HOME
DETAILS

പ്രവാസികള്‍ നേരിടുന്നത്  പലവിധ വെല്ലുവിളികള്‍

  
backup
May 27 2020 | 01:05 AM

major-threat-faced-by-pravasi-854220-2020-may
 
കൊവിഡ് ബാധിച്ച് വിദേശരാജ്യങ്ങളില്‍ മരിക്കുന്ന മലയാളികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. ഭീതിജനകമാണ് ഈ അവസ്ഥ. ഏറ്റവുമധികം പേര്‍ മരിക്കുന്നത് സഊദി അറേബ്യയിലും യു.എ.ഇയിലുമാണ്. അമേരിക്കയിലും മറ്റു പാശ്ചാത്യ രാജ്യങ്ങളിലും ദിനേന ആയിരങ്ങള്‍ മരിച്ചുവീഴുന്നുണ്ട്. അക്കൂട്ടത്തിലും ധാരാളം മലയാളികളുണ്ട്. 
മധ്യവയസിനോടടുത്തവരും യുവാക്കളുമാണ് മരിക്കുന്ന പ്രവാസികളിലധികവും. മതിയായ ചികിത്സയും ക്വാറന്റൈനും യഥാസമയം കിട്ടാതെപോകുന്നതിനാലാണ് അവര്‍ മരിക്കുന്നത്. ഇതിനാലാണ് അവര്‍ നാട്ടിലേക്ക് എങ്ങനെയെങ്കിലും എത്തിപ്പെടാന്‍ ആഗ്രഹിക്കുന്നതും അതിനുവേണ്ടി കഴിവിന്റെ പരമാവധി ശ്രമിച്ചുകൊണ്ടിരിക്കുന്നതും. എന്നാല്‍ അവരെ മടക്കിക്കൊണ്ടുവരുന്നതില്‍ നിയന്ത്രണം വേണമെന്നു പറഞ്ഞ് ഐ.എം.എ സര്‍ക്കാരിനു കഴിഞ്ഞ ദിവസം കത്തു നല്‍കിയത് ശരിയായില്ല. സംസ്ഥാനത്ത് അവരെ ക്വാറന്റൈന്‍ ചെയ്യാന്‍ എല്ലാ സൗകര്യവുമുണ്ടെന്ന് ആരോഗ്യ മന്ത്രി പറയുമ്പോള്‍ അതിനു കടകവിരുദ്ധമായ നിലപാട് ഐ.എം.എ എടുത്തത് ഖേദകരമായിപ്പോയി. രോഗികളായ പ്രവാസികള്‍ പിന്നെ എവിടെപ്പോകും? ഇത്രയും കാലം സംസ്ഥാനത്തിന്റെ സാമ്പത്തികാഭിവൃദ്ധിയുടെ പ്രധാന ഉറവിടം പ്രവാസികളാണെന്ന യാഥാര്‍ഥ്യത്തിനു നേരെ ആരും കണ്ണടയ്ക്കരുത്.
സംസ്ഥാനത്തും രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തില്‍ രോഗം ബാധിച്ച് മരിക്കുന്നവരുടെ എണ്ണം കുറച്ചുകൊണ്ടുവരിക എന്ന നയത്തിലൂന്നിയാണ് സംസ്ഥാന സര്‍ക്കാരും ആരോഗ്യവകുപ്പും പ്രവര്‍ത്തിക്കുന്നത്. അതിലവര്‍ വിജയിക്കുന്നുമുണ്ട്. ഇപ്പോള്‍ കേരളത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നത് വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവരിലെ രോഗബാധ മൂലമാണ്. അവര്‍ക്കു മതിയായ പരിചരണവും ചികിത്സയും നല്‍കുകയെന്നത് നമ്മുടെ ബാധ്യതയാണ്. ഇതു സര്‍ക്കാരിനു മുന്നിലുള്ള വെല്ലുവിളിയാണെങ്കിലും പരിഹരിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസമാണ് ആരോഗ്യ മന്ത്രി കെ.കെ ശൈലജ കഴിഞ്ഞ ദിവസം പ്രകടിപ്പിച്ചത്.
പ്രവാസികള്‍ നേരിടുന്ന മറ്റൊരു വെല്ലുവിളി തൊഴില്‍ നഷ്ടമാണ്. നേരത്തെ തന്നെ ചില അറബ് രാഷ്ട്രങ്ങളില്‍ സ്വദേശിവല്‍ക്കരണം നടപ്പാക്കിയതു മൂലം ധാരാളം പ്രവാസികള്‍ തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങിവന്നിട്ടുണ്ട്. അതിനു പുറമെയാണിപ്പോള്‍ കൂനിന്മേല്‍ കുരു എന്നപോലെ കൊവിഡിനാല്‍ തൊഴില്‍ നഷ്ടപ്പെട്ട് ആയിരങ്ങള്‍ നാട്ടിലേക്കു മടങ്ങിക്കൊണ്ടിരിക്കുന്നത്.
 
