മുസാഅദ സെന്റര്‍ കെട്ടിടോദ്ഘാടനം: സംഘാടകസമിതി രൂപീകരിച്ചു
നിലമ്പൂര്‍: ജില്ലാ ആശുപത്രിയോട് ചേര്‍ന്നുള്ള സമസ്ത മുസാഅദ സെന്ററിന്റെ ബഹുനില കെട്ടിടോദ്ഘാടനം മെയ് 14ന് അസര്‍ നിസ്‌കാരത്തിന് നേതൃത്വം നല്‍കി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. സെന്റര്‍ പ്രസിഡന്റ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷനാകും. പരിപാടിയുടെ വിജയത്തിനായി 313 അംഗ സംഘാടക സമിതി രൂപീകരിച്ചു.
സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ (മുഖ്യരക്ഷാധികാരി), ഒ. കുട്ടി മുസ്‌ലിയാര്‍, പുത്തനഴി മൊയ്തീന്‍ ഫൈസി, ടി.പി അബ്ദുല്ല മുസ്‌ലിയാര്‍, കെ.ടി ഇസ്ഹാക്ക് ഫൈസി, കെ.ടി കുഞ്ഞാന്‍ ചുങ്കത്തറ, കെ.ടി കുഞ്ഞിമോന്‍ ഹാജി വാണിയമ്പലം (രക്ഷാധികാരികള്‍), ഇ.കെ കുഞ്ഞമ്മദ് മുസ്‌ലിയാര്‍ (ചെയര്‍), അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുല്‍ അസീസ് മുസ്‌ലിയാര്‍ മൂത്തേടം, പി. സുലൈമാന്‍ ഫൈസി ചുങ്കത്തറ, പി. ജമാലുദ്ദീന്‍ മുസ്‌ലിയാര്‍ ചോക്കാട് (വൈ.ചെയര്‍), സലീം എടക്കര (ജന. കണ്‍), കെ.കെ എം അമാനുള്ള ദാരിമി (വര്‍.കണ്‍), കെ. സുബൈര്‍ കൂറ്റമ്പാറ, കരീം മമ്പാട്, നജീബ് ഫൈസി മമ്പാട്, അബ്ദുറഹ്മാന്‍ ദാരിമി മുണ്ടേരി, ഇല്ലിക്കല്‍ നാസര്‍ കരുളായി (കണ്‍), ടി.കെ അബ്ദുള്ളക്കുട്ടി മാസ്റ്റര്‍ (ട്രഷ), വിവിധ സബ് കമ്മിറ്റി ചെയര്‍മാന്‍, കണ്‍വീനര്‍മാരായി എ.പി യഅ്കൂബ് ഫൈസി, ഇസ്ഹാഖ് അടുക്കത്ത് (പ്രചാരണം), പറമ്പില്‍ ബാവ, ഉബൈദ് കൂറ്റമ്പാറ (സ്റ്റേജ്, ലൈറ്റ് ആന്‍ഡ് സൗണ്ട്), മോയിക്കല്‍ ഇണ്ണിഹാജി, മജീദ് ഫൈസി വടക്കാങ്ങര (ഫിനാന്‍സ്), അബൂത്വാഹിര്‍ ഫൈസി, നൂര്‍ മുഹമ്മദ് ഫൈസി ചുങ്കത്തറ (സ്വീകരണം), പി. ഹംസ കോട്ടപ്പുഴപാലം, ഹംസഫൈസി രാമംകുത്ത് (സപ്ലിമെന്റ്) ജാഫര്‍, സി ജമാല്‍ (മീഡിയ) എന്നിവരെ തെരഞ്ഞെടുത്തു.
നിലമ്പൂര്‍ മര്‍കസില്‍ ചേര്‍ന്ന യോഗം ജംഇയ്യത്തുല്‍ ഖുത്വബാഅ് ജില്ലാ പ്രസിഡന്റ് ഇ.കെ കുഞ്ഞമ്മദ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ അസീസ് മുസ്‌ലിയാര്‍ അധ്യക്ഷനായി.
സലീം എടക്കര പദ്ധതി വിശദീകരിച്ചു. കെ.കെ. അമാനുള്ള ദാരിമി, അബ്ദുറഹിമാന്‍ ദാരിമി മുണ്ടേരി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."