സംസ്ഥാനത്ത് ആശങ്കയേറുന്നു: ഇന്ന് 67 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു, 10 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 67 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 10 പേര്‍ രോഗമുക്തി.പാലക്കാട് 29,കണ്ണൂര്‍ 8,കോട്ടയം 6 ,മലപ്പുറം5,എറണാകുളം5,തൃശൂര്‍,കൊല്ലം 4 വീതം, കാസര്‍കോട്,ആലപ്പുഴ 3 വീതമാണ് രോഗബാധിതരുടെ ജില്ലതിരിച്ചുള്ള കണക്കുകള്‍.
27 പേര്‍ വിദേശത്ത് നിന്നെത്തിയവരാണ്.തമിഴ്‌നാട് ഒന്‍പത്, മഹാരാഷ്ട്ര 15, ഗുജറാത്ത് അഞ്ച്, കര്‍ണാടക രണ്ട്, പോണ്ടിച്ചേരി, ഡല്‍ഹി ഒന്ന് വീതം. സമ്പര്‍ക്കം മൂലം ഏഴ് പേര്‍ക്കും രോഗം പിടിപെട്ടു.
963 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 415 പേര്‍ ചികിത്സയില്‍. നിരീക്ഷണത്തിലുള്ളത് 104333 പേര്‍.
103528 പേര്‍ വീടുകളിലോ സര്‍ക്കാര്‍ കേന്ദ്രങ്ങലിലോ ആണ്. 808 പേര്‍ ആശുപത്രികളിലാണ്.
അതേ സമയം ഇന്ന് 186 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 56704 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു.
54836 എണ്ണത്തില്‍ രോഗബാധയില്ല. ഇതുവരെ മുന്‍ഗണനാ വിഭാഗത്തിലെ 8599 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 8174 എണ്ണം നെഗറ്റീവാണ്.
68 ഹോട്ട്‌സ്‌പോട്ടുകളാണ് ഇപ്പോള്‍ സംസ്ഥാനത്താകെ ഉള്ളത്. ഇന്ന് പുതുതായി ഒന്‍പത് സ്ഥലങ്ങള്‍ കൂടി ഹോട്ട്‌സ്‌പോട്ടുകളായി. കണ്ണൂരില്‍ രണ്ടും കാസര്‍കോട് മൂന്നും പാലക്കാട്, ഇടുക്കി, കോട്ടയം ഒന്നും ഹോട്ട്‌സ്‌പോട്ടുകളായി.
കണ്ണൂര്‍ ധര്‍മ്മടം സ്വദേശി 61 കാരിയായ ആസിയ മരണമടഞ്ഞു. ഇതുവരെ ആറ് പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ആസിയയുടെ മരണത്തില്‍ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."