മുസ്ലിംകള്ക്കെതിരായ വിവാദ പ്രസ്താവന നടത്തിയ ആസ്ത്രേലിയന്‍ സെനറ്ററെ മുട്ട എറിഞ്ഞ് താരമയ ' എഗ് ബോയ്' സമാഹരിച്ച തുക ന്യൂസിലാന്റ് ഭീകരാക്രമണത്തിലെ ഇരകള്‍ക്ക് സമ്മാനിക്കും
സിഡ്നി: ന്യൂസിലാന്റിലെ പള്ളികളില്‍ നടന്ന ഭീകരാക്രമണത്തില്‍ മുസ്ലിം കുടിയേറ്റത്തെ കുറ്റപ്പെടുത്തിയ ആസ്ത്രേലിയന്‍ സെനറ്ററുടെ തലയില്‍ മുട്ടയെറിഞ്ഞ് താരമായ ' എഗ് ബോയ്' സമാഹരിച്ച തുക ഇരകള്‍ക്ക് നല്കുന്നു.
ക്വീന്‍സ് ലാന്റില്‍ നിന്നുള്ള വലതുപക്ഷ സ്വതന്ത്ര സെനറ്ററാണ് ഫ്രൈസര്‍ ആനിങ്. പത്ര സമ്മേളനം നടത്തുകയായിരുന്ന സെനറ്റര്‍ക്ക് നേരെ മൊബൈലില്‍ റെക്കോര്‍ഡ് ചെയ്ത് കൊണ്ട് 'താങ്കളൊരു വംശീയവാദിയാണ്' എന്ന് ഉറക്കെ പറഞ്ഞ് യുവാവ് മുട്ടയെറിഞ്ഞത്. അപ്രതീക്ഷിതമായ ആക്രമണത്തില്‍ രോഷാകുലനായ സെനറ്റര്‍ യുവാവിന്റെ മുഖത്തേക്ക് ശക്തമായി തിരിച്ചടിക്കുന്നതും വീഡിയോയില്‍ കാണാവുന്നതാണ്.
വീഡിയോ നിമിഷങ്ങള്‍ക്കകം തന്നെ ഓണ്‍ലൈനില്‍ ജനപ്രീതി നേടി. വില്‍ കാണലിക്ക് എന്ന യുവാവാണ് സെനറ്റര്‍ക്ക് നേരെ മുട്ടയേറ് നടത്തിയത്. വില്‍ കാണലിക്ക് പിന്നീട് വെബ്സൈറ്റിലൂടെ ഫണ്ട് കളക്ഷനും നടത്തിയിരുന്നു. ഇത് പോലെ മുട്ട എറിയാന്‍ ആവശ്യമായ തുക പിരിച്ചെടുക്കാന്‍ എന്ന് പറഞ്ഞ് ആരംഭിച്ച ഫണ്ടിങാണ് ന്യൂസിലാന്റിലെ ഭീകരാക്രമണത്തില്‍ മരണപ്പെട്ട ഇരകള്‍ക്ക് നല്‍കുമെന്ന് യുവാവ് വ്യക്തമാക്കി.
ന്യൂസിലാന്റിലെ തന്നെ പല പ്രധാന സ്ഥലങ്ങളിലും മ്യൂറല്‍ പെയിന്റിങ്ങുകളായി പ്രത്യക്ഷപ്പെട്ടു. യുവാവിനെ പിന്തുണച്ച് ലക്ഷകണക്കിന് പേരാണ് ഓണ്‍ലൈനിലും അല്ലാതെയും രംഗത്ത് വന്നത്. രാജ്യത്തെ തന്നെ ഏറ്റവും വലിയ ക്രിമിനല്‍ വക്കീലായ ആദം ഹൌഡ വരെ യുവാവിനെ പിന്തുണച്ച് കേസ് വാദിക്കാന്‍ രംഗത്ത് വന്നത് ശ്രദ്ധേയമായിരുന്നു. വില്‍ കാണലിക്ക് വേണ്ടി ഇതിനകം 27 ലക്ഷത്തിന് മുകളിലാണ് ഓണ്‍ലൈനില്‍ സമാഹരിച്ചത്. ഈ തുകയത്രയും തന്നെ ന്യൂസിലാന്റ് ആക്രമണത്തിലെ ഇരകള്‍ക്ക് സമ്മാനിക്കും. അതെ സമയം സെനറ്റര്‍ ഫ്രൈസര്‍ ആനിങിനെതിരെ കേസുമായി മുന്നോട്ട് പോകുമെന്ന് വില്‍ കാണലിയുടെ വക്കീല്‍ അറിയിച്ചു. വിക്ടോറിയ പൊലീസിന്റെ അന്വേഷണ പരിധിയിലാണ് കേസിപ്പോഴും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."