തെരഞ്ഞെടുപ്പ് കമ്മിഷന്‍
ഇരട്ട നീരീക്ഷണവുമായി
ന്യൂഡല്‍ഹി: സ്ഥാനാര്‍ഥികള്‍ പണമൊഴുക്കാന്‍ സാധ്യതയുള്ള രാജ്യത്തെ 112 മണ്ഡലങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രത്യേക നിരീക്ഷണത്തില്‍. തമിഴ്‌നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, ബിഹാര്‍, കര്‍ണാടക, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ മണ്ഡലങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ പണമൊഴുക്കാന്‍ സാധ്യതയുള്ളതോ മറ്റെന്തെങ്കിലും രീതിയില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ സാധ്യതയുള്ളതോ ആയി കണക്കാക്കിയിരിക്കുന്നത്.
തെരഞ്ഞെടുപ്പു ചെലവുകള്‍ പരിശോധിക്കുന്നതിന് ഇത്തരത്തിലുള്ള ഓരോ മണ്ഡലങ്ങളിലേക്കും രണ്ടു നിരീക്ഷകരെ നിയമിക്കാനും കമ്മിഷന്‍ തീരുമാനിച്ചിട്ടുണ്ട്.
ആദ്യമായാണ് കമ്മിഷന്റെ ഭാഗത്തു നിന്ന് ഇത്തരത്തിലൊരു നടപടി. അതോടൊപ്പം നീരീക്ഷണത്തിനായി വിവിധ ഡിപ്പാര്‍ട്ടുമെന്റുകള്‍ ചേര്‍ത്തുള്ള ഇലക്ഷന്‍ ഇന്റലിജന്‍സ് കമ്മിറ്റിക്കും കമ്മിഷന്‍ രൂപം നല്‍കിയിട്ടുണ്ട്. ഈ മാസം 15ന് ചേര്‍ന്ന കമ്മിറ്റിയുടെ ആദ്യയോഗത്തില്‍ മണ്ഡലങ്ങളില്‍ നിയമവിരുദ്ധമായ പണമൊഴുക്കു തടയാന്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും ചര്‍ച്ച ചെയ്തു.
പഴയ തെരഞ്ഞെടുപ്പു ചരിത്രം പരിശോധിച്ചാണ് ഈ 112 മണ്ഡലങ്ങളെ കണ്ടെത്തിയിരിക്കുന്നത്. പണം, മയക്കുമരുന്ന്, മദ്യം, വീട്ടുപകരണങ്ങള്‍, സമ്മാനങ്ങള്‍ തുടങ്ങിയവ നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ശ്രമം നേരത്തെയുണ്ടായ മണ്ഡലങ്ങളാണിവ. മുന്‍കാലങ്ങളില്‍ ഇതു സംബന്ധിച്ച് രജിസ്റ്റര്‍ ചെയ്ത കേസുകളുണ്ടോയെന്നും പരിശോധിച്ചു.
തമിഴ്‌നാട്ടില്‍ 39 മണ്ഡലങ്ങളിലും രണ്ടു ചെലവു നിരീക്ഷകര്‍ വീതം വേണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫിസര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വോട്ടര്‍മാരെ സ്വാധീനിച്ചതായി കണ്ടെത്തിയതിനാല്‍ 2017ല്‍ ആര്‍.കെ നഗറില്‍ വീണ്ടും വോട്ടെടുപ്പ് നടത്തിയിരുന്നു. കൈക്കൂലിപ്പണം പിടിച്ചെടുത്തതിനു പിന്നാലെ 2016ല്‍ രണ്ടു നിയമസഭാ മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കുകയും ചെയ്തു. ആന്ധ്രയില്‍ 116 നിയമസഭാ മണ്ഡലങ്ങളിലാണ് കഴിഞ്ഞ തവണ സമാനമായ കേസുകള്‍ കണ്ടെത്തിയത്. അതിനാല്‍ ഇത്തവണ 16 ലോക്‌സഭാ മണ്ഡലങ്ങള്‍ പ്രത്യേക നിരീക്ഷണത്തിലായിരിക്കും.
