പാക് വ്യോമപാത അടച്ചത് തിരിച്ചടിയായത് എയര്‍ ഇന്ത്യക്ക്
ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് ജെയ്‌ഷെ ഭീകരര്‍ക്കെതിരായ ഇന്ത്യന്‍ വ്യോമസേന നടത്തിയ ബാലാകോട്ടിലെ മിന്നലാക്രമണത്തെ തുടര്‍ന്ന് ബന്ധം വഷളായതോടെ പാകിസ്താന്‍ അവരുടെ വ്യോമപാത അടച്ചത് എയര്‍ ഇന്ത്യക്കുണ്ടാക്കിയത് കോടികളുടെ നഷ്ടമെന്ന് വിലയിരുത്തല്‍.
കഴിഞ്ഞ ഫെബ്രുവരി മുതല്‍ക്കാണ് പാകിസ്താന്‍ അവരുടെ വ്യോമപാത അടച്ചത്. 60 കോടിയിലധികമാണ് എയര്‍ ഇന്ത്യക്കുണ്ടാക്കിയ നഷ്ടമെന്നാണ് റിപ്പോര്‍ട്ട്.
പാശ്ചാത്യ രാജ്യങ്ങളിലേക്കുള്ള യാത്രക്കായി പാകിസ്താന്റെ വ്യോമപാതയാണ് ഇന്ത്യ ഉപയോഗിക്കുന്നത്.
ഇതു തടസപ്പെട്ടതോടെ ഗുജറാത്തിന്റെ തെക്കന്‍ ഭാഗത്തിലൂടെയും അറബിക്കടലിന് മുകളിലൂടെയുമാണ് എയര്‍ ഇന്ത്യ വ്യോമപാത തുറന്നത്.
ഇതേ തുടര്‍ന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍, അമേരിക്ക എന്നിവിടങ്ങളിലേക്കുള്ള ദൂരം വര്‍ധിക്കുകയും ചെയ്തു. ഏറ്റവും വലിയ നഷ്ടമുണ്ടാക്കുന്നത് അമേരിക്കയുടെ വടക്കന്‍ തീരപട്ടണങ്ങളായ വാഷിങ്ടണ്‍, ന്യൂയോര്‍ക്ക്, നെവാര്‍ക്ക്, ചിക്കാഗോ തുടങ്ങിയ ഇടങ്ങളിലേക്കുള്ള യാത്രയാണ്.
ഈ യാത്രയില്‍ ഷാര്‍ജ, വിയന്ന തുടങ്ങിയ ഇടങ്ങളില്‍ ഇറങ്ങി ഇന്ധനം നിറച്ച ശേഷമേ പോകാനാകുന്നുള്ളൂ. സാധാരണ നിലയില്‍ നോണ്‍ സ്റ്റോപ്പ് റൂട്ടാണ് എയര്‍ ഇന്ത്യക്ക് ഉണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."