HOME
DETAILS
MAL
ഏകീകൃത ഇന്‍ഷുറന്‍സ് പോളിസി നിലവില്‍ വന്നു
backup
April 13 2017 | 22:04 PM
റിയാദ്: സഊദിയില്‍ ഏകീകൃത ഇന്‍ഷുറന്‍സ് പോളിസി എല്ലാവര്ക്കും നിലവില്‍ വന്നു. ഇതോടെ 25 ല്‍ കുറവ് ജീവനക്കാരുള്ള തൊഴിലുടമകള്‍ക്കും ഇനി മുതല്‍ ഏകീകൃത ഇന്‍ഷുറന്‍സ് പോളിസിയില്‍ അംഗമാകേണ്ടണ്ടി വരും. കൗണ്‍സില്‍ ഓഫ് കോ-ഓപ്പറേറ്റീവ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നിര്‍ദേശ പ്രകാരമാണ് എല്ലാ മേഖലയിലും നിലവില്‍ വരുത്തിയത്.
ഇപ്പോള്‍ നിലവില്‍ വന്ന പദ്ധതിയുടെ അവസാന ഘട്ടത്തില്‍ 25 ജീവനക്കാരില്‍ കുറവുള്ള എല്ലാ സ്ഥാപനങ്ങളും തങ്ങളുടെ തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കണമെന്നാണ് നിര്‍ദേശിക്കുന്നത്.
ഇതിലൂടെ തൊഴിലാളികളെയും കുടുംബത്തേയും ഉള്‍ക്കൊള്ളിച്ച് സമ്പൂര്‍ണ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയാണ് നടപ്പാക്കുന്നത്. ഒരു സ്പോണ്‍സറുടെ കീഴിലുള്ള മുഴുവന്‍ തൊഴിലാളികള്‍ക്കും അവരുടെ ആശ്രിതര്‍ക്കും ഒരു പോളിസി മാത്രമേ അനുവദിക്കുകയുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."