തെലങ്കാനയില്‍ 17 ലോക്‌സഭാ മണ്ഡലങ്ങളിലാണ് നീരീക്ഷണം. ബിഹാറില്‍ ആകെയുള്ള 40 മണ്ഡലങ്ങളില്‍ 21 എണ്ണം നിരീക്ഷണത്തിലായിരിക്കും. രണ്ടു മണ്ഡലങ്ങള്‍ ജാര്‍ഖണ്ഡും നിരീക്ഷണത്തിലുണ്ട്. ഗുജറാത്തില്‍ 28 നിനയമസഭാ മണ്ഡലങ്ങള്‍ ഉള്‍പെടുന്ന 18 ലോക്‌സഭാ മണ്ഡലങ്ങളാണ് നിരീക്ഷണത്തിലുള്ളത്. ആകെ 26 ലോക്‌സഭാ മണ്ഡലങ്ങളാണ് ഗുജറാത്തിലുള്ളത്.
കര്‍ണാടകയില്‍ 12 ലോക്‌സഭാ മണ്ഡലങ്ങളും നിരീക്ഷിക്കേണ്ട മണ്ഡലങ്ങളുടെ ലിസ്റ്റിലുണ്ട്. ഉത്തരാഖണ്ഡിലെ ആകെയുള്ള അഞ്ചില്‍ നാല്, ഹരിയാനയിലെയും ഛത്തിസ്ഗഢിലെയും മൂന്ന് മണ്ഡലങ്ങള്‍ വീതം, ജമ്മു-കശ്മീരിലെ രണ്ട്, ഗോവയിലെ ആകെയുള്ള രണ്ടില്‍ ഒന്ന്, രാജസ്ഥാനിലെ അഞ്ച്, പഞ്ചാബിലെ ആറ്, മണിപ്പൂരിലെ രണ്ട്, മേഘാലയയിലെ രണ്ട്, നാഗാലാന്റിലെ ഒന്ന് എന്നിങ്ങനെ മണ്ഡലങ്ങളും ഇതിലുള്‍പെടും.
ഉത്തര്‍പ്രദേശില്‍ നിരവധി മണ്ഡലങ്ങള്‍ പണമൊഴുക്കിന് സാധ്യതയുള്ളതുണ്ടെങ്കിലും ലിസ്റ്റ് തയാറാക്കല്‍ പൂര്‍ത്തിയായിട്ടില്ല.
ൃകേരളം, മധ്യപ്രദേശ്, ഒഡിഷ, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, ത്രിപുര, അസം, ഡല്‍ഹി, ചണ്ഡിഗഡ്, ആന്‍ഡമാന്‍- ൃനിക്കോബാര്‍, ദമന്‍- ദിയു എന്നിവിടങ്ങില്‍ അധിക നിരീക്ഷണം ആവശ്യമുള്ള മണ്ഡലങ്ങളില്ല. പശ്ചിമബംഗാള്‍ കൂടുതല്‍ നിരീക്ഷകരെ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും പ്രശ്‌നമുള്ള മണ്ഡലങ്ങള്‍ കണ്ടെത്തിയിട്ടില്ല.
പണമൊഴുകുന്നതാണ് തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ വെല്ലുവിളിയായി കമ്മിഷന്‍ കാണുന്നത്.
2014ലെ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാനായി എത്തിച്ച 1,200 കോടി രൂപ കമ്മിഷന്‍ പിടിച്ചെടുത്തിരുന്നു. ഇതില്‍ 300 കോടി പണമായാണ് പിടിച്ചത്. ഇതില്‍ 124 കോടിയും പിടിച്ചത് ആന്ധ്രയില്‍ നിന്നാണ്. പഞ്ചാബില്‍ നിന്ന 700 കോടിയുടെ മയക്കുമരുന്നും പിടിച്ചു. അതിനു ശേഷം 2018 വരെ 21 നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ നിന്നായി 1,837.52 കോടി പിടിച്ചു.
നംവബര്‍, ഡിസംബര്‍ മാസങ്ങളിലായി അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ 296 കോടിയാണ് പിടിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."