HOME
DETAILS

മറവിയുടെ ഫാഷിസ്റ്റ് രസതന്ത്രം

  
backup
April 13 2017 | 22:04 PM

%e0%b4%ae%e0%b4%b1%e0%b4%b5%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ab%e0%b4%be%e0%b4%b7%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%b0%e0%b4%b8%e0%b4%a4%e0%b4%a8

ഭൂതകാലത്തെ നിരന്തരം മായ്ച്ചുകളയുന്ന ഒരു ലോകത്താണ് നാം ജീവിക്കുന്നത്. ഭൂതകാലം തന്നെ ഇല്ലാതാക്കപ്പെടുകയാണ്. അല്ലെങ്കില്‍ വിമര്‍ശനരഹിതമായി വാഴ്ത്തപ്പെടുകയോ, കാല്‍പനിക വല്‍ക്കരിക്കപ്പെടുകയോ ചെയ്യുകയാണ്. ഭൂതകാലത്തിന്റെ സത്യങ്ങളെ പിന്തുടരുന്നത്, അധീശസംസ്‌കാരം ഒരു തരത്തിലും പ്രോത്സാഹിപ്പിക്കുന്നില്ല. ഓര്‍മ മറ്റേതൊരു കാലത്തേക്കാളും കൂടുതല്‍ ഇന്ന് അപകടത്തിലാണ്. ടോണിമോറിസന്റെ വാക്കുകള്‍ക്ക് നമ്മുടെ ജനാധിപത്യ-മതേതരത്വ കാലത്ത് പ്രസക്തിയേറുകയാണ്. ഭൂതകാല സംബന്ധിയായ ഓര്‍മകളെ കുഴിച്ചുമൂടാന്‍ ഫാസിസ്റ്റുകള്‍ തത്രപ്പാട് കാണിക്കുമ്പോള്‍, ഒരിട പഴയ ഗുജറാത്തും പഴയ ബാബരിയുമെല്ലാം മറവിയുടെ ഭാഗമാവുമോ എന്ന ആശങ്കയില്‍ തെല്ലും അതിശയോക്തിയില്ല; പ്രത്യേകിച്ച് ഫാഷിസം നാടുവാഴുന്ന കാലത്ത്. കാരണം മറവി ഫാഷിസത്തിന്റെ വഴികളെ എളുപ്പമാക്കുകയാണ്.
ലോകത്തെ പ്രബല ജനാധിപത്യ രാഷ്ട്രമെന്ന ഖ്യാതി നിലനില്‍ക്കുന്ന ഒരു രാജ്യത്ത് ഏതെങ്കിലുമൊരു വിഭാഗത്തിന് എക്കാലത്തും നീതി നിഷേധിക്കപ്പെടുന്നുവെന്ന ചിന്ത വളരാന്‍ അനുവദിച്ചുകൂടാ. നിയമത്തിനു മുന്നില്‍ എല്ലാവരും തുല്യരാണെന്ന ബോധമാണ് ഊട്ടിയുറപ്പിക്കേണ്ടണ്ടത്. ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിന്റെ സ്വകാര്യ വേദനയായി ബാബരി ധ്വംസനത്തെയും ഗുജറാത്ത് നരഹത്യയേയും ചെറുതാക്കിച്ചുരുക്കുന്നത് ക്ഷന്തവ്യമല്ല. ഈശ്വരവിശ്വാസികളുടെയും മതേതര വിശ്വാസികളുടെയും മനസ്സില്‍ നിന്ന് ഒരിക്കലും മായ്ച്ചുകളയാനാവാത്തതാണ് ബാബരിയും ഗുജറാത്തുമെന്നത് പരമപ്രധാനം. ജനാധിപത്യത്തോടും മതനിരപേക്ഷതയോടുമുള്ള ഇന്ത്യന്‍ ഭരണ സംവിധാനത്തിന്റെ ഉരകല്ലായിട്ടാണ് ബാബരി പ്രശ്‌നത്തെ നാം ഗണിച്ചിരുന്നത്. അതില്‍ ഭരണകൂടങ്ങളും അവരെ നയിക്കുന്ന പ്രബല രാഷ്ട്രീയ കക്ഷികളും അമ്പേ പരാജയപ്പെടുമ്പോള്‍ ഒരു രാഷ്ട്രം തന്നെയാണ് അപമാനിക്കപ്പെടുന്നതും; തോല്‍ക്കുന്നതും.
സാക്ഷാല്‍ അഡോള്‍ഫ് ഹിറ്റ്‌ലറും നരേന്ദ്രമോദിയും തമ്മില്‍ ചരിത്രത്തില്‍ അനിഷേധ്യബന്ധമുണ്ടണ്ട്, സത്യത്തെയും നീതിയെയും ജീവനോടെ കുഴിച്ചുമൂടുന്നതില്‍ ഇരുവരും ഒരേ നാണയത്തിന്റെ ഇരുപുറം തന്നെ. മോദിയുടെ റോള്‍മോഡല്‍ ഹിറ്റ്‌ലറും ഹിറ്റ്‌ലറുടെ പിന്‍ഗാമി മോദിയും മാത്രം.
കോടതിയും നിയമ നടപടികളുമൊന്നും മോദിയുടെ രഥയോട്ടത്തെ ഒരിക്കലും ബാധിച്ചിട്ടില്ല. കോടതി സത്യവാങ്മൂലത്തിനെതിരായി കോടതിയുടെ പരിഗണനയിലുള്ള പല കേസുകളിലും മോദി കടന്നുകയറി പലവുരു കൈയാങ്കളി നടത്തിയിട്ടുണ്ടണ്ട്. ഭീഷണിമൂലം സാക്ഷികള്‍ കൂട്ടത്തോടെ കൂറുമാറിയതും കേസ് റിപ്പോര്‍ട്ടുകള്‍ ഭരണകൂടം പച്ചയായി പൂഴ്ത്തിവച്ചതും ഇതൊക്കെയായിട്ടും മോദി തന്നെ വീണ്ടണ്ടും അധികാരത്തിലേറിയതും ഭാരതം ദര്‍ശിച്ച ഏറ്റവും വലിയ ജനാധിപത്യ ദുരന്തമായിരുന്നു. അതി സങ്കീര്‍ണമായ രാഷ്ട്രീയ ധ്രുവീകരണത്തിലൂടെ ഭരണത്തിലെത്തിയ മോദിയുടെ ജനാധിപത്യം ഹിറ്റ്‌ലറുടെ പ്രാകൃത ജനാധിപത്യത്തിന്റെ മൂര്‍ത്തരൂപമാണെന്നതിനു വര്‍ത്തമാനകാല ഇന്ത്യ സാക്ഷി. ഗര്‍ഭിണിയെ കുത്തിