മയക്കുമരുന്നുമായി മലപ്പുറം സ്വദേശി അറസ്റ്റില്‍
ആലുവ: ആലുവ ടൗണില്‍ പ്രൈവറ്റ് ബസ് സ്റ്റാന്റിന് സമീപം മയക്കു മരുന്ന് വില്‍പ്പന നടത്തുന്നതിനിടയില്‍ മലപ്പുറം ജില്ലയില്‍ കൊണ്ടോട്ടി വാഴക്കാട് സ്വദേശി തോണിച്ചാലില്‍ വീട്ടില്‍ അബ്ദു മകന്‍ ഹാഫിസ് (22) നെ ആലുവ എക്‌സൈസ് റേഞ്ചു പാര്‍ട്ടി അറസ്റ്റ് ചെയ്തു. ഇയാളില്‍ നിന്നും ഒന്‍പത് LSD ( Lysergic acid diethylamide ) സ്റ്റാമ്പ് കണ്ടെടുത്തു. ബാംഗ്ലൂരില്‍ നിന്നും വാങ്ങിയ LSD ആലുവയില്‍ വില്‍പ്പനയ്ക്കായി ആവശ്യക്കാരനെ കാത്തുനില്‍ക്കുമ്പോഴാണ് പിടികൂടിയത്. ജില്ലയില്‍ തന്നെ എക്‌സൈസ് പിടികൂടിയതില്‍ ഈ ഇനത്തിലുള്ള കേസുകളില്‍ ഏറ്റവും വലിയ മയക്കുമരുന്ന് കേസാണിത്. DJ പാര്‍ട്ടിക്കും മറ്റും ഉപയോഗിക്കുന്ന LSD സ്റ്റാമ്പ് ചെറിയ കഷണങ്ങള്‍ ആക്കി നാക്കിനടിയില്‍ വച്ചാല്‍ മണിക്കൂറുകളോളം ലഹരി നല്‍കുന്നവയാണ്. ആലുവ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഇ. കെ റെജിമോന്‍ നേതൃത്വം നല്‍കിയ റെയ്ഡില്‍ ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍ എ. ബി സജീവ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ റ്റി. എന്‍ ശ്രീരാജ്, അരുണ്‍ കുമാര്‍, എം. കെ പ്രസന്നന്‍, അഭിലാഷ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."