ലൈഫ് മിഷന്‍: കരാറുറപ്പിച്ച വീടുകള്‍ ഉടനടി പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം
കാക്കനാട്: ലൈഫ് മിഷനില്‍ കരാറുറപ്പിച്ച വീടുകളുടെ നിര്‍മാണം പരമാവധി വേഗം പൂര്‍ത്തിയാക്കാന്‍ നിര്‍വഹണ ഉദ്യോഗസ്ഥരോട് ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള ആവശ്യപ്പെട്ടു.
ലൈഫ് മിഷനില്‍ ഉള്‍പ്പെടുത്തി നിര്‍മാണം ആരംഭിച്ച വീടുകളുടെ പുരോഗതി വിലയിരുത്തുന്നതിന് വിളിച്ചു ചേര്‍ത്ത നിര്‍വ്വഹണ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ അദ്ദേഹം പൂര്‍ത്തിയാകാത്ത വീടുകളിന്മേലുള്ള സാങ്കേതിക തടസങ്ങള്‍ പരിശോധിച്ചു. അര്‍ഹരായ ഗുണഭോക്താക്കളെ കണ്ടെത്തി 7000 മുതല്‍ 8000 പേര്‍ക്കുവരെ വീടുവെച്ചു നല്‍കുക എന്നത് ശ്രമകരമായ ജോലിയാണെങ്കിലും പാവപ്പെട്ടവരെ സഹായിക്കാനുള്ള ഈ അവസരം ഫലപ്രദമാക്കണമെന്ന് അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
നെല്‍വയല്‍തണ്ണീര്‍ത്തട നിയമം, തീരദേശ നിയമം, ഗുണഭോക്താക്കള്‍ അപേക്ഷ നല്‍കിയ സ്ഥലത്തുനിന്നും താമസം മാറുന്നത്, വീട്ടുടമസ്ഥര്‍ സ്ഥലത്തില്ലാതിരിക്കുന്നത് തുടങ്ങിയവയാണ് പ്രധാന തടസങ്ങള്‍.
ലൈഫ് മിഷനിലെ അപേക്ഷകര്‍ക്ക് നെല്‍വയല്‍ തണ്ണീര്‍ത്തട നിയമത്തില്‍ ഇളവു നല്‍കി വീടു നിര്‍മ്മാണം പൂര്‍ത്തിയാക്കണമെന്നാണ് സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ളതെന്ന് കലക്ടര്‍ അറിയിച്ചു. ഇത്തരം കേസുകള്‍ ലൈഫ് മിഷന്‍ ജില്ലാ കോര്‍ഡിനേറ്ററുടെ ശ്രദ്ധയില്‍പെടുത്തി സത്വര നടപടി സ്വീകരിക്കണം. നെല്‍വയല്‍ തണ്ണീര്‍ത്തട നിയമത്തില്‍ ഇളവു ലഭിക്കണമെങ്കില്‍ ബന്ധപ്പെട്ട പ്രാദേശിക കമ്മറ്റി വഴി ആര്‍.ഡി.ഒയെയും തീരദേശ നിയമമാണെങ്കില്‍ സീനിയര്‍ ടൗണ്‍ പ്ലാനറെയുമാണ് സമീപിക്കേണ്ടത്. മിഷനില്‍ പൂര്‍ത്തികരിക്കാനുള്ള വീടുകളുടെ കരാറുകള്‍ ഓഗസ്റ്റ് മാസത്തോടെ പൂര്‍ത്തിയാക്കണമെന്നും കളക്ടര്‍ അറിയിച്ചു. ലൈഫ് മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഏണസ്റ്റ്, ജില്ലാതല നിര്‍വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."