വാര്‍ഡ് കൗണ്‍സലറുടെ ഭര്‍ത്താവ് റോഡ് പ്രവൃത്തിക്ക് പണപ്പിരിവ് നടത്തിയെന്ന്
തലശ്ശേരി: തലശ്ശേരി നഗരസഭയുടെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ മഞ്ഞോടി വാര്‍ഡിലെ നാരായണക്കുറുപ്പ് റോഡ് മുതല്‍ സമൂഹ മഠം വീടുവരെ നടപ്പാത കോണ്‍ക്രീറ്റ് പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ നഗരസഭ പണം ചിലവഴിച്ചെങ്കിലും ഇവിടെയുള്ള കൗണ്‍സലറുടെ ഭര്‍ത്താവ് റോഡ് പ്രവൃത്തിക്ക് പണപ്പിരിവ് നടത്തിയതായി പരാതി.
നഗരസഭയുടെ പദ്ധതി വിഹിതത്തില്‍ നിന്ന് 2,10,000 രൂപ ചിലവഴിച്ചാണ് റോഡ് കോണ്‍ക്രീറ്റ് ചെയ്തത്. എന്നാല്‍ തിരുവങ്ങാട് വാര്‍ഡ് കൗണ്‍സലറുടെ ഭര്‍ത്താവിന്റെ നേതൃത്വത്തില്‍ അവിടെ ബാക്കിയുള്ള 10 മീറ്റര്‍ സ്ഥലം വൃത്തിയാക്കാനെന്ന വ്യാജേന ലക്ഷക്കണക്കിന് രൂപ പിരിച്ചതായി യു.ഡി.എഫ് തിരുവങ്ങാട് വാര്‍ഡ് കമ്മിറ്റി ഭാരവാഹികളായ തസ്‌ലി മാണിയാട്ടും കെ ജിതേഷും പ്രസ്താവനയിലൂടെ കുറ്റപ്പെടുത്തി.
നഗരസഭാ പ്രദേശത്ത് ഇത്തരം പ്രവര്‍ത്തനം നടത്താന്‍ ജനകീയ കമ്മറ്റി രൂപീകരിക്കണമെന്ന ചട്ടം പോലും ലംഘിച്ചാണ് പിരിവ് നടത്തിയതെന്നും യു.ഡി.എഫ് ആരോപിച്ചു. മാത്രമല്ല വര്‍ഷങ്ങള്‍ പഴക്കമുള്ള ഈ നടപ്പാതയില്‍ വീണ്ടും നടത്തുന്ന ഉദ്ഘാടന പ്രഹസനത്തില്‍ യു.ഡി.എഫ് പ്രതിനിധികളെയും ഉള്‍പ്പെടുത്തിയില്ല. നഗരസഭാ ചെയര്‍മാനെ കൊണ്ട് തന്നെ ഈ റോഡിന്റെ ഉദ്ഘാടനം നടത്തുന്നത് അഴിമതി മൂടി വെക്കാനാണെന്നും ഇതിനെതിരെ വിജിലന്‍സില്‍ പരാതി നല്‍കുമെന്നും യു.ഡി.എഫ് തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."