HOME
DETAILS

അവസാന റൗണ്ടില്‍ ഓടിക്കയറി സിദ്ദീഖ്

  
backup
March 18 2019 | 18:03 PM

%e0%b4%85%e0%b4%b5%e0%b4%b8%e0%b4%be%e0%b4%a8-%e0%b4%b1%e0%b5%97%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%93%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%af%e0%b4%b1

#നിസാം കെ. അബ്ദുല്ല 


കല്‍പ്പറ്റ: പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ വയനാട്ടിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ആരായിരിക്കുമെന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ കൊടുമ്പിരിക്കൊണ്ടതാണ്.


രാഹുല്‍ ഗാന്ധി, ഉമ്മന്‍ചാണ്ടി, എം.എം ഹസന്‍, ഷാനിമോള്‍ ഉസ്മാന്‍, കെ.സി വേണുഗോപാല്‍, കെ. മുരളീരന്‍, കെ.സി റോസക്കുട്ടി, വി.വി പ്രകാശ്, കെ.പി അബ്ദുല്‍മജീദ് തുടങ്ങി നിരവധി നേതാക്കളുടെ പേരുകളാണ് അന്നുമുതല്‍ പറഞ്ഞുകേട്ടത്. മണ്ഡലത്തിലെ സിറ്റിങ് എം.പി ഐ ഗ്രൂപ്പുകാരനായതിനാല്‍ ഐ ഗ്രൂപ്പിലെ നേതാക്കളെ ചുറ്റിപ്പറ്റിയായിരുന്നു വയനാട് മണ്ഡലത്തിലെ സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ ഏറെയും. അതിനിടയില്‍ ഒളിഞ്ഞും തെളിഞ്ഞും ഒരു എ ഗ്രൂപ്പുകാരന്റെ പേരും പറഞ്ഞുകേട്ടിരുന്നു. എങ്കിലും ഈ നേതാവിന് വിദൂര സാധ്യതകള്‍ മാത്രമായിരുന്നു എല്ലാവരും കല്‍പ്പിച്ച് നല്‍കിയിരുന്നത്. എന്നാല്‍ ശനിയാഴ്ച ഉച്ച വരെ പിന്നിലായിരുന്ന ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തന്‍ കൂടിയായ കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് അവസാന റൗണ്ടില്‍ എതിരാളികളെ വകഞ്ഞുമാറ്റി ഒന്നാംസ്ഥാനത്തേക്ക് ഓടിക്കയറി.


ഉമ്മന്‍ചാണ്ടിയുടെ ശക്തമായ സമ്മര്‍ദം കൂടിയായപ്പോള്‍ യു.ഡി.എഫിന്റെ പൊന്നാപുരം കോട്ടയിലെ മത്സരത്തിന്റെ ഗോദയില്‍ ടി. സിദ്ദീഖെത്തി. ഏറെ ദിവസത്തെ പിടിവലികള്‍ക്കൊടുവിലാണ് ഉമ്മന്‍ചാണ്ടി സിദ്ദീഖിനായി സീറ്റ് വാങ്ങിയെടുത്തത്.


സീറ്റ് ചര്‍ച്ചകള്‍ തീരുമാനമാകാതെ ദിവസത്തോളം നീണ്ടത് വയനാടിനെ ചര്‍ച്ചാ വിഷയമാക്കിയിട്ടുണ്ട്. ചര്‍ച്ചകള്‍ മാറിമറിഞ്ഞപ്പോഴും ഒരുഭാഗത്ത് സിദ്ദീഖിന്റെ പേര് മാറ്റമില്ലാതെ തുടര്‍ന്നു.
രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും ആവത് ശ്രമിച്ചിട്ടും ഉമ്മന്‍ചാണ്ടിയുടെ പിടി അയയാതെ വന്നതോടെയാണ് സിദ്ദീഖിന് സാധ്യതകള്‍ തെളിഞ്ഞത്. പ്രചാരണത്തില്‍ എല്‍.ഡി.എഫ് ബഹുദൂരം മുന്നോട്ടുപോയെങ്കിലും സിദ്ദീഖ് എത്തുന്നതോടെ അതിനെയൊക്കെ മറികടക്കാമെന്ന പ്രതീക്ഷയിലാണ് വയനാട് മണ്ഡലത്തിലെ യു.ഡി.എഫ് പ്രവര്‍ത്തകര്‍.


