വിഷമടിച്ച പച്ചക്കറി വേണ്ടന്നുവയ്ക്കാന്‍ മുതുകുളം ബ്ലോക്ക് പഞ്ചായത്ത് തയ്യാറെടുക്കുന്നു
ആലപ്പുഴ: ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന വിഷമടിച്ച പച്ചക്കറികള്‍ വേ്ണ്ടന്ന് വയ്ക്കാന്‍ മുതുകുളം ബ്ലോക്ക് തയ്യാറെടുക്കുന്നു.
വിഷമടിച്ച പച്ചക്കറികള്‍ കഴിക്കുന്നതിലൂടെയുണ്ടാകുന്ന വിപത്തുകള്‍ തടയാന്‍ ജൈവകൃഷിക്കും അടുക്കളത്തോട്ടത്തിനും പ്രാധാന്യം നല്‍കുന്ന പദ്ധതികളാണ് ബ്ലോക്ക് ആവിഷ്‌കരിച്ചിരിക്കുന്നത്.
ഇതിന്റെ ഭാഗമായാണ് ബ്ലോക്കിലെ കാര്‍ഷിക സേവന കേന്ദ്രവുമായി ചേര്‍ന്ന് ജൈവപച്ചക്കറി തൈകള്‍ ഉത്പ്പാദിപ്പിച്ച് നല്‍കുന്ന നഴ്‌സറി യൂണിറ്റിനും തുടക്കമിടുന്നത്. കൃഷി വകുപ്പിന്റെ പച്ചക്കറി കൃഷി വികസന പദ്ധതിയോട് ചേര്‍ന്നാണ് ഈ പദ്ധതി നടപ്പില്‍ വരുത്തുന്നത്.
മികച്ച ഗുണനിലവാരമുള്ള പച്ചക്കറി തൈകള്‍ ബ്ലോക്കില്‍ ആരംഭിക്കുന്ന നഴ്‌സറിയില്‍ നിന്നും ഉത്പ്പാദിപ്പിക്കും. ഇവയെ കൃഷി ഭവനില്‍ നിന്നും കര്‍ഷകരിലേക്ക് നേരിട്ട് എത്തിക്കുന്നതാണ് പദ്ധതി. ജില്ലയിലെ ഏറ്റവും മികച്ച തൈ ഉത്പ്പാദന നഴ്‌സറിയെന്ന പ്രത്യേകതയും മുതുകുളം ബ്ലോക്ക് പഞ്ചായത്തിനു കീഴില്‍ ആരംഭിക്കുന്ന നഴ്‌സറിക്കുണ്ട്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിപിന്‍. സി. ബാബുവിന്റെ നേതൃത്വത്തിലാണ് നഴ്‌സറിയുടെ പ്രവര്‍ത്തനം ആരംഭിക്കുന്നത്. റിവോള്‍വിംഗ് ഫണ്ട് ഉള്‍പ്പെടെ ഏഴ് ലക്ഷം രൂപയാണ് ഈ പദ്ധതിയുടെ അടങ്കല്‍ തുക.
മൂന്നു ലക്ഷം തൈകള്‍ വരെ ഒറ്റതവണ ഉത്പ്പാദിപ്പിക്കാന്‍ പ്രാപ്തിയുള്ളതാണ് ഈ നഴ്‌സറി. നഴ്‌സറിയുടെ ഔദ്യോഗിക ഉദ്ഘാടനം ജൂലൈ രണ്ടിന് നടക്കുന്ന ചടങ്ങില്‍ കൃഷിവകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ നിര്‍വ്വഹിക്കും.
വെണ്ട, പയര്‍, വഴുതന, മുളക്, ചീര, തക്കാളി, മത്തന്‍, തടിയന്‍, പടവലം, വെള്ളരി, ഇളവന്‍ തുടങ്ങിയവയും ഹൈബ്രിഡ് വിത്തിനങ്ങളായ മല്ലി ഇല, പാലക് ചീര, പച്ചചീര, ചുവന്ന ചീര എന്നിവയുടെ തൈകളും ഇവിടെ നിന്നും ഉത്പ്പാദിപ്പിച്ച് നല്‍കും. 15 പേര്‍ അടങ്ങുന്ന സംഘമാണ് തൈ ഉത്പ്പാദനത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.
400 ചതുരശ്ര അടി വിസ്തീര്‍ണമുള്ള പ്രത്യേകം സജീകരിച്ച നഴിസറിയിലാണ് തൈകള്‍ ഉത്പ്പാദിപ്പിക്കുന്നത്.
മുതുകുളം കാര്‍ഷിക സേവന കേന്ദ്രം സെക്രട്ടറി ശ്രീജയ, സാജന്‍ രാജു, റസീന, സിന്ധു, അഞ്ചു, കിരണ്‍, നിബു, ഗ്രീഷ്മ എന്നിവരടങ്ങുന്ന സംഘമാണ് നഴ്‌സറിയുടെ വിജയത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."