സാംസ്കാരിക സദസ്സ്
വെങ്കിടങ്ങ്: കുടിനീരിനു വേണ്ടി അനിശ്ചിതകാല സത്യാഗ്രഹ സമരം നടത്തുന്ന എ.ഐ.വൈ.എഫിന് പിന്തുണയുമായി സാംസക്കാരിക പ്രവര്‍ത്തകര്‍ എത്തി. കാന്‍വാസില്‍ ചിത്രംവരച്ചും കവിത ചൊല്ലിയും യുവാക്കളുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു. വെങ്കിടങ്ങ് സെന്ററില്‍ വ്യാഴാഴ്ച വൈകീട്ട് യുവകലാസാഹിതി മണലൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സാംസ്കാരിക സദസ്സ് നാടകസിനിമ സംവിധായകന് ദേവരാജന്‍ മുക്കോല ഉദ്ഘാടനം ചെയതു. തുടര്‍ന്ന് നിരവധി പേര് വിശാലമായ കാന്‍വാസില്‍ കൂടി നീരിനു വേണ്ടി കാത്തിരിക്കുന്ന ജനത്തിന്റെ വൈവിധ്യ ഭാവങ്ങള്‍ അനാവരണം ചെയ്തു.തുടര്‍ന്ന് ചേര്‍ന്ന പൊതുസമ്മേളനത്തില്‍ സി.പി.ഐ മണലൂര്‍ മണ്ഡലം സെക്രട്ടറി കെ.വി വിനോദന്‍ അധ്യക്ഷനായി. കവി സുധാകരന് പാവറട്ടി മുഖ്യാഥിതിയായി. കവിയത്രി അജിത കല്യാണി, നാടന്‍പാട്ട് കലാകാരന് അര്‍മുഖന്‍ വെങ്കിടങ്ങ്, നാടകകൃത്ത് പ്രശാന്തന് കാക്കശ്ശേരി, സി പി ഐ ലോക്കല്‍ സെക്രട്ടറി ഇ വി മുഹമ്മദ്, യുവകലാസാഹിതി ജില്ലാ നേതാവ് ഷാജി കാക്കശ്ശേരി, ജനപ്രതിനിധികളായ രത്നവല്ലി സുരേന്ദ്രന്, എം.എം വാസന്തി, പത്മിനി പ്രദീപ്, എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡന്റ് കെ.എച്ച് നജീബ്, സെക്രട്ടറി എന്‍.സി സതീഷ്, പി സന്തോഷ് എന്നിവര്‍ സംസാരിച്ചു.കഴിഞ്ഞ 5 ദിവസമായി കണ്ണോത്ത് നാട്ടുകല്ല് വാട്ടര്‍ ടാങ്കിന് സമീപം എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ അനിശ്ചിതകാല സമരം തുടങ്ങിയിട്ട്. 15 വര്‍ഷം മുമ്പ് നിര്‍മ്മിച്ച ഏഴേകാല്‍ ലക്ഷം ലിറ്റര്‍ ശേഷിയുള്ള സംഭരണിയില്‍ രണ്ട് വര്‍ഷമായി വെള്ളം എത്തിയിട്ടും ഇതുവരെയും വിതരണം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ഇതിലെ അഴിമതി വിജിലന്‍സ് അനേഷിക്കണമെന്നും പദ്ധതി കമ്മീഷന് ചെയ്യണമെന്നുമാണ് സമരം ചെയ്യുന്നവര്‍ ആവശ്യപെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."