കോട്ടച്ചേരി മേല്‍പ്പാലം: മണ്ണ് പരിശോധന തുടങ്ങി
കാഞ്ഞങ്ങാട്: കോട്ടച്ചേരി റെയില്‍വേ മേല്‍പാലത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ടുള്ള മണ്ണ് പരിശോധന തുടങ്ങി. സര്‍ക്കാരിന്റെ കീഴിലുള്ള എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കിറ്റ്ക്കോയുടെ എന്‍ജിനിയറിങ് വിഭാഗമാണ് മണ്ണ് പരിശോധന നടത്തുന്നത്. കിറ്റ്ക്കോ എന്‍ജിനിയര്‍ രാജീവനാണു പരിശോധനക്കു മേല്‍നോട്ടം വഹിക്കുന്നത്. 16 മീറ്റര്‍ ആഴത്തിലാണു മണ്ണ് പരിശോധന. സര്‍ക്കാരിനു നല്കുന്ന പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്ലാനും എസ്റ്റിമേറ്റും തയാറാക്കിയ ശേഷം മേല്‍പ്പാല നിര്‍മാണത്തിനുള്ള ടെണ്ടര്‍ നടപടിയിലേക്ക് അധികൃതര്‍ നീങ്ങുമെന്നാണു സൂചന. റെയില്‍ പാളത്തിന്റെ ഇരുഭാഗത്തും സംസ്ഥാന സര്‍ക്കാരാണ് പാലം പണി നടത്തേണ്ടത്.
റെയിലിനു മുകള്‍ഭാഗത്തെ നിര്‍മാണ പ്രവര്‍ത്തനം റെയില്‍വേ അതോറിറ്റി നടത്തുമെന്നാണ് സൂചന. മേല്‍പ്പാലത്തിനു വേണ്ടി ഏറ്റെടുത്ത ഭൂമിയുടെ രജിസ്ട്രേഷന് ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ഇപ്പോള്‍ മണ്ണ് പരിശോധന ആരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."