തിരിച്ചു വരുന്ന പ്രവാസികള്‍ ക്വാറന്റൈന്‍ ചിലവ് സ്വയം വഹിക്കണമെന്ന തീരുമാനം വഞ്ചനാപരം- രൂക്ഷ വിമര്‍ശനവുമായി ശശി തരൂര്‍
തിരുവനന്തപുരം: സംസ്ഥാനത്തേക്ക് മടങ്ങിയെത്തുന്ന പ്രവാസികള്‍ ഇനി മുതല്‍ ക്വാറന്റീന്‍ ചെലവ് സ്വയം വഹിക്കണമെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. കേരളം ഉയര്‍ത്തിപ്പിടിപ്പിക്കുന്ന ആരോഗ്യ സംരക്ഷണ മാതൃകയോടുള്ള വഞ്ചനയാണ് സര്‍ക്കാറിന്റെ തീരുമാനമെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
'തിരിച്ചുവരുന്ന പ്രവാസികളില്‍ പലരും ജോലി നഷ്ടപ്പെട്ടവരാണ്. ക്വാറെൈന്റന്‍ ചെലവ് സ്വയം വഹിക്കണമെന്ന് അവരോട് പറയുന്നത് ദുഃഖകരമാണെന്ന് മാത്രമല്ല, ലോകത്തിനു മുന്നില്‍ കേരള സര്‍ക്കാര്‍ ഉയര്‍ത്തിപ്പിടിച്ച ആരോഗ്യ സംരക്ഷണ മാതൃകയോടുള്ള വഞ്ചന കൂടിയാണ്'- ശശി തരൂര്‍ കുറിച്ചു.
നിശ്ചിത ദിവസം ക്വാറന്റീനില്‍ കഴിയുന്നതിനുള്ള ചെലവ് അവരവര്‍ തന്നെ വഹിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാറിന്റെ പുതിയ നിലപാട്. തൊഴില്‍ നഷ്ടമായി വിദേശത്തുനിന്ന് മടങ്ങുന്നവര്‍ ഉള്‍പ്പെടെ ആര്‍ക്കും ഇക്കാര്യത്തില്‍ ഇളവ് അനുവദിക്കാനാവില്ലെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതിനാവശ്യമായ തുക എത്രയാണെന്ന് അറിയിക്കുമെന്നും അത് എല്ലാവരും നല്‍കേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."