വേള്‍ഡ് തയ്ക്വാണ്‍ഡോ ഫെഡറേഷന്റെ ഡാന്‍ ബ്ലാക്ക് ബെല്‍റ്റ് ആന്റോ തോമസ് കരസ്ഥമാക്കി
ഗുരുവായൂര്‍: കൊറിയയിലെ കുക്കിവോണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വേള്‍ഡ് തൊയ്ക്കാണ്ടോ ഫെഡറേഷന്റെ ആറാമത് ഡാന്‍ ബ്ലാക്ക് ബെല്‍റ്റ് പ്രമുഖ തയ്ക്വാണ്‍ഡോ പരിശീലകന് ആന്റോ തോമസ് കരസ്ഥമാക്കി. ഫെഡറേഷന്റെ ഉന്നത ബിരുദങ്ങളില്‍ ഒന്നായ ആറാമത് ഡാന്‍ ബ്ലാക്ക്ബെല്റ്റ് വളരെ കുറച്ച് മലയാളികള്‍ക്കേ ലഭിച്ചിട്ടുള്ളു.
ഈ ബഹുമതി നേടുന്ന തൃശൂര്‍ ജില്ലയിലെ ഏകവ്യക്തിയാണ്. ഗുരുവായൂര്‍ പേരകം ചീരന്‍വീട്ടില്‍ തോമസ് ലിസ്സി ദമ്പതികളുടെ മകനാണ് ആന്റോ തോമസ്. ആയോധന കലാരംഗത്ത് കാല്‍നൂറ്റാണ്ടായി സജീവമായി പ്രവര്‍ത്തിക്കുന്ന ആന്റോ തോമസ് തൊയ്ക്കോണ്ടയില് പെര്‍ഫോമറായും പരിശീലകനായും റഫറിയായും അക്കാമദിക് രംഗങ്ങളിലും തിളങ്ങുന്നു. 1991 ല്‍ മലപ്പുറം ജില്ലക്കാരനായ ഹാജി ടി.ടി.എ ബക്കറുടെ ശിഷ്യനായാണ് പരിശീലനം ആരംഭിച്ചത്. തുടര്‍ന്ന് കൊറിയന്‍ അധ്യാപകര്‍ ഉള്‍പെടെയുള്ള ഗുരുക്കന്മാരില് നിന്നും പരിശീലനം നേടി.
വേള്‍ഡ് അസോസിയേഷന്റെ ഇന്റര്‍നാഷണല്‍ റഫറി പദവി കരസ്ഥമാക്കിയിട്ടുണ്ട്. ജില്ലാ തൊയ്ക്കണ്ടോ അസോസിയേഷന്റെ ജനറല്‍ സെക്രട്ടറിയും സംസ്ഥാന അസോസിയേഷന്റെ ടെക്നിക്കല്‍ കമ്മിറ്റി മെമ്പറും ജോയിന്റ് സെക്രട്ടറിയുമാണ്. സര്‍ക്കാര്‍ വിദ്യാഭ്യാസ പദ്ധതികളായ കരുത്ത്, നിര്‍ഭയ, സ്കൂള്‍ സ്റ്റുഡന്റ് പ്രോഗ്രാം എന്നിവയുടെ പരിശീലകനാണ്.
നിലവില്‍ ജില്ലയിലെ 50 ഓളം ട്രെയിനിങ് സെന്ററുകള്‍ക്ക് നേതൃത്വം നല്കി വരുന്നുണ്ട്. സാമൂഹികസാംസ്കാരികരാഷ്ട്രീയ രംഗങ്ങളില്‍ നേതൃപദവികള്‍ അലങ്കരിച്ചിട്ടുള്ള ആന്റോ തോമസ് ഗുരുവായൂര്‍ അര്‍ബന്‍ ബാങ്ക് വൈസ് ചെയര്‍മാനും ഗുരുവായൂര്‍ നഗരസഭാ കൗണ്‍സിലറും പ്രതിപക്ഷ നേതാവുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."