HOME
DETAILS

ഷംനയുടെ മരണം ആക്ഷന്‍ കമ്മിറ്റി മന്ത്രിക്ക് നിവേദനം നല്‍കി

  
backup
April 13, 2017 | 8:52 PM

%e0%b4%b7%e0%b4%82%e0%b4%a8%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%86%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b4%ae%e0%b5%8d


ഉരുവച്ചാല്‍: എറണാകുളം മെഡിക്കല്‍ കോളജില്‍ ചികിത്സാ പിഴവ് മൂലം മെഡിക്കല്‍ വിദ്യാര്‍ഥിനി ഷംന മരിച്ച സംഭവത്തില്‍ നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി മന്ത്രി കെ.കെ ശൈലജയ്ക്ക് നിവേദനം നല്‍കി. ഷംനയുടെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. നിവേദനം സ്വീകരിച്ച മന്ത്രി ആവശ്യമായ നടപടി സ്വീകരിക്കുമെന്നും വിഷയം നിയമസഭയില്‍ ചര്‍ച്ച ചെയ്യുമെന്നും പ്രവര്‍ത്തകര്‍ക്ക് ഉറപ്പ് നല്‍കി. എറണാകുളം മെഡിക്കല്‍ കോളജിലെ രണ്ടാംവര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥിനി മട്ടന്നൂര്‍ ശിവപുരം മട്ടുമ്മല്‍ അയിഷാ മന്‍സിലില്‍ കെ.എ അബൂട്ടിയുടെ മകള്‍ ഷംന(20)യാണ് കഴിഞ്ഞ ജൂലൈ 18നു മരണപ്പെട്ടത്. പനി ബാധിച്ച് എറണാകുളം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയും തെറ്റായ മരുന്ന് കുത്തിവച്ചതിനാല്‍ മരണപ്പെടുകയുമായിരുന്നു. എന്നാല്‍ മരണം മറച്ചുവച്ച് ആശുപത്രി അധികൃതര്‍ ഷംനയെ രാജഗിരി ആശുപത്രിയിലേക്ക് മാറ്റി. മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ രാജഗിരി ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ഷംനക്ക് പള്‍സ് റേറ്റ് ഇല്ലായിരുന്നുവെന്നു പറയുന്നു. മരണം മറച്ചു വച്ചതിനു പിന്നില്‍ ദുരൂഹതയുണ്ടെന്നും ആക്ഷന്‍ കമ്മിറ്റി ആരോപിച്ചു. കേസ് അന്വേഷണം ഇപ്പോള്‍ ക്രൈംബ്രാഞ്ചിനാണ്. അന്വേഷണം അട്ടിമറിക്കാന്‍ ഉന്നതതലത്തില്‍ ശ്രമം നടക്കുന്നുണ്ടെന്നും ആക്ഷന്‍ കമ്മിറ്റി നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. ചെയര്‍മാന്‍ കെ. ഗോപി, കണ്‍വീനര്‍ കാഞ്ഞിരോളി രാഘവന്‍, സഫീര്‍, എ. ജയരാജ്, വി.സി റസാഖ്, ഖാദര്‍, എം.പി നിസാര്‍ എന്നിവര്‍ നിവേദക സംഘത്തിലുണ്ടായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബെഷിക്താസിലേക്ക് ചേക്കേറാനൊരുങ്ങി മുഹമ്മദ് സലാഹ്; ധാരണയായതായി റിപ്പോർട്ട്

International
  •  18 hours ago
No Image

ധർമേന്ദ്ര പ്രധാൻ പുറത്തേക്ക്; പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധികച്ചുമതല; രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി

National
  •  18 hours ago
No Image

സമയമാറ്റം അറിയിക്കാതെ ട്രെയിൻ നേരത്തെ പോയി; യാത്രക്കാരന് 31,784 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമിഷൻ

Kerala
  •  19 hours ago
No Image

'ഇന്ത്യൻ യുവത്വത്തിന് ബിഗ് സല്യൂട്ട്'; കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ

Kerala
  •  20 hours ago
No Image

"പാറ്റകൾ എന്ന് വിളിച്ചതിന് ചീഫ് ജസ്റ്റിസിന് നന്ദി, ആ പരാമർശമില്ലായിരുന്നെങ്കിൽ ഈ സമരം നടക്കില്ലായിരുന്നു": അഭിജീത് ദീപ്കെ

National
  •  20 hours ago
No Image

എഥനോളിന്റെ അളവോ ഗുണനിലവാരമോ പരിശോധിക്കാൻ സംവിധാനമില്ല, കമ്പനികൾ തരുന്നത് വിൽക്കുന്നു; കേന്ദ്ര സർക്കാരിന് മുന്നിൽ പരാതിയുമായി പെട്രോൾ പമ്പുടമകൾ

National
  •  20 hours ago
No Image

ഗൾഫ് വ്യോമ മേഖല ആഗസ്റ്റ് 31 വരെ ഉപയോഗിക്കരുത്: വിമാന കമ്പനികൾക്ക് യൂറോപ്യൻ യൂണിയൻ മുന്നറിയിപ്പ്

Saudi-arabia
  •  20 hours ago
No Image

'ഇത് വിദ്യാർഥികളുടെയും യുവാക്കളുടെയും വിജയം'; ധർമേന്ദ്ര പ്രധാൻ രാജിയിൽ പ്രതികരണവുമായി പ്രിയങ്ക ഗാന്ധിയും കെ.സി. വേണുഗോപാലും

Kerala
  •  21 hours ago
No Image

ഷാർജയിൽ കൊടും ചൂടിൽ ആശ്വാസമായി കനത്ത മഴയും ഇടിമിന്നലും; അൽ ധൈദിൽ വാദികളിലൂടെ ശക്തമായ ഒഴുക്ക്

uae
  •  21 hours ago
No Image

വിദ്യാർഥികളുടെ ഇച്ഛാശക്തിക്ക് മുന്നിൽ കേന്ദ്ര സർക്കാർ മുട്ടുകുത്തി; സമരം മോദി സർക്കാരിന്റെ അമിതാധികാര വാഴ്ചയ്ക്കേറ്റ കനത്ത തിരിച്ചടിയെന്ന് പിണറായി വിജയൻ

Kerala
  •  21 hours ago