ഹാന്‍സി ക്രോണ്യെ ജൂണിന്റെ വലിയ നഷ്ടം
പ്രശസ്തിയുടെ അത്യുന്നതിയില്‍നിന്ന് വിവാദങ്ങളിലേക്ക് കൂപ്പു കുത്തുക ഹാന്‍സി ക്രോണ്യെ ഈ മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്റെ പേരു കേള്‍ക്കുമ്പോള്‍ ഒരു ദുരന്തനായകന്റെ മുഖമാണ് മനസ്സില്‍ തെളിയുന്നത്. ഇന്ത്യന്‍ ക്രിക്കറ്റിനെയും ദക്ഷിണാഫ്രിക്കന്‍ ക്രിക്കറിനെയും ഒന്നാകെ നാണക്കേടിന്റെ പടുകുഴിയിലെത്തിച്ച ഒത്തുക്കളി വിവാദത്തിലെ നായകന്‍ ഹാന്‍സിക്രോണ്യെ . അദ്ദേഹം വിടപറഞ്ഞിട്ട് ഈ ജൂണ്‍ ഒന്നിന് 18 വര്‍ഷം തികയുകയാണ്. സംഭവബഹുലമായിരുന്നു ഹാന്‍സിക്രോണ്യെ യുടെ ജീവിതം.
1969ല്‍ ബ്ലോം ഫോണ്ടെയ്‌നില്‍ സെപ്റ്റംബര്‍ 25നാണ് ഹാന്‍സിക്രോണിയുടെ ജനനം. 1992ല്‍ ടെസ്റ്റിലും ഏകദിനത്തിലും അരങ്ങേറ്റം കുറിച്ച ക്രോണ്യെ ദക്ഷിണാഫ്രിക്കക്ക് വേണ്ടണ്ടി 1992 മുതല്‍ 1999 വരെ മൂന്നു ലോകകപ്പുകളില്‍ കളിച്ചിട്ടുണ്ട്. 1996-99 ദക്ഷിണാഫ്രിക്കയെ നയിച്ചത് ക്രോണ്യെ യായിരുന്നു. 1999 ലോകകപ്പില്‍ ക്രോണ്യെയുടെ നേതൃത്വത്തില്‍ സെമി വരെ എത്താന്‍ ദക്ഷിണാഫ്രിക്കക്ക് കഴിഞ്ഞു.
ഒരൊറ്റ മത്സരംകൊണ്ട് രാ ഹീറോ വില്ലനായി മാറുന്ന കാഴ്ചയാണ് ലോകം പിന്നീട് കണ്ടണ്ടത്. 2000ല്‍ ഇന്ത്യാ സന്ദര്‍നത്തില്‍ ഇരു ടീമുകളെയും വിവാദത്തിലാക്കിയ ഒത്തുകളിമത്സരത്തിന്റെ ചുരുളഴിഞ്ഞു. ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീനും അജയ് ജഡേജയും ഉള്‍പ്പെടെ ഹാന്‍സിക്രോണ്യെ ക്കൊപ്പം പിടിക്കപ്പെട്ടു.
ഇതിനു ശേഷം കളിക്കളത്തില്‍ നിന്ന് വിലക്കപ്പെട്ട ക്രോണ്യെ 2002 ജൂണ്‍ ഒന്നിന് അന്വേഷണങ്ങള്‍ നടക്കുന്നതിനിടെ വിമാനാപകത്തില്‍ മരിക്കുകയായിരുന്നു. 2002 ജൂണ്‍ ഒന്നിന് വെസ്റ്റേണ്‍ കേപിലുള്ള വസതിയിലേക്ക് പറക്കുന്നതിനിടെയാണ് അപകടം. ദക്ഷിണാഫ്രിക്കക്ക് വേണ്ടണ്ടി 68 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി 3,714 റണ്‍സും, 188 ഏകദിനങ്ങളില്‍ നിന്നായി 5,565 റണ്‍സും ക്രോണ്യെ നേടിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."