1 എം.ഡി.ബി അഴിമതി: 273 മില്യന്‍ ഡോളര്‍ മൂല്യമുള്ള സ്വത്തുക്കള്‍ പിടിച്ചെടുത്തു
ക്വലാലംപൂര്‍: മലേഷ്യന്‍ മുന്‍ പ്രധാനമന്ത്രി നജീബ് റാസാഖുമായും ഭാര്യ റോസ്മ മന്‍സൂറുമായും ബന്ധമുള്ള സ്ഥാപനങ്ങളില്‍ നിന്ന് 273 മില്യന്‍ ഡോളര്‍ മൂല്യമുള്ള വസ്തുക്കള്‍ പിടിച്ചെടുത്തു. 16 ലക്ഷം ഡോളര്‍ വിലവരുന്ന സ്വര്‍ണം, ഡയമണ്ട് ആഭരണങ്ങള്‍, 14 കിരീടങ്ങള്‍ എന്നിവ പിടികൂടിയവയില്‍പ്പെടുന്നു. 567 ബാഗുകളിലായി മൂന്ന് കോടി ഡോളറിന്റെ കറന്‍സി, 423 വാച്ചുകള്‍, 234 സണ്‍ ഗ്ലാസുകള്‍ എന്നിവയും പിടികൂടിയിട്ടുണ്ട്.
മലേഷ്യന്‍ ചരിത്രത്തില്‍ ഏറ്റവും വിലയേറിയ വസ്തുക്കളാണ് പിടിച്ചെടുത്തിരിക്കുന്നതെന്ന് പൊലിസ് പറഞ്ഞു. നിരവധി വസ്തുക്കളുണ്ടായതിനാല്‍ പൂര്‍ണമായി വില നിര്‍ണയിക്കാന്‍ സാധിച്ചിട്ടില്ലെന്ന് പൊലിസ് തലവന്‍ അമര്‍സിങ് പറഞ്ഞു.
1 എം.ഡി.ബി പദ്ധതിയിലെ അഴിമതി അന്വേഷണവുമായി ബന്ധപ്പെട്ട സംഘമാണ് വസ്തുക്കള്‍ പിടിച്ചെടുത്തത്. പദ്ധതിയുമായി ബന്ധപ്പെട്ട് കോടിക്കണക്കിന് രൂപ നജീബ് റാസാഖ് വകമാറ്റി ചെലവഴിച്ചുവെന്നാണ് ആരോപണം.
മെയ് മാസത്തില്‍ നടന്ന പൊതുതെരഞ്ഞെടുപ്പിന് ശേഷം ശക്തമായ അന്വേഷണമാണ് നജീബ് റാസാഖിനെതിരേ നടക്കുന്നത്.
റോസ്മ മന്‍സൂറിന്റെ ആഭരണ ഭ്രമത്തിനെതിരേ നേരത്തെ ശക്തമായ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ആഢംബര വസ്തുക്കള്‍ വാങ്ങുന്നതില്‍ പ്രസിദ്ധയായ ഫിലിപ്പൈന്‍സ് മുന്‍ പ്രഥമ വനിത ഇമല്‍ഡ മാര്‍ക്കോസുമായാണ് റോസ്മ മന്‍സൂറിനെ താരതമ്യം ചെയ്യാറുള്ളത്.
ഇമല്‍ഡയുടെ ഷൂസ്, ആഭരണ ഭ്രമം വളരെ പ്രസിദ്ധമായിരുന്നു. മലേഷ്യയുടെ വികസനത്തിനായി കൊണ്ടുവന്ന പദ്ധതിയായിരുന്നു 1 എം.ഡി.ബി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."