HOME
DETAILS

മഴക്കാല സമ്മേളനം പ്രതിപക്ഷ ഐക്യത്തിന്റെ പരീക്ഷണമാവും

  
backup
June 28 2018 | 04:06 AM

%e0%b4%ae%e0%b4%b4%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b2-%e0%b4%b8%e0%b4%ae%e0%b5%8d%e0%b4%ae%e0%b5%87%e0%b4%b3%e0%b4%a8%e0%b4%82-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%aa%e0%b4%95

 


സ്വന്തം ലേഖകന്‍   


ന്യൂഡല്‍ഹി: അടുത്ത മാസം 18നു തുടങ്ങുന്ന പാര്‍ലമെന്റിന്റെ മഴക്കാല സമ്മേളനം പ്രതിപക്ഷ ഐക്യത്തിന്റെ മറ്റൊരു പരീക്ഷണത്തിനു വേദിയാവും. കോണ്‍ഗ്രസ് നേതാവ് പി.ജെ കുര്യന്‍ വിരമിക്കുന്നതിനെത്തുടര്‍ന്ന് ഒഴിവുവരുന്ന രാജ്യസഭാ ഉപാധ്യക്ഷ പദവിയിലേക്കുള്ള വോട്ടെടുപ്പ് മഴക്കാല സമ്മേളനത്തില്‍ നടക്കാനിരിക്കുകയാണ്. ഏറെക്കാലം രാജ്യസഭാ ഉപാധ്യക്ഷ പദവി കൈവശം വച്ച മുഖ്യപ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ് ഇത്തവണ ആ പദവിയിലേക്കു സ്ഥാനാര്‍ഥിയെ നിര്‍ത്താതെ പകരം തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുകയാവും ചെയ്യുക.പാര്‍ട്ടി നേതാക്കളല്ലാത്ത പൊതു സ്ഥാനാര്‍ഥിയെ നിര്‍ത്തി വിജയിപ്പിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ചലച്ചിത്ര താരം മാഥുരി ദീക്ഷിത്, മുന്‍ ക്രിക്കറ്റ് താരം കപില്‍ദേവ് ഉള്‍പ്പെടെ 10 പേരാണ് ബി.ജെ.പിയുടെ പരിഗണനയിലുള്ളത്.
245 അംഗ രാജ്യസഭയില്‍ 69 അംഗങ്ങളുള്ള ബി.ജെ.പിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. 51 സീറ്റുകളാണ് കോണ്‍ഗ്രസിനുള്ളത്. സഭയില്‍ പ്രതിപക്ഷത്തിനാണ് ഇപ്പോഴത്തെ സാഹചര്യത്തില്‍ മുന്‍തൂക്കം. പ്രതിപക്ഷത്തിന് 116 അംഗങ്ങളുള്ളപ്പോള്‍ അണ്ണാ ഡി.എം.കെയുടെ 13 എം.പിമാര്‍ ഉള്‍പ്പെടെ എന്‍.ഡി.എക്ക് 108 പേര്‍ മാത്രമാണുള്ളത്. കോണ്‍ഗ്രസ്സുമായും ബി.ജെ.പിയുമായും അകലംപാലിക്കുന്ന പ്രാദേശിക പാര്‍ട്ടികളുടെ നയമാവും വോട്ടെടുപ്പില്‍ നിര്‍ണായകമാവുക. ബിജു ജനതാദള്‍ (9), ടി.ആര്‍.എസ് (6), പി.ഡി.പി, വൈ.എസ്.ആര്‍ കോണ്‍ഗ്രസ് (2) എന്നീ കക്ഷികള്‍ക്ക് മൊത്തം 19 എം.പിമാരാണുള്ളത്. ഇവരാവും ഫലം തീരുമാനിക്കുക.
സുകേന്ദു ശേഖര്‍ റോയ് തൃണമൂലിന്റെ സ്ഥാനാര്‍ഥിയാവുമെന്നാണ് കരുതുന്നത്. എന്നാല്‍, പാര്‍ട്ടി ഇതുവരെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ലെന്ന് തൃണമൂല്‍ നേതാവ് ഡെറിക് ഒബ്രൈന്‍ വ്യക്തമാക്കി. അടുത്തമാസം രണ്ടിനാണ് കുര്യന്റെ കാലാവധി അവസാനിക്കുന്നത്. അതിനാല്‍ മഴക്കാല സമ്മേളനം തുടങ്ങി ആദ്യവാരം തന്നെ രാജ്യസഭയില്‍ ഉപാധ്യക്ഷനെ കണ്ടെത്താനുള്ള വോട്ടെടുപ്പും നടക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവീന്‍ കൈക്കൂലിക്കാരനായിരുന്നില്ല; ഏത് കാര്യവും വിശ്വസിച്ച് ഏല്‍പ്പിക്കാന്‍ പറ്റിയ ഉദ്യോഗസ്ഥന്‍; മന്ത്രി വീണാ ജോര്‍ജ്

Kerala
  •  2 months ago
No Image

യുഎഇയിൽ തൊഴിലവസരങ്ങൾ

uae
  •  2 months ago
No Image

കേന്ദ്ര റെയില്‍വേ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍

Kerala
  •  2 months ago
No Image

കള്ളക്കടല്‍ ജാഗ്രതാ നിര്‍ദേശം; തോട്ടപ്പള്ളിയില്‍ കടല്‍ ഉള്‍വലിഞ്ഞു

Kerala
  •  2 months ago
No Image

വിദ്യാർഥികൾക്ക് പ്രത്യേക നോൽ കാർഡ് പ്രഖ്യാപിച്ച് ആർ.ടി.എ

uae
  •  2 months ago
No Image

ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ്; പ്രതിദിനം 70,000 പേര്‍ക്ക് 

Kerala
  •  2 months ago
No Image

രാഹുല്‍ മാങ്കൂട്ടത്തില്‍ പാര്‍ട്ടിയും ജനങ്ങളും ആഗ്രഹിച്ച സ്ഥാനാര്‍ഥിയെന്ന് ഷാഫി പറമ്പില്‍ 

Kerala
  •  2 months ago
No Image

സാമ്പത്തിക തര്‍ക്കം; സുഹൃത്തിനോട് പ്രതികാരം ചെയ്യാന്‍ നാല് വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി; കൗമാരക്കാരന്‍ പിടിയില്‍

latest
  •  2 months ago
No Image

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ എഐസിസി തീരുമാനം അന്തിമം, വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളില്‍ യുഡിഎഫ് വന്‍ വിജയം നേടും: രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി നാല് മുതല്‍ എട്ട് വരെ തിരുവനന്തപുരത്ത് 

Kerala
  •  2 months ago