കണികാണാന്‍ ജിഷ്ണുവില്ലാത്ത വിഷു
നാദാപുരം: കഴിഞ്ഞ വിഷുവിന് പിണറായി വിജയന്റെ ചിത്രം കണികണ്ടുണര്‍ന്ന ജിഷ്ണുവിന്റെ വീട്ടില്‍ ഇത്തവണ വിഷു ആഘോഷമില്ല. പാര്‍ട്ടിയെയും നേതാക്കളെയും ജീവനു തുല്യമായി സ്‌നേഹിച്ച ജിഷ്ണു കഴിഞ്ഞ വിഷുവിന് കൊന്നപ്പൂവിന് പകരം പിണറായി വിജയന്റെ വര്‍ണചിത്രം കണികണ്ടായിരുന്നു ഉണര്‍ന്നത്.
പഠനത്തോടൊപ്പം വിദ്യാര്‍ഥി സംഘടനയിലും പ്രവര്‍ത്തിച്ച വിഷ്ണു മികച്ച സംഘാടകനും കൂടിയായിരുന്നു. എന്നാല്‍ ജനുവരി ആറിനു ശേഷം നടന്ന സംഭവങ്ങള്‍ കുടുംബത്തിന്റെ ഭാവിയില്‍ കരിനിഴല്‍ വീഴ്ത്തുകയായിരുന്നു. ആഘോഷങ്ങളില്‍ കൂട്ടുകാരോടൊപ്പം സജീവമായിരുന്ന ജിഷ്ണുവിനെക്കുറിച്ചുള്ള ഓര്‍മകളും മരണശേഷം സംഭവിച്ച നീതിനിഷേധവും കുടുംബത്തിന് താങ്ങാന്‍ കഴിയാത്തതിനാല്‍ വിഷു ആഘോഷവും മറ്റു ചടങ്ങുകളൊന്നും ഇത്തവണയില്ല. മകന്റെ മരണവുമായി ബന്ധപ്പെട്ട് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് തലസ്ഥാനത്ത് നടത്തിയ സമരം അവസാനിപ്പിച്ച് കഴിഞ്ഞ ദിവസമാണ് മാതാപിതാക്കള്‍ വീട്ടില്‍ തിരിച്ചെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."