ഗുരുതരമായ പ്രതിസന്ധിയാണ് കൊവിഡ് നമ്മുടെ നാട്ടുകാരായ പ്രവാസികള്‍ക്കു വരുത്തിവച്ചിരിക്കുന്നത്. ഒരേസമയം ജീവനും തൊഴിലും നഷ്ടപ്പെടുന്ന സങ്കീര്‍ണമായ ഒരവസ്ഥയെയാണ് അവര്‍ക്കിപ്പോള്‍ തരണംചെയ്യേണ്ടി വന്നിരിക്കുന്നത്.
 
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മലയാളികള്‍ തൊഴില്‍ ചെയ്തു ജീവിക്കുന്നുണ്ട്. അവരില്‍ ബഹുഭൂരിപക്ഷവുമുള്ളത് ഗള്‍ഫ്‌നാടുകളിലാണ്. കൊവിഡ് മൂലം ഏറ്റവുമധികം ദുരിതമനുഭവിക്കുന്നവരും അവര്‍ തന്നെ. നമ്മുടെ സമ്പദ്‌വ്യവസ്ഥയുടെ അടിസ്ഥാനം പ്രവാസി മലയാളികളാണ്. എന്നാല്‍ ഇന്ന് ഏറ്റവും കൂടുതല്‍ ദുരിതവും കഷ്ടപ്പാടുമനുഭവിക്കുന്ന ജനവിഭാഗമായി അവര്‍ മാറിക്കഴിഞ്ഞു. അവരെ സംബന്ധിച്ചിടത്തോളവും മുഴുവന്‍ കേരളീയരെ സംബന്ധിച്ചിടത്തോളവും വേദനിപ്പിക്കുന്നതാണ് ഈ മാറ്റം. ഇത്തരമൊരു സന്ദിഗ്ദ്ധ ഘട്ടത്തില്‍ അവരെ സഹായിക്കേണ്ട ബാധ്യത മുഴുവന്‍ മലയാളികളുടേതുമാണ്. കൊവിഡ് പോസിറ്റീവായവരെ ക്വാറന്റൈന്‍ ചെയ്യുന്നതിനോടൊപ്പം തന്നെ അവര്‍ക്കു മതിയായ ചികിത്സയും പരിചരണവും കരുതലും നല്‍കേണ്ട ബാധ്യത നമുക്കുണ്ട്.
 
രോഗാനന്തരമുള്ള കാലവും അവര്‍ക്കു മുന്നില്‍ മറ്റൊരു വെല്ലുവിളിയാണ്. വന്നവരില്‍ ഭൂരിപക്ഷവും തൊഴില്‍ നഷ്ടപ്പെട്ടവരോ അവിടെ തുടരാനുള്ള സാഹചര്യമില്ലാത്തവരോ ആണ്. അവരുടെ പുനരധിവാസം ഉറപ്പാക്കുക എന്നതു സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം വലിയ ബാധ്യത തന്നെയാണ്. പ്രളയാനന്തരം അടിയന്തര സഹായധനമായി പ്രഖ്യാപിക്കപ്പെട്ട 10,000 രൂപ ഇതുവരെ അര്‍ഹരായ പലര്‍ക്കും എത്തിക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല. ഈയൊരവസരത്തില്‍ തന്നെയാണ് മടങ്ങിവന്ന ആയിരക്കണക്കിനു പ്രവാസികളുടെ പുനരധിവാസമെന്ന ഭാരമേറിയ ചുമടും സര്‍ക്കാരിന്റെ ചുമലില്‍ വന്നുവീണിരിക്കുന്നത്.
 
2010ല്‍ 681 കോടി അമേരിക്കന്‍ ഡോളറിനു തുല്യമായ പണമായിരുന്നു 35 ലക്ഷം പ്രവാസികളില്‍ നിന്നായി കേരളത്തിലേക്കൊഴുകിയത്. 2013 മുതല്‍ 2018 വരെയുള്ള വര്‍ഷങ്ങളില്‍ ഏകദേശം മൂന്നു ലക്ഷം പ്രവാസികള്‍ തിരിച്ചുവന്നെങ്കിലും കേരളത്തിലേക്കൊഴുകിയ പണത്തിനു കാര്യമായ ഊനം തട്ടിയിരുന്നില്ല. അതിനു കാരണമായത് അവിടെ തുടര്‍ന്ന പ്രവാസികള്‍ക്ക് ഉയര്‍ന്ന വരുമാനമുള്ള ജോലി ലഭിച്ചതായിരുന്നു. അവരുമിപ്പോള്‍ മടങ്ങിക്കൊണ്ടിരിക്കുകയാണ്. 
 
