേര്‍ന്ന് താമസിക്കുന്ന ഒരു കുടുംബമാണ് നിര്‍മ്മാണം തടയാന്‍ ശ്രമിച്ചത്. ഇവരുടെ വീടിന്റെ മുന്‍ഭാഗത്തെ റോഡ് ഭൂമി ഇവരുടെ സ്വന്തം സ്ഥലമാണെന്ന അവകാശവാദം ഉന്നയിച്ചാണ് ഇവര്‍ തടസപെടുത്താന്‍ ശ്രമിച്ചത്. മെറ്റലിംഗ്, സോളിംഗ്, ടാറിംഗ് എന്നിവക്കായി സാധന സാമഗ്രികള്‍ റോഡിലിറക്കാന്‍ ഈ വീട്ടുകാര്‍ സമ്മതിച്ചില്ല.
കരാറുകാരന് വിവരം അറിയിച്ചതിനെ തുടര്‍ന്നെത്തിയ പഞ്ചായത്ത് പ്രസിഡന്റ് സുജാത മോഹന്‍ദാസ്, വൈസ് പ്രസിഡന്റ് എന്‍.സി സതീശ്, ജനപ്രതിനിധിയായ കെ.വി ഷാജു എന്നിവര്‍ സ്ഥലത്തെത്തുകയും നാട്ടുകാരെ സംഘടിപ്പിച്ച് റോഡ് നിര്‍മ്മാണം തുടരുകയുമായിരുന്നു.
ഇതിനിടയില്‍ 48 വീട്ടുകാരെയും വെല്ലുവിളിക്കുന്ന രീതിയില്‍ ഈ വീട്ടുകാര്‍ ആക്രമാസക്തരാവുകയും റോഡ് നിര്‍മ്മാണ സാധനങ്ങള്‍ തല ചുമടായി കൊണ്ട് വരികയായിരുന്ന അന്യസംസ്ഥാന തൊഴിലാളിയെ തള്ളിയിടാന്‍ ശ്രമിക്കുകയും ചെയ്തതായി ജനപ്രതിനിധികള്‍ പറഞ്ഞു. തുടര്‍ന്ന് സ്ഥലത്തെത്തിയ അന്തിക്കാട് പൊലിസ് നിര്‍മ്മാണം തടസപെടുത്താന്‍ അനുവദിക്കില്ലെന്ന നിലപാടെടുക്കുകയും ഭൂമി അളന്ന് തിട്ടപ്പെടുത്തുമ്പോള്‍ നിങ്ങളുടെ ഭൂമി റോഡിലുണ്ടെങ്കില്‍ അത് തിരിച്ച് നല്കാന് നടപടിയുണ്ടാകുമെന്ന് അവകാശവാദക്കാരോട് പറയുകയും ചെയ്തു.
ഇതിന് മുമ്പും റോഡ് നിര്‍മ്മാണം തടസപെടുത്താന്‍ ഈ കുടുംബം ശ്രമിച്ചിരുന്നതായി പ്രസിഡന്റ് ചൂണ്ടിക്കാട്ടി. ഇവരുടെ ആധാരത്തില്‍ കിഴക്ക് അതിരായി രേഖപ്പെടുത്തിയിട്ടുള്ളത് ഈ റോഡാണെന്നും പ്രസിഡന്റ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."