HOME
DETAILS

ക്ഷീരകര്‍ഷകരുടെ നെഞ്ചത്തടിച്ച് മില്‍മ: അധികമുള്ള പാലിന് 10 രൂപയോളം വെട്ടിക്കുറച്ചു

  
backup
June 28 2018 | 02:06 AM

%e0%b4%95%e0%b5%8d%e0%b4%b7%e0%b5%80%e0%b4%b0%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%95%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a8%e0%b5%86%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%a4%e0%b5%8d


സ്വന്തം ലേഖകന്‍


കോഴിക്കോട്: മഴക്കാലത്ത് പുല്ലിന്റെ ലഭ്യതയടക്കമുള്ള അനുകൂല സാഹചര്യങ്ങളാല്‍ പാല്‍ ഉല്‍പ്പാദനം വര്‍ധിക്കുമെന്ന ആശ്വാസത്തില്‍ കഴിഞ്ഞിരുന്ന കര്‍ഷകര്‍ക്ക് ഇരുട്ടടിയേകി മില്‍മ.
കര്‍ഷകര്‍ക്ക് ഇത്തരത്തില്‍ അധികം ലഭിക്കുന്ന പാലിന്റെ വിലയില്‍ 10 രൂപയോളം വെട്ടിക്കുറച്ചു. ഒരു ലിറ്റര്‍ പാലിന് 35 രൂപയോളമായിരുന്നു സംഘങ്ങള്‍ വഴി ക്ഷീരകര്‍ഷകര്‍ക്ക് മില്‍മ നല്‍കിയിരുന്നത്. എന്നാല്‍ ഇനി മുതല്‍ ഏപ്രില്‍ മാസത്തില്‍ നല്‍കിയ അളവിലുള്ള പാലിന് 35 വച്ചും അധികം അളക്കുന്ന പാലിന് 25 വീതവുമായിരിക്കും നല്‍കുക.
ഏപ്രിലില്‍ 100 ലിറ്റര്‍ പാല്‍ മില്‍മയ്ക്ക് നല്‍കിയ കര്‍ഷകന്‍ ജൂണ്‍മാസത്തില്‍ 120 ലിറ്റര്‍ നല്‍കിയിട്ടുണ്ടെങ്കില്‍ അധികം നല്‍കിയതിന് 10.55 രൂപ വീതം ലിറ്ററിന് കുറവായിരിക്കും ലഭിക്കുകയെന്നര്‍ഥം.
പാല്‍ ഉല്‍പ്പാദനം കൂടിയ സമയത്തുള്ള മില്‍മയുടെ ഈ നടപടി ലക്ഷക്കണക്കിന് ക്ഷീരകര്‍ഷകര്‍ക്കാണ് തിരിച്ചടിയായിരിക്കുന്നത്.
സാധാരണ കാലവര്‍ഷത്തില്‍ പച്ചപ്പുല്ലിന്റെയും മറ്റും ലഭ്യത കൂടുന്നതിനാല്‍ 20 ശതമാനം വരെ അധിക ഉല്‍പാദനം നടക്കുന്നതാണ്. എന്നാല്‍ ഈ അധിക പാലിന് 25 രൂപ വീതമേ കര്‍ഷകര്‍ക്ക് ലഭിക്കൂ.
പാല്‍ ലഭ്യത കൂടിയെന്ന കാരണം പറഞ്ഞാണ് മില്‍മ ക്ഷീര സംഘങ്ങളില്‍ നിന്നും ശേഖരിക്കുന്ന അധിക പാലിന്റെ വില കുറച്ചത്. എന്നാല്‍ ഉല്‍പാദന വര്‍ധനക്കനുസരിച്ച് വിപണന തന്ത്രം മെനയാന്‍ കഴിയാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് ക്ഷീരസംഘം അധികൃതര്‍ പറയുന്നു.
കാലവര്‍ഷമായതോടെ മലബാര്‍ മേഖലയില്‍ നിന്ന് മാത്രം ഒരു ദിവസം 15 ലക്ഷം ലിറ്റര്‍ പാല്‍ അധികമായി ശേഖരിക്കുന്നുണ്ടെന്നാണ് കണക്കാക്കുന്നത്.
തിരുവനന്തപുരം, എറണാകുളം മേഖലകളില്‍ ആവശ്യമുള്ള ഉല്‍പാദനം ഇല്ലാത്തതിനാല്‍ ഇപ്പോഴും അന്യസംസ്ഥാനങ്ങളില്‍ നിന്ന് മില്‍മ പാല്‍ എടുക്കുന്നുണ്ട്. എന്നിട്ടും മലബാര്‍ മേഖലയിലെ കര്‍ഷകര്‍ അധികമായി ഉല്‍പാദിപ്പിക്കുന്ന പാലിന് ന്യായവില നല്‍കി ശേഖരിക്കാതെ കര്‍ഷക വിരുദ്ധ നിലപാട് തുടരുകയാണെന്നും ആക്ഷേപമുണ്ട്.
വിപണി പിടിക്കാനുള്ള തന്ത്രങ്ങള്‍ മെനയുന്നതിനു പകരം കര്‍ഷകരേയും സംഘങ്ങളെയും തകര്‍ക്കുന്ന നടപടികളുമായിട്ടാണ് മില്‍മ മുന്നോട്ടുപോകുന്നതെന്ന് ട്രഡീഷനല്‍ മില്‍ക്ക് സൊസൈറ്റി അസോ. സംസ്ഥാന പ്രസിഡന്റ് കെ.കെ പൗലോസ്, സെക്രട്ടറി എസ്.ടി. ജയസ്ണ്‍ എന്നിവര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; തങ്ങളുടെ പ്രശ്നങ്ങളേക്കാള്‍ വലുത് ഗസ്സയെന്ന് യു.എസ് മുസ്‌ലിംകള്‍

latest
  •  a month ago
No Image

മണിപ്പൂരില്‍ ആറ് തീവ്രവാദികള്‍ പിടിയില്‍

National
  •  a month ago
No Image

മലപ്പുറം തലപ്പാറയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടം; 25ലധികം പേര്‍ക്ക് പരിക്ക്

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടം; പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചു

Kerala
  •  a month ago
No Image

വ്യവസായ ഡയറക്ടറുടെ പേരില്‍ പതിനൊന്ന് ഗ്രൂപ്പുകള്‍; അന്വേഷണം 

Kerala
  •  a month ago
No Image

സഊദിയില്‍ മയക്കുമരുന്ന് കേസില്‍ ആറു പേര്‍ക്ക് വധശിക്ഷ

Saudi-arabia
  •  a month ago
No Image

സ്‌കൂള്‍ കായികമേള; വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്രയുമായി കൊച്ചിമെട്രോ

Kerala
  •  a month ago
No Image

മന്ത്രി വീണ ജോര്‍ജിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു

Kerala
  •  a month ago
No Image

അബൂദബി; മുന്നറിയിപ്പില്ലാതെ ലെയ്ന്‍ മാറുന്നവര്‍ക്ക് 1000 ദിര്‍ഹം പിഴ 

uae
  •  a month ago
No Image

ഷൊര്‍ണൂര്‍ ട്രെയിന്‍ അപകടം; മരണപ്പെട്ടവരുടെ കുടുംബത്തിന് മൂന്ന് ലക്ഷം സഹായധനം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

Kerala
  •  a month ago