കേരളത്തിലേക്കു വന്ന പ്രവാസിപണത്തിന്റെ മുക്കാല്‍ പങ്കും ചെലവഴിച്ചത് വീടുകളടക്കമുള്ള കെട്ടിടങ്ങള്‍ പണിയാനായിരുന്നു. പുതിയ തൊഴില്‍ സംരംഭങ്ങളോ മൂലധന നിക്ഷേപങ്ങളോ കാര്യമായി ഉണ്ടായിട്ടില്ല. സര്‍ക്കാര്‍ പലവിധ സംരംഭങ്ങള്‍ നോര്‍ക്കയുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ചെങ്കിലും പലതും വിജയംകണ്ടില്ല. ഇപ്പോള്‍ പ്രവാസികളില്‍ വലിയൊരു വിഭാഗം നാട്ടിലെത്തുമ്പോള്‍ രോഗത്തെ പ്രതിരോധിക്കുന്നതോടൊപ്പം തന്നെ അതിജീവനത്തിനുള്ള മാര്‍ഗവും വലിയൊരു ചോദ്യചിഹ്നമായി അവര്‍ക്കു മുന്നില്‍ മാറിയിരിക്കുന്നു. ഈ സന്ദര്‍ഭത്തില്‍ നാലു വര്‍ഷം പൂര്‍ത്തിയാക്കിയ ഇടതുമുന്നണി സര്‍ക്കാര്‍, കൊവിഡ് ബാധിതരായ പ്രവാസികള്‍ക്കു മെച്ചപ്പെട്ട ചികിത്സ നല്‍കുന്നതോടൊപ്പം തന്നെ അവരുടെ ഭാവിജീവിതം കരുപിടിപ്പിക്കാനുള്ള പദ്ധതികളും അഞ്ചാം വര്‍ഷത്തെ പ്രവര്‍ത്തനരേഖയില്‍ ഉള്‍പ്പെടുത്തേണ്ടതാണ്.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിയമസഭയില്‍ പ്രതിപക്ഷത്തിന് സെന്‍സറിങ്; വി.ഡി സതീശന്റെ പ്രസംഗവും പ്രതിപക്ഷ പ്രതിഷേധവും സഭാ ടിവി കട്ട് ചെയ്തു

Kerala
  •  2 months ago
No Image

അടിയന്തര പ്രമേയമില്ല; സഭ ഇന്നത്തേക്ക് പിരിഞ്ഞു

Kerala
  •  2 months ago
No Image

'ഞാന്‍ എല്ലാം ദിവസവും പ്രാര്‍ഥിക്കുന്നത് അങ്ങയെ പോലെ അഴിമതിക്കാരനായി മാറരുതെന്നാണ്' മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ മറുപടി

Kerala
  •  2 months ago
No Image

ഗസ്സ: ലോകം ലൈവായി കണ്ടുകൊണ്ടിരിക്കുന്ന വംശഹത്യ

International
  •  2 months ago
No Image

ബലാത്സംഗ കേസ്; നടന്‍ സിദ്ദിഖ് ചോദ്യം ചെയ്യലിന് ഹാജരായി, കമ്മീഷണര്‍ ഓഫീസില്‍ നിന്ന് കണ്‍ട്രോള്‍ റൂമിലേക്ക് അയച്ചു

Kerala
  •  2 months ago
No Image

തദ്ദേശ സ്ഥാപനങ്ങളിലെ അഴിമതി; ജനങ്ങള്‍ക്ക് പരാതി നല്‍കാന്‍ വാട്‌സ് ആപ്പ് നമ്പര്‍ സജ്ജമാക്കുമെന്ന്  മന്ത്രി എം ബി രാജേഷ്

Kerala
  •  2 months ago
No Image

വാക്‌പോര്, പ്രതിഷേധം. ബഹിഷ്‌ക്കരണം, ബഹളമയമായി സഭ; പ്രതിപക്ഷ നേതാവിന്റെ മൈക്ക് ഓഫ് ചെയ്തു

Kerala
  •  2 months ago
No Image

എയ്ഡഡ് സ്ഥാപന മേധാവികളുടെ അധികാരം റദ്ദാക്കിയ നടപടി സർക്കാർ പിൻവലിക്കും

Kerala
  •  2 months ago
No Image

ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ അട്ടിമറിക്ക് ശ്രമം  ലോക്കോ പൈലറ്റുമാരുടെ അവസരോചിത ഇടപെടലില്‍ ഒഴിവായത് വന്‍ദുരന്തം

National
  •  2 months ago
No Image

50,000 കണ്ടെയ്‌നർ നീക്കം, ട്രയൽ റൺ കാലത്തുതന്നെ വിഴിഞ്ഞത്തിന് നേട്ടം

Kerala
  •  2 months ago