HOME
DETAILS
MAL
അന്ത്യോദയ എക്സ്പ്രസിന് കാസര്‍കോടും ആലപ്പുഴയിലും സ്റ്റോപ്പ്
backup
June 28 2018 | 11:06 AM
കാസര്‍കോട്: കഴിഞ്ഞ 12 മുതല്‍ ആരംഭിച്ച കൊച്ചുവേളി-മംഗളുരു അന്ത്യോദയ എക്സ്പ്രസിന് കാസര്‍കോട്, ആലപ്പുഴ എന്നിവിടങ്ങളില്‍ സ്റ്റോപ്പ് അനുവദിച്ചതായി കേന്ദ്ര റെയില്‍മന്ത്രി പീയൂഷ് ഗോയല്‍ വി മുരളീധരന് എം.പിയെ അറിയിച്ചു. ആലപ്പുഴയിലും കാസര്‍കോടും സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് വി മുരളീധരന് എം.പി നല്കിയ കത്തിന് നല്കിയ മറുപടിയിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം അറിയിച്ചത്. ട്രെയിനിന് കാസര്‍കോട് സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കാസര്‍കോട് രാഷ്ട്രീയ പാര്‍ട്ടികളും വിവിധ സംഘടനകളും പ്രക്ഷോഭത്തിലാണ്. ആറുമാസത്തേക്ക് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നുവെന്ന് പരാമര്‍ശിക്കുന്ന കത്തില്‍ ട്രെയിന്‍ നിര്‍ത്തുന്ന തീയ്യതി പ്രഖ്യാപിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."