മാര്‍ഗനിര്‍ദേശങ്ങള്‍ കാറ്റില്‍പ്പറത്തി സെക്രട്ടേറിയറ്റിന് മുന്‍വശം വീണ്ടും സമരഭൂമിയാകുന്നു
തിരുവനന്തപുരം: കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കാറ്റില്‍പറത്തി സെക്രട്ടേറിയേറ്റിന് മുന്‍വശം വീണ്ടും സമരഭൂമിയാകുന്നു. പ്രതിപക്ഷ സംഘടനകള്‍ നടത്തുന്ന സമരത്തിനായി സെക്രട്ടേറിയേറ്റിന് മുന്നിലേക്ക് നൂറുകണക്കിനാളുകളാണ് എത്തുന്നത്. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാക്കള്‍ നേതൃത്വം നല്‍കിയ സമരങ്ങള്‍ നടന്നതോടെ സെക്രട്ടേറിയറ്റിന് മുന്നിലെ റോഡില്‍ പതിവു ദിവസങ്ങളിലേക്കാള്‍ തിരക്കും ഗതാഗതക്കുരുക്കും ഉണ്ടായി.
ഇന്നലെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന സമരങ്ങള്‍ക്കും നൂറോളം ആളുകളാണ് സംഘടിച്ചത്. സാമൂഹിക അകലവും കൂട്ടം കൂടരുത് തുടങ്ങിയ മാര്‍ഗനിര്‍ദേശങ്ങളെല്ലാം സെക്രട്ടേറിയേറ്റിന് മുന്നില്‍ ലംഘിക്കപ്പെടുകയാണ്. എന്നാല്‍ ലോക്ക് ഡൗണ്‍ ഇളവുകള്‍ വന്നതോടെ ആള്‍ക്കൂട്ടം നിയന്ത്രിക്കാനുള്ള നടപടികള്‍ കേവലം വിവരശേഖരണത്തില്‍ ഒതുക്കുകയാണ് പൊലിസ്.
സമരത്തിനെത്തുന്നവരുടെയും നേതൃത്വം നല്‍കുന്നവരുടെയും പേരുവിവരങ്ങള്‍ ശേഖരിച്ച ശേഷം ഗതാഗത നിയന്ത്രണത്തിലേക്ക് തിരിയുന്ന പൊലിസ് സാമൂഹിക അകലം പാലിക്കുന്നതിനോ മറ്റ് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനോ ശ്രമിക്കുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."