പെരുമണ്ണ പന്നീര്‍ക്കുളം തുവക്കോട്ട് വീട്ടില്‍ കാസിം-നബീസ ദമ്പതികളുടെ മകനായി 1974 ജൂണ്‍ ഒന്നിനാണ് സിദ്ദീഖിന്റെ ജനനം. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജ് കെ.എസ്.യു യൂനിറ്റ് പ്രസിഡന്റ്, ദേവഗിരി കോളജ് യൂനിയന്‍ ചെയര്‍മാന്‍, കോഴിക്കോട് ലോ കോളജ് യൂനിറ്റ് പ്രസിഡന്റ്, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സെനറ്റ് അംഗം, യൂത്ത് കോണ്‍ഗ്രസ് പെരുവയല്‍ മണ്ഡലം ജനറല്‍ സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ്, കെ.പി.സി.സി ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചു.


ബികോം, എല്‍.എല്‍.ബി ബിരുദധാരിയായ സിദ്ദീഖ് മികച്ച വാഗ്മിയും സംഘാടകനുമാണ്. 2014ല്‍ കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ചു. 2016ല്‍ കുന്ദമംഗലം നിയമസഭാ മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി. സബര്‍മതി ഗൃഹനിര്‍മാണ പദ്ധതിയുടെ ചെയര്‍മാന്‍, എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ ഡയരക്ടര്‍, ഇന്ദിരാഗാന്ധി ഫൗണ്ടേഷന്‍ ചെയര്‍മാന്‍, ഇഗ്മ ചെയര്‍മാന്‍, റെയില്‍വേ കണ്‍സള്‍ട്ടീവ് കമ്മിറ്റി അംഗം തുടങ്ങി വിവിധ നിലകളില്‍ പ്രവര്‍ത്തിച്ചു. ഭാര്യ: ഷറഫുന്നീസ. മക്കള്‍: ആദില്‍, ആഷിഖ്, സില്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൂരം കലക്കലില്‍ തുടരന്വേഷണം ഉണ്ടാകുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്; തീരുമാനം സി.പി.ഐ നേതാക്കളുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം

Kerala
  •  2 months ago
No Image

യുഎഇയിൽ വാഹനപകടം; ഒരാളുടെ നില ഗുരുതരം

uae
  •  2 months ago
No Image

ഊട്ടി, കൊടൈക്കനാല്‍ വിനോദ സഞ്ചാരികള്‍ക്ക് ഇ-പാസ് തുടരും; തുടരുന്നത് ഹൈകോടതിയുടെ പുന:പരിശോധന ഉത്തരവ് വരുന്നത് വരെ

National
  •  2 months ago
No Image

500 രൂപയുടെ കള്ളനോട്ട് ബാങ്കില്‍ നിക്ഷേപിക്കാനെത്തിയ യുവതി അറസ്റ്റില്‍

Kerala
  •  2 months ago
No Image

ആറാം തീയതി വരെ മഴ; നാളെ മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ലക്ഷദ്വീപ് തീരത്ത് കള്ളക്കടല്‍ പ്രതിഭാസ മുന്നറിയിപ്പ്

Kerala
  •  2 months ago
No Image

വയോജന ദിനത്തിൽ ദുബൈ എമിഗ്രേഷൻ പരിപാടികൾ സംഘടിപ്പിച്ചു

uae
  •  2 months ago
No Image

കൊല്ലം-എറണാകുളം റൂട്ടില്‍ പുതിയ സ്‌പെഷല്‍ ട്രെയിന്‍ അനുവദിച്ച് റെയില്‍വേ

Kerala
  •  2 months ago
No Image

ഒമാന്‍ നാഷനല്‍ സാഹിത്യോത്സവ് നവംബര്‍ 15ന് സീബില്‍

oman
  •  2 months ago
No Image

രാജ്യത്തിന്റെ മണ്ണില്‍ കാലുകുത്താന്‍ അര്‍ഹതയില്ല; യുഎന്‍ സെക്രട്ടറി ജനറലിന് രാജ്യത്തേയ്ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി ഇസ്‌റാഈല്‍

International
  •  2 months ago
No Image

എയർ അറേബ്യയിൽ 129 ദിർഹമിൽ പറക്കാം

uae
  •  2 months ago