ബത്തേരി കോട്ടക്കുന്ന് മത്സ്യമാര്‍ക്കറ്റ് നഗരസഭ അടച്ചുപൂട്ടി
സുല്‍ത്താന്‍ ബത്തേരി: നഗരസഭാ ആരോഗ്യവിഭാഗം ബത്തേരി ടൗണിലെ മത്സ്യമാര്‍ക്കറ്റുകളില്‍ നടത്തിയ പരിശോധനയെ തുടര്‍ന്ന് പഴകിയ മത്സ്യം പിടികൂടിയ കോട്ടക്കുന്ന് മാര്‍ക്കറ്റ് അടച്ചുപൂട്ടി.
ഇവിടെ നിന്നും പഴകിയ തിണ്ട,ചൂത,കിളിമീന്‍,നത്തല് തുടങ്ങിയ പഴകിയ മത്സ്യങ്ങള്‍ പിടികൂടി. ഇതേതുടര്‍ന്നാണ് മാര്‍ക്കറ്റ് അടച്ചുപൂട്ടിയത്. ഇതുകൂടാതെ ഐശ്വര്യമാളിലെ സ്വകാര്യ മത്സ്യമാര്ക്കറ്റ്്, ബീനാച്ചി മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ നിന്നും പഴകിയമത്സ്യങ്ങള് പിടികൂടിയതിനെ തുടര്‍ന്ന് പിഴയീടാക്കുകയും ചെയ്തു.
അതേ സമയം അസംപ്ഷന്‍ ജങ്ഷനിലെ മാര്‍ക്കറ്റില്‍ പരിശോധന നടത്തിയെങ്കിലും പഴകിയും വിഷാംശം ഉള്ളതുമായ മത്സ്യങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇന്നലെ ഉച്ചയ്ക്കുശേഷമാണ് ടൗണിലെ മാര്‍ക്കറ്റുകളില്‍ നഗരസഭ ആരോഗ്യവിഭാഗം പരിശോധന നടത്തിയത്.
ഫോര്‍മാലിന്‍ രാസവസ്തുഉപയോഗിച്ച് സൂക്ഷിക്കുന്ന മത്സ്യങ്ങള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പിടികൂടിയ സാഹചര്യത്തിലാണ് ബത്തേരി ടൗണിലെ മാര്‍ക്കറ്റുകളിലും ആരോഗ്യവകുപ്പ് പരിശോധന നടത്തി കര്‍ശന നടപടി സ്വീകരിച്ചതെന്ന് നഗരസഭ ചെയര്മാന് ടി.എല്‍ സാബു പറഞ്ഞു. പരിശോധനയ്ക്ക് നഗരസഭ ആരോഗ്യവകുപ്പ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടി. അംബിക, ജൂനിയര്‍ ഹെല്‍ത് ഇന്‍സ്പെക്ടര്‍മാരായ പി.എസ് സുധീര്‍, പി.എസ് സവിത, ബി. മനോജ് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."