HOME
DETAILS

കള്ളവാറ്റ് പിടികൂടി കൊടുവള്ളി നഗരസഭാ ചെയര്‍പേഴ്‌സന്‍

  
backup
June 28 2018 | 05:06 AM

%e0%b4%95%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%b5%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%aa%e0%b4%bf%e0%b4%9f%e0%b4%bf%e0%b4%95%e0%b5%82%e0%b4%9f%e0%b4%bf-%e0%b4%95%e0%b5%8a%e0%b4%9f%e0%b5%81

 


കൊടുവള്ളി: വീട് കേന്ദ്രീകരിച്ച് കള്ളവാറ്റ് നടത്തിവന്ന സ്ത്രീയെ കൈയോടെ പിടികൂടി എക്‌സൈസിനു കൈമാറി കൊടുവള്ളി നഗരസഭാ ചെയര്‍പേഴ്‌സന്‍ ശരീഫാ കണ്ണാടിപ്പോയില്‍. മാനിപുരം ത്രിപ്പോയില്‍ കുന്നത്ത് തനിയെ താമസിച്ച് വാറ്റ് നടത്തുന്ന കാപ്പുങ്ങല്‍ ശോഭന (60) നെയാണു 45 ലിറ്റര്‍ വാഷും രണ്ടു ലിറ്റര്‍ ചാരായവുമായി പിടികൂടിയത്.
മാനിപുരം കാപ്പുമലയില്‍ കുന്നിടിച്ച് നിര്‍മാണപ്രവൃത്തികള്‍ നടക്കുന്നുവെന്ന പരാതിയില്‍ അന്വേഷണം നടത്താന്‍ ഇന്നലെ ഉച്ചയ്ക്ക് 12ന് വന്ന ചെയര്‍പേഴ്‌സനോടും ഭരണസമിതിയംഗങ്ങളോടും പ്രദേശവാസികള്‍ സമീപത്തെ വീട്ടില്‍ കള്ളവാറ്റ് നടക്കുന്നുവെന്ന് പരാതിപ്പെടുകയായിരുന്നു.
എന്നാല്‍ കാര്യം അന്വേഷിച്ച ചെയര്‍പേഴ്‌സനോടും സംഘത്തോടും സ്ത്രീ പരസ്പരവിരുദ്ധമായി സംസാരിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണു വാഷും ചാരായവും വാറ്റാനുപയോഗിക്കുന്ന പാത്രങ്ങളും മറ്റു ഉപകരണങ്ങളും കണ്ടെണ്ടത്തിയത്. കൊടുവള്ളി എക്‌സൈസ് ഓഫിസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പ്രിവന്റിവ് ഓഫിസര്‍ ചന്ദ്രന്‍ കുഴിച്ചാലിന്റെ നേതൃത്വത്തിലെത്തിയ എക്‌സൈസ് സംഘം സ്ത്രീയെ പിടികൂടി.
ഡബ്ല്യു.സി.ഇ.ഒ ലതാ മോള്‍, സി.ഇ.ഒമാരായ നൗഫല്‍, സി.ജി ഷാജു, വി. സുബൈര്‍ എന്നിവരും എക്‌സൈസ് സംഘത്തിലുണ്ടണ്ടായിരുന്നു. താമരശ്ശേരി ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പ്രദേശത്തു മറ്റിടങ്ങിലും കള്ളവാറ്റ് നടക്കുന്നതായി സൂചന ലഭിച്ച സാഹചര്യത്തില്‍ വരുംദിവസങ്ങളില്‍ പരിശോധന ശക്തമാക്കുമെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  2 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  2 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  2 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  2 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  2 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  2 months ago
No Image

പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം, 'മോദിയെ താഴെയിറക്കുന്നതുവരെ മരിക്കില്ല 'തിരികെയെത്തി ഖാര്‍ഗെയുടെ പ്രഖ്യാപനം

National
  •  2 months ago