HOME
DETAILS

മോദിയും ബി.ജെ.പി നേതാക്കളും 'ചൗക്കീദാര്‍' എന്നു പേരുമാറ്റിയതിനു പിന്നാലെ ചൗക്കീദാര്‍മാരായി നീരവ് മോദിയും വിജയ് മല്യയും; ചൗക്കീദാര്‍ കാംപയിനില്‍ ബി.ജെ.പിയെ ട്രോളിക്കൊന്ന് കോണ്‍ഗ്രസ്

  
backup
March 18 2019 | 05:03 AM

congress-bjp-twitter-war-on-chowkidar-18-03-2019

ന്യൂഡല്‍ഹി: കാവല്‍ക്കാരന്‍ എന്നര്‍ത്ഥം വരുന്ന 'ചൗക്കീദാര്‍' എന്ന പദം ഉപയോഗിച്ചുള്ള ബി.ജെ.പിയുടെ പ്രചാരണങ്ങളെയൊക്കെയും ട്രോളിത്തോല്‍പ്പിച്ച് സോഷ്യല്‍മീഡിയ. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പ് പ്രചാരണത്തിലാണ് ചൗക്കീദാര്‍ പദം ഹിറ്റ് ആവുന്നത്. പ്രചാരണത്തിനിടെ എന്നെ പ്രധാനമന്ത്രിയാക്കേണ്ട, രാജ്യത്തിന്റെ സ്വത്ത് കോണ്‍ഗ്രസ് കവര്‍ച്ചചെയ്യുന്നത് തടയാനുള്ള ചൗക്കീദാര്‍ (കാവല്‍ക്കാരന്‍) ആക്കിയാല്‍ മതിയെന്നായിരുന്നു നരേന്ദ്രമോദിയുടെ അഭ്യര്‍ത്ഥന. പിന്നീട് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി മൃഗീയ ഭൂരിപക്ഷത്തോടെ അധികാരത്തിലേറി. മോദിയുടെ ഭരണത്തില്‍ വിജയ്മല്യ, നീരവ് മോദി, ലളിത് മോദി, മെഹുല്‍ചോക്‌സി തുടങ്ങിയ വന്‍ സാമ്പത്തിക കുറ്റവാളികള്‍ ആയിരക്കണക്കിനു കോടി രൂപ തട്ടിപ്പു നടത്തി രാജ്യംവിടുകയും റാഫേലും നോട്ട് നിരോധനവും പോലുള്ള അഴിമിതിയാരോപണങ്ങള്‍ ഉയരുകയും ചെയ്തതോടെ 'ചൗക്കീദാര്‍' എന്ന പദം കോണ്‍ഗ്രസ് മോദിയെ ആക്രമിക്കാന്‍ ഉപയോഗിച്ചു. ചൗക്കീദാര്‍ ചോര്‍ ഹേ (കാവല്‍ക്കാരന്‍ കള്ളനാണ്) എന്ന പദം ആണ് മോദിയെ ആക്രമിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉപയോഗിച്ചത്. ചുരുക്കത്തില്‍ ചൗക്കീദാര്‍ എന്ന പദം ആദ്യഘട്ടത്തില്‍ തന്നെ ബി.ജെ.പിക്കിട്ടു പണികൊടുക്കുന്നതില്‍ ഒസുപരിധി വരെ കോണ്‍ഗ്രസ് വിജയിച്ചു.

