തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്: യു.ഡി.എഫ് വന്‍ മുന്നേറ്റമുണ്ടാക്കും: വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി
കാസര്‍കോട്: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. വന്‍ മുന്നേറ്റമുണ്ടാക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് വി.കെ. അബ്ദുല്‍ ഖാദര്‍ മൗലവി. യു.ഡി.എഫ് സര്‍ക്കാരിന് ജനങ്ങള്‍ നല്കിക്കൊണ്ടിരിക്കുന്ന പിന്തുണ തദ്ദേശ ഭരണ തെരഞ്ഞടുപ്പില്‍ പ്രതിഫലിക്കും. തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് കൂടുതല്‍ സീറ്റ് കിട്ടുമെന്ന ഏഷ്യാനെറ്റ് സര്‍വ്വേ ഫലം ഇതിന്റെ സൂചനയാണെന്നും അബ്ദുല്‍ഖാദര്‍ മൗലവി പറഞ്ഞു. കാസര്‍കോട് ജില്ലാ മുസ്ലിം ലീഗ് നേതൃയോഗം മുനിസിപ്പല്‍ വനിതാഭവന്‍ ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുള്ള അധ്യക്ഷതവഹിച്ചു. ജനറല്‍സെക്രട്ടറി എം.സി. ഖമറുദ്ദീന് സ്വാഗതം പറഞ്ഞു. ആഗസ്ത് 30ന് മുമ്പ് മണ്ഡലം, മുനിസിപ്പല്‍ കണ്‍വെന്‍ഷനുകളും അതിന് ശേഷം പഞ്ചായത്ത്തല കണ്‍വെന്‍ഷനുകളും വിളിച്ച് ചേര്‍ക്കാന്‍ തീരുമാനിച്ചു.സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ടി. അഹമ്മദലി, സെക്രട്ടറി ടി.പി.എം. സാഹിര്‍, ജില്ലാ ട്രഷറര്‍ എ അബ്ദുല്‍ റഹിമാന്‍, മുന്‍ എം.പി. ഹമീദലി ഷംനാട്, എം.എല്‍.എ മാരായ എന്‍.എ. നെല്ലിക്കുന്ന്, പി.ബി. അബ്ദുല്‍ റസാഖ്, ജില്ലാ ഭാരവാഹികളായ പി. മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, കല്ലട്ര മാഹിന്‍ ഹാജി, കെ.എം. ശംസുദ്ദീന്‍ ഹാജി, എ.ജി.സി. ബഷീര്‍, എം.അബ്ദുല്ല മുഗു, ഹനീഫ് ഹാജി പൈവളിഗെ, വി.കെ. ബാവ, ബഷീര്‍ വെള്ളിക്കോത്ത്, എം.പി. ജാഫര്‍, എം.എസ്. മുഹമ്മദ് കുഞ്ഞി, ചര്‍ച്ചയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."