HOME
DETAILS
MAL
സഊദിയിൽ ഹൃദയാഘാതം മൂലം തിരുവനന്തപുരം സ്വദേശി മരിച്ചു
backup
May 27 2020 | 18:05 PM
റിയാദ്: സഊദിയിലെ റിയാദിൽ മലയാളി ഹൃദയയാഘാതം മൂലം മരിച്ചു. തിരുവനന്തപുരം കുളമുറ്റം മൂങ്ങോട് സ്വദേശി നിസാമുദ്ദീൻ (43) ആണ് റിയാദിലെ നദീമിൽ മരിച്ചത്. ഇവിടെ ബഖാല ജീവനക്കാരനായിരുന്നു. ഏതാനും ദിവസം മുമ്പ് പനി ബാധിച്ച് ഡോക്ടറെ കണ്ട് ചികിത്സ തേടിയിരുന്നു. ചൊവ്വാഴ്ച രാത്രിയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് നദീമിലെ ഫാമിലി കെയർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. 20 വർഷമായി റിയാദിലുള്ള നിസാമുദ്ദീൻ ആറ് മാസം മുമ്പാണ് അവസാനമായി നാട്ടിൽ പോയി മടങ്ങിയെത്തിയത്.
പിതാവ്: അബ്ദുൽ ഖരീം. മാതാവ്: റഹീന. ഭാര്യ: തസ്നി. മക്കൾ: അർഫാൻ, യാസീൻ. മൃതദേഹം നദീം ഫാമിലി കെയർ ആശുപത്രി മോർച്ചറിയിലാണ്. മൃതദേഹം റിയാദിൽ ഖബറടക്കാനുള്ള പ്രവർത്തനങ്ങൾക്ക് ബന്ധുക്കളായ സമദ്, നൗഷാദ് എന്നിവരോടൊപ്പം കെ.എം.സി.സി പ്രവർത്തകരും രംഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."