HOME
DETAILS

പ്രവാസികൾക്ക് ക്വാറന്റൈൻ സൗകര്യമൊരുക്കുമെന്ന് കെ.എം.സി.സി

  
backup
May 27 2020 | 08:05 AM

kmcc-statement-pravassi-quarantine-2020-may

ജിദ്ദ: തിരിച്ചെത്തുന്ന പ്രവാസികൾക്ക് ക്വാറന്റൈൻ സൗകര്യമൊരുക്കാൻ സർക്കാർ തയ്യാറാകുന്നില്ലെങ്കിൽ കെ.എം.സി.സി മുന്നോട്ട് വരുമെന്നും റിയാദിൽ നിന്നും തിരിക്കുന്ന മുഴുവൻ പ്രവാസികൾക്കും ക്വാറന്റൈൻ സൗകര്യമൊരുക്കാൻ റിയാദ് സെൻ ട്രൽ കമ്മിറ്റി തയ്യാറാണെന്നും കമ്മിറ്റി പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി.

ഈയൊരു പ്രസ്താവനയിലൂടെ മുഖ്യമന്ത്രി പ്രവാസി സമൂഹത്തെ വഞ്ചിച്ചിരിക്കുകയാണ്. ജോലിയും വരുമാനവുമില്ലാതെ മാസങ്ങളായി ഭക്ഷണത്തിന് പോലും മറ്റുള്ളവരെ ആശ്രയിക്കേണ്ടി വന്ന, രോഗ ഭീതിയുടെ നിഴലിൽ കഴിഞ്ഞിരുന്ന ഒരു സമൂഹമാണ് തിരിച്ചെത്തുന്നത്. പലരും ടിക്കറ്റെടുക്കാൻ പോലും പണമില്ലാതെ പ്രയാസപ്പെടുന്നവരാണ്. പ്രവാസികളെ സ്വീകരിക്കാൻ കേരളം ഒരുക്കമാണെന്ന് നാഴികക്ക് നാല്പത് വട്ടം ആണയിട്ടവർ, തിരിച്ചു വരവ് തുടങ്ങിയതോടെ കച്ചവടക്കണ്ണോടെ പ്രവാസികളെ പിഴിയാൻ രംഗത്ത് വന്നത് പ്രവാസികളെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. പണക്കാർ മാത്രമല്ല, പാവപ്പെട്ടവനും ക്വാറന്റൈൻ സൗകര്യത്തിന് പണം കൊടുക്കണമെന്ന് പറഞ്ഞ മുഖ്യമന്ത്രിയുടെ പ്രവാസി സ്‌നേഹത്തിന്റെ കാപഠ്യമാണ് ഇവിടെ വെളിച്ചത്ത് വന്നിരിക്കുന്നത്.

കേരളത്തിന്റെ നട്ടെല്ലായ പ്രവാസികൾ അവരുടെ നട്ടെല്ലൊടിഞ്ഞത് മൂലമാണ് നാട്ടിലേക്ക് തിരിച്ചെത്തുന്നത്. ലക്ഷണക്കണക്കിന് പ്രവാസികളിൽ ഒരു ന്യൂനപക്ഷം മാത്രമാണ് ഈ സമയത്ത് പിടിച്ചു നിൽ ക്കാനാവതെ വരുന്നത്. ഇവരോടാണ് യാതൊരു ദാക്ഷീണ്യവുമില്ലാതെ കേരള മുഖ്യമന്ത്രി ഇത്രയും ക്രൂരമായി പ്രതികരിച്ചിരിക്കുന്നത്. നാട്ടിൽ ദുരന്തങ്ങൾ വന്നപ്പോൾ മന്ത്രിപടയെയും നയിച്ച് പ്രവാസികളെ തേടിയെത്തിയ പിണറായി, രാപ്പകലന്യേ വിയർപ്പൊഴുക്കുന്ന സാധാരണക്കാരനായ പ്രവാസിയുടെ ജീവിതം മനസ്സിലാക്കിയിട്ടില്ല. കേരളത്തിന് തീരാകളങ്കമായി മാറിയ ഈ പ്രസ്താവന പിൻ വലിച്ച് തിരിച്ചു വരുന്ന പ്രവാസികൾ ക്ക് മതിയായ സൗകര്യങ്ങളോടെ ക്വാറന്റൈൻ ചെയ്യാനുള്ള സൗകര്യമൊരുക്കാൻ കേരള സർക്കാർ തയ്യാറാവണമെന്നും കെ.എം.സി.സി ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  8 minutes ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  37 minutes ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  43 minutes ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  an hour ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  3 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  3 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  3 hours ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  3 hours ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  3 hours ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  5 hours ago