സഊദിയിലെ ഇന്ത്യന്‍ സ്ഥാനപതി നാട്ടിലേക്ക് മടങ്ങി
റിയാദ്: സഊദിയില്‍ മൂന്നു വര്‍ഷം സ്ഥാനപതിയായി പ്രവര്‍ത്തിച്ച അഹമ്മദ് ജാവേദ് നാട്ടിലേക്ക് മടങ്ങി. തന്റെ കാലാവധി അവസാനിച്ചതിനെത്തുടര്‍ന്നാണ് അദ്ദേഹം റിയാദ് ഇന്ത്യന്‍ എംബസിയോട് വിട പറഞ്ഞത്.
പുതിയ അംബാസിഡറായി സീഷെല്‍സില്‍ ഇന്ത്യന്‍ ഹൈക്കമ്മിഷണറായിരുന്ന ഡോ. ഔസാഫ് സഈദ് അടുത്ത മാസം റിയാദിലെത്തി ഔദ്യോഗിക ചുമതലയേല്‍ക്കും. അംബാസിഡര്‍ ഹാമിദ് അലി റാവു വിരമിച്ചതിനു മൂന്ന് മാസത്തിനു ശേഷം അദ്ദേഹത്തിന്റെ പിന്‍ഗാമിയായി 2016 ഫെബ്രുവരി 17 നാണു അഹമ്മദ് ജാവേദ് ഇന്ത്യന്‍ അംബാസിഡറായി ചുമതലയേറ്റത്. മൂന്നു വര്‍ഷത്തെ സേവനത്തിനിടക്ക് ഇന്ത്യക്കാര്‍ക്കായി നിരവധി കാര്യങ്ങള്‍ ചെയ്ത ചാരിതാര്‍ഥ്യത്തോടെയാണ് അഹമ്മദ് ജാവേദിന്റെ മടക്കം.
സഊദിയിലെ ഇന്ത്യന്‍ അംബാസിഡറായി നിയമിതനായത് ജീവിതത്തില്‍ തനിക്ക് ലഭിച്ച അംഗീകാരവും ഏറ്റവും വലിയ ഭാഗ്യവുമാണെന്നു അദ്ദേഹം യാത്രക്ക് തൊട്ടു മുന്‍പായി ട്വീറ്റ് ചെയ്തു.
ഉത്തര്‍പ്രദേശുകാരനാണെങ്കിലും മുബൈയില്‍ സ്ഥിര താമസക്കാരനായ ഇദ്ദേഹം തിരക്കുകള്‍ ഒഴിവാക്കി വിശ്രമ ജീവിതം നയിക്കാനാണ് തീരുമാനിച്ചത്.
പകരക്കാരനായി എത്തുന്ന ഡോ: ഔസാഫ് സഈദ് 1989 ബാച്ച് ഐ.എ എസുകാരനാണ്. ഏദന്‍, ദോഹ, കയ്‌റോ, ജിദ്ദ എന്നിവിടങ്ങളിലെ സേവനത്തിനു ശേഷം സീഷെല്‍സില്‍ ഹൈക്കമ്മിഷണറായി തുടരവെയാണ് സഊദിയിലെ ഇന്ത്യന്‍ അംബാസിഡറായി എത്തുന്നത്. നേരത്തെ ജിദ്ദ കോണ്‍സുല്‍ ജനറലായി പ്രവര്‍ത്തിച്ചിരുന്ന ഇദ്ദേഹത്തിന്റെ പ്രവര്‍ത്തന പരിചയം ഇന്ത്യന്‍ പ്രവാസികള്‍ക്ക് കൂടുതല്‍ ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍. അടുത്ത മാസം ഇദ്ദേഹം റിയാദിലെത്തി ചുമതലയേല്‍ക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."