നിപാ: ലിനിയുടെ പേരില്‍ നഴ്സ് അവാര്‍ഡ്: ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇന്‍ക്രിമെന്റ്, സ്വര്‍ണമെഡല്‍
തിരുവനന്തപുരം: കോഴിക്കോട് ജില്ലയില്‍ നിപാ ബാധിതരെ ചികിത്സിക്കുന്നതില്‍ മാതൃകാപരമായ സേവനമനുഷ്ഠിച്ച ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു മുന്‍കൂര്‍ ഇന്‍ക്രിമെന്റ് നല്കാന് മന്ത്രിസഭായോഗം തീരുമാനിച്ചു. നിപാ നിയന്ത്രിക്കുന്നതിന് ജീവഭയമില്ലാതെ പ്രവര്‍ത്തിച്ചവര്‍ക്കുള്ള അംഗീകാരമാണിത്. നിപാ ബാധിതരെ ചികിത്സിക്കുന്നതിനിടെ രോഗം ബാധിച്ചു മരിച്ച നഴ്സ് ലിനി പുതുശ്ശേരിയുടെ സ്മരണാര്‍ഥം സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മികച്ച നഴ്സിന് അവാര്‍ഡ് ഏര്‍പ്പെടുത്താനും തീരുമാനിച്ചു.
നാല് അസിസ്റ്റന്റ് പ്രൊഫസര്‍മാരും 19 സ്റ്റാഫ് നഴ്സുമാരും ഏഴ് നഴ്സിങ് അസിസ്റ്റന്റുമാരും 17 ക്ലീനിങ് സ്റ്റാഫും നാല് ഹോസ്പിറ്റല്‍ അറ്റന്‍ഡര്‍മാരും രണ്ട് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരും നാല് സെക്യൂരിറ്റി സ്റ്റാഫും ഒരു പ്ലംബറും മൂന്നു ലാബ് ടെക്നീഷ്യന്മാരുമുള്പ്പെടെ 61 പേര്‍ക്കാണ് ഇന്‍ക്രിമെന്റ്. 12 ജൂനിയര്‍ റസിഡന്റുമാരെയും മൂന്നു സീനിയര്‍ റസിഡന്റുമാരെയും ഓരോ പവന്റെ സ്വര്‍ണമെഡല്‍ നല്കി ആദരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."