HOME
DETAILS

ബത്തേരി കോട്ടക്കുന്ന് മത്സ്യമാര്‍ക്കറ്റ് നഗരസഭ അടച്ചുപൂട്ടി

  
Web Desk
June 28 2018 | 06:06 AM

%e0%b4%ac%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%87%e0%b4%b0%e0%b4%bf-%e0%b4%95%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%ae%e0%b4%a4

 


സുല്‍ത്താന്‍ ബത്തേരി: നഗരസഭാ ആരോഗ്യവിഭാഗം ബത്തേരി ടൗണിലെ മത്സ്യമാര്‍ക്കറ്റുകളില്‍ നടത്തിയ പരിശോധനയെ തുടര്‍ന്ന് പഴകിയ മത്സ്യം പിടികൂടിയ കോട്ടക്കുന്ന് മാര്‍ക്കറ്റ് അടച്ചുപൂട്ടി.
ഇവിടെ നിന്നും പഴകിയ തിണ്ട,ചൂത,കിളിമീന്‍,നത്തല്‍ തുടങ്ങിയ പഴകിയ മത്സ്യങ്ങള്‍ പിടികൂടി. ഇതേതുടര്‍ന്നാണ് മാര്‍ക്കറ്റ് അടച്ചുപൂട്ടിയത്. ഇതുകൂടാതെ ഐശ്വര്യമാളിലെ സ്വകാര്യ മത്സ്യമാര്‍ക്കറ്റ്്, ബീനാച്ചി മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ നിന്നും പഴകിയമത്സ്യങ്ങള്‍ പിടികൂടിയതിനെ തുടര്‍ന്ന് പിഴയീടാക്കുകയും ചെയ്തു.
അതേ സമയം അസംപ്ഷന്‍ ജങ്ഷനിലെ മാര്‍ക്കറ്റില്‍ പരിശോധന നടത്തിയെങ്കിലും പഴകിയും വിഷാംശം ഉള്ളതുമായ മത്സ്യങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇന്നലെ ഉച്ചയ്ക്കുശേഷമാണ് ടൗണിലെ മാര്‍ക്കറ്റുകളില്‍ നഗരസഭ ആരോഗ്യവിഭാഗം പരിശോധന നടത്തിയത്.
ഫോര്‍മാലിന്‍ രാസവസ്തുഉപയോഗിച്ച് സൂക്ഷിക്കുന്ന മത്സ്യങ്ങള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പിടികൂടിയ സാഹചര്യത്തിലാണ് ബത്തേരി ടൗണിലെ മാര്‍ക്കറ്റുകളിലും ആരോഗ്യവകുപ്പ് പരിശോധന നടത്തി കര്‍ശന നടപടി സ്വീകരിച്ചതെന്ന് നഗരസഭ ചെയര്‍മാന്‍ ടി.എല്‍ സാബു പറഞ്ഞു. പരിശോധനയ്ക്ക് നഗരസഭ ആരോഗ്യവകുപ്പ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി. അംബിക, ജൂനിയര്‍ ഹെല്‍ത് ഇന്‍സ്‌പെക്ടര്‍മാരായ പി.എസ് സുധീര്‍, പി.എസ് സവിത, ബി. മനോജ് നേതൃത്വം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വി.എസിന്റെ ആരോ​ഗ്യനില അതീവ ഗുരുതരമായി തുടരുന്നു

Kerala
  •  17 minutes ago
No Image

മലയാള നടി മിനു മുനീർ അറസ്റ്റിൽ; ബാലചന്ദ്ര മേനോനെതിരെ അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടുവെന്ന പരാതിയിൽ; ജാമ്യത്തിൽ വിട്ടയച്ചു

Kerala
  •  7 hours ago
No Image

അഞ്ചാം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

Kerala
  •  8 hours ago
No Image

സഞ്ജുവല്ല! ഐപിഎല്ലിൽ ബാറ്റ് ചെയ്യാൻ ഏറ്റവും ഇഷ്ടം ആ താരത്തിനൊപ്പമാണ്: ബട്ലർ

Cricket
  •  8 hours ago
No Image

യൂറോപ്പിൽ കനത്ത ചൂട്: ഈഫൽ ടവർ മുകൾഭാഗം അടച്ചു; ബാഴ്സലോണയിൽ 100 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ജൂൺ

International
  •  8 hours ago
No Image

പാകിസ്താന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി : 'ഇന്ത്യ ജനങ്ങളെ സംരക്ഷിക്കാൻ എല്ലാ അവകാശവും ഉപയോഗിക്കും'

International
  •  9 hours ago
No Image

മുംബൈ സൂപ്പർതാരം ടെസ്റ്റിൽ പുതു ചരിത്രമെഴുതി; ഞെട്ടിച്ച് 23കാരന്റെ ഗംഭീര പ്രകടനം

Cricket
  •  9 hours ago
No Image

ഇന്ത്യയും പാകിസ്ഥാനും തടവിലുള്ള സാധാരണക്കാരുടെ വിവരങ്ങൾ കൈമാറി; 246 ഇന്ത്യക്കാർ പാക് ജയിലിൽ, 463 പാകിസ്ഥാനികൾ ഇന്ത്യയിൽ

National
  •  9 hours ago
No Image

എന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരം അതായിരുന്നു: ഡി മരിയ

Football
  •  10 hours ago
No Image

നിങ്ങളുടെ അസ്ഥികൾ ദുർബലപ്പെടുന്നുണ്ടോ? ജീവിതശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തു

Health
  •  10 hours ago