മാണ്ഡ്യയില്‍ സ്വതന്ത്രയായി സുമലത; ബി.ജെ.പി പിന്തുണച്ചേക്കും
ബംഗളൂരു: അന്തരിച്ച നടനും കര്‍ണാടക കോണ്‍ഗ്രസ് നേതാവുമായിരുന്ന അംബരീഷിന്റെ ഭാര്യ നടി സുമലത മാണ്ഡ്യ ലോക്സഭാ സീറ്റില്‍ സ്വതന്ത്രയായി മത്സരിക്കും.
തെരഞ്ഞെടുപ്പില്‍ മാണ്ഡ്യ സീറ്റ് അവര്‍ക്കായി കോണ്‍ഗ്രസ് മാറ്റിവയ്ക്കുമെന്ന പ്രതീക്ഷയിലായിരുന്നു സുമലതയെങ്കിലും സഖ്യകക്ഷിയായ ജെ.ഡി.എസിനാണ് അവസാന നിമിഷം ഈ സീറ്റ് നല്‍കിയത്. എന്നാല്‍ മാണ്ഡ്യ സീറ്റിലല്ലാതെ മറ്റെവിടെയും താന്‍ മത്സരിക്കില്ലെന്ന് സുമലതയും വ്യക്തമാക്കി.
മാണ്ഡ്യയിലെ ജനങ്ങള്‍ അംബരീഷില്‍ വലിയ വിശ്വാസമുള്ളവാണ്. ഇവിടത്തെ ജനങ്ങളുടെ താല്പര്യം സംരക്ഷിക്കുകയെന്നതാണ് തന്റെ ചുമതല. അതുകൊണ്ട് ഈ മണ്ഡലത്തില്‍ സ്വതന്ത്രയായി മത്സരിക്കാനാണ് തീരുമാനമെന്ന് അവര്‍ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞു.
നേരത്തെ മാണ്ഡ്യയെ പ്രതിനിധീകരിച്ചത് അംബരീഷായിരുന്നു. കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു അദ്ദേഹം മരിച്ചത്. സുമലത മത്സരിക്കുകയാണെങ്കില്‍ അവര്‍ക്ക് ബി.ജെ.പി പിന്തുണ നല്‍കുമെന്നാണ് വിവരം. എന്നാല്‍ ഇക്കാര്യത്തില്‍ പാര്‍ട്ടി നേതൃത്വം വ്യക്തമായ നിലപാട് അറിയിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."