2019ലെ പൊതുതെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങും മുന്‍പേ ചൗക്കീദാര്‍ ചോര്‍ഹേ എന്ന പ്രയോഗം കോണ്‍ഗ്രസ് സോഷ്യല്‍മീഡിയയില്‍ ട്രെന്‍ഡ് ആക്കി നിര്‍ത്തിയതോടെ അതിനെ മറികടക്കാനായി പിന്നെ ബി.ജെ.പിയുടെ സൈബര്‍ വിങ്ങിന്റെ ആലോചന.
ഇതുപ്രകാരം രാജ്യത്തിനു വേണ്ടി ജോലിയെടുക്കുന്ന എല്ലാവരും കാവര്‍ക്കാരാണ് എന്ന അര്‍ത്ഥത്തില്‍ #MainBhiChowkidar (ഞാനും കാവല്‍ക്കാരനാണ്) എന്ന ഹാഷ് ടാഗ് കാംപയിന് ബി.ജെ.പി തുടക്കമിട്ടു. മോദിയാണ് ഈ ഹാഷ് ടാഗ് തുടങ്ങിവച്ചത്. ഇത്തരത്തിലൊരു രാംപയിന്‍ കൊണ്ടുവന്നാല്‍ കാവല്‍ക്കാരന്‍ കള്ളനാണ് എന്നുള്ള രാഹുലിന്റെ പ്രചാരണം ഏല്‍ക്കില്ലെന്നു കണ്ടായിരുന്നു മോദിയുടെ ട്വിറ്റര്‍ ടീം ഈ കാംപയിന്‍ തുടങ്ങിവച്ചത്.
'നിങ്ങളുടെ കാവല്‍ക്കാരന്‍ ശക്തനായി നിന്നു രാജ്യത്തെ സേവിക്കുന്നു. എന്നാല്‍ ഞാന്‍ തനിച്ചല്ല. അഴിമതിക്കെതിരെയും സമൂഹിക തിന്മകള്‍ക്കെതിരെയും പോരാടുന്ന എല്ലാവരും കാവല്‍ക്കാരാണ്. രാജ്യത്തിനെ പുരോഗതിക്കായി പ്രവര്‍ത്തിക്കുന്നവരെല്ലാം കാവല്‍ക്കാരണ്. ഇന്ന് എല്ലാ ഇന്ത്യക്കാരും പറയുന്നു ഞാനും കാവല്‍ക്കാരനാണ്'- മോദി ട്വിറ്ററില്‍ കുറിച്ചു. വീഡിയോകളും പ്രത്യേക പോസ്റ്ററുകളുമായി ഈ ഹാഷ്ടാഗ് വേഗം ട്രെന്‍ഡാക്കി മാറ്റി.

എന്നാല്‍, ഇതിനിട്ടും കോണ്‍ഗ്രസ്സിന്റെ സൈബര്‍ വിങ് പണികൊടുത്തു. 'മേ ബി ചൗകിദാര്‍' എന്ന ഹാഷ്ടാഗ് പങ്കുവയ്ക്കുന്ന എല്ലാവര്‍ക്കും മോദിയുടെ വ്യക്തിഗത അക്കൗണ്ടില്‍ നിന്ന് നന്ദിസൂചകമായി ഒരു ട്വീറ്റും ലഭിക്കും. 'നിങ്ങളുടെ പങ്കാളിത്തം ഈ മുന്നേറ്റത്തെ ശക്തമാക്കി. നിങ്ങള്‍ക്കുള്ള എന്റെ സന്ദേശം ഇതാ' എന്ന ട്വീറ്റ് ആണ് ക്യാപയിനില്‍ പങ്കെടുക്കുന്ന വ്യക്തികളെ ടാഗ് ചെയ്തു കൊണ്ട് മോദി നല്‍കുക. ഇതിനിടെ സാമ്പത്തിക കുറ്റവാളി നീരവ് മോദിയുടെ ഫേക്ക് അക്കൗണ്ടും 'മേ ബി ചൗകിദാര്‍' എന്ന കാംപയിനില്‍ പങ്കെടുത്തതോടെ 'നീരവ് മോദി'ക്കും മോദി നന്ദി അറിയിച്ച് സന്ദേശം അയച്ചു. രാജ്യം പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച നീരവ് മോദിയോട് 'നിങ്ങളുടെ പങ്കാളിത്തം ഈ മുന്നേറ്റത്തെ ശക്തമാക്കി' എന്ന സന്ദേശം പ്രധാനമന്ത്രിയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നു നല്‍കിയതിന്റെ സ്‌ക്രീന്‍ഷോട്ട് നിമിഷങ്ങള്‍ കൊണ്ട് വൈറലായി. അമളി മനസ്സിലാക്കിയതോടെ മോദിയുടെ അക്കൗണ്ടില്‍ നിന്നും ഉടന്‍ തന്നെ ട്വീറ്റ് പിന്‍വലിച്ചു. എന്നാല്‍ അപ്പോഴേക്കും സ്‌ക്രീന്‍ ഷോട്ട് പ്രചരിച്ചു. നീരവ് മോദിയുടെ അപരന്‍ ഇത് വീണ്ടും ട്വിറ്ററില്‍ പങ്കുവയ്ക്കുകയും ചെയ്തു.

ഇതിനു പിന്നാലെയാണ് നരേന്ദ്രമോദിയടക്കമുള്ള ബി.ജെ.പി നേതാക്കള്‍ തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലെ പേരിനപ്പം ചൗക്കീദാര്‍ എന്നു ചേര്‍ത്തത്. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, തന്റെ ട്വിറ്റര്‍ അക്കൗണ്ട് ചൗക്കീദാര്‍ അമിത് ഷാ എന്നാക്കി. കേന്ദ്രമന്ത്രിമാരായ പീയുഷ് ഗോയല്‍, ജെപി നഡ്ഡ, ഹര്‍ഷ്‌വര്‍ധന്‍, ധര്‍മേന്ദ്ര പ്രധാന്‍ തുടങ്ങിയവരും പേരിന് മുന്നില്‍ ചൗക്കീദാര്‍ ചേര്‍ത്തു കഴിഞ്ഞു. 'നിങ്ങളുടെ കാവല്‍ക്കാരന്‍ രാജ്യത്തെ സേവിക്കാനായി കരുത്തോടെ നിലകൊള്ളുന്നു. പക്ഷേ ഞാന്‍ മാത്രമല്ല' എന്ന സന്ദേശവും പേരുമാറ്റിയതിനൊപ്പം മോദി ട്വിറ്ററില്‍ നല്‍കിയിരുന്നു. ഒടുവില്‍ ഇതിനും കോണ്‍ഗ്രസ് മുട്ടന്‍പണികൊടുത്തു.

നീരവ് മോദി, വിജയ് മല്യ, ലളിത് മോദി, മെഹുല്‍ ചോക്‌സി, മോദിയുടെ അടുപ്പക്കാരായ വ്യവസായികളായ അദാനി, അനില്‍ അംബാനി, സാമ്പത്തികക്രമക്കേടുകളില്‍ ആരോപണവിധേയനായ അമിത്ഷായുടെ മകന്‍ ജയ്ഷാ എന്നിവരുടെ പാരഡി അക്കൗണ്ടുകള്‍ ഉണ്ടാക്കി അവരുടെ പേരുകള്‍ക്കൊപ്പവും ചൗക്കീദാര്‍ എന്നു കൊടുത്താണ് കോണ്‍ഗ്രസ്സിന്റെ സൈബര്‍ വിങ് ഇതിനെ നേരിട്ടത്.
'ഞാന്‍ മാത്രമല്ല ചൗക്കീര്‍ദാര്‍' എന്ന മോദിയുടെ സന്ദേശത്തിനൊപ്പം ആരോപണവിധേയരുടെ അക്കൗണ്ടിന്റെ സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചാണ് ബി.ജെ.പി പ്രചാരണത്തെ കോണ്‍ഗ്രസ് നേരിട്ടത്. ദേശീയതലത്തിലുള്ള സംഘ്പരിവാര്‍ വിരുദ്ധ സോഷ്യല്‍മീഡിയാ പേജുകളില്‍ അതിവേഗം ഈ ട്രോള്‍ ഹിറ്റ് ആവുകയുംചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  5 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  6 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  6 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  7 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  7 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  7 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  8 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  8 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  8 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  8 hours ago