ഇരുചക്രവാഹനങ്ങളുടെ പാര്‍ക്കിങ്ങ് കാല്‍നടയാത്രക്കാര്‍ക്ക് ദുരിതമാകുന്നു
കാസര്‍കോട്: പുതിയ സ്റ്റാന്റിന് കിഴക്കുവശത്തെ ഇരുചക്രവാഹനങ്ങളുടെയും ഓട്ടോറിക്ഷകളുടെയും അനധികൃത പാര്‍ക്കിങ് ബസിറങ്ങിവരുന്നവര്‍ക്ക് ദുരിതമാകുന്നു. പാര്‍ക്ക്് ചെയ്തവരുടെ കാലുപിടിച്ചാലേ നടക്കാന്‍ വഴിനല്‍കൂവെന്ന നിലപാടിലാണ് ഉടമകള്‍. ദിവസവും നിരവധിപേരാണ് ബസ് കയറുവാനും തിരിച്ചുപോകുവാനും കിഴക്കുവശത്തുള്ള പാത ഉപയോഗിക്കുന്നത്. ഇതിനിടയിലാണ് ഇരുവശത്തായും ഇരുചക്രവാഹനങ്ങളുടെ അനധികൃത പാര്‍ക്കിങ് നടക്കുന്നത്.
ഓട്ടോറിക്ഷകള്‍ നേരത്തെതന്നെ സ്ഥാനം പിടിച്ചിരുന്നു. ഓവുചാലിന്റെ സ്ലാബിനു മേലെയാണ് റിക്ഷകള്‍ നിയന്ത്രണമില്ലാതെ പാര്‍ക്കിങ് ചെയ്തിരിക്കുന്നത്. വ്യാപാരികള്‍ പലതവണ ട്രാഫിക് പൊലിസില്‍ പരാതിപ്പെട്ടെങ്കിലും പരിഹാരമായില്ല. വാഹനങ്ങള്‍ കൂട്ടിയിട്ട് പാര്‍ക്കു ചെയ്യുന്നതിനാല്‍ സ്ത്രീകളടക്കമുള്ളവര്‍ക്ക്് നൂറുമീറ്ററോളം നടന്നുവേണം റോഡിലെത്താന്‍.
എന്നാല്‍ നിലവില്‍ പരിശോധനകള്‍ ഇല്ലാതായതോടെ നഗരത്തിന്റെ ഇരുവശങ്ങളിലും അനധികൃത പാര്‍ക്കിങ്ങ് വ്യാപകമായതു ദേശിയപാതയില്‍ ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."