HOME
DETAILS
MAL
ജിന്‍സണും ആരോഗ്യ രാജീവിനും ഏഷ്യന്‍ കപ്പ് യോഗ്യത
backup
March 18 2019 | 19:03 PM
പട്യാല: ഫെഡറേഷന് കപ്പില്‍ 45.73 സെക്കന്ഡുകളില് മത്സരം പൂര്‍ത്തിയാക്കി ദോഹയില്‍ നടക്കുന്ന ഏഷ്യന്‍ ചാംപ്യന്‍ഷിപ്പിലേക്ക് ആരോഗ്യ രാജീവ് യോഗ്യത നേടി. പുരുഷന്മാരുടെ വിഭാഗം 400 മീറ്ററിലാണ് താരം യോഗ്യത നേടിയത്. 45.85 സെക്കന്‍ഡ് എന്ന യോഗ്യതാ മാര്‍ക്കാണ് ആരോഗ്യ രാജീവ് മറികടന്നത്. അതേസമയം മുഹമ്മദ് അനസിന് രണ്ടാമതായി ഫിനിഷ് ചെയ്യാനേ കഴിഞ്ഞുള്ളു. അതിനാല്‍ ഏഷ്യന്‍ ചാംപ്യന്‍ഷിപ്പിനുള്ള യോഗ്യത നേടുവാന്‍ അനസിനു സാധിച്ചില്ല. ജിന്സണ് ജോണ്‍സനും ഏഷ്യന്‍ ചാംപ്യഷിപ്പിന് യോഗ്യത നേടി.
പുരുഷ വിഭാഗം 1500 മീറ്ററില്‍ 3.41.67 സെക്കന്‍ഡില്‍ ഓട്ടം പൂര്‍ത്തിയാക്കിയാണ് ജിന്സണ് നേട്ടം സ്വന്തമാക്കിയത്. 3.46.00 ആയിരുന്നു യോഗ്യത നേടുന്നതിനുള്ള പരിധി. ഏഷ്യന്‍ ഗെയിംസില്‍ 1500 മീറ്ററില്‍ ഇന്ത്യക്കായി സ്വര്‍ണം നേടിയ താരമാണ് ജിന്സണ് ജോണ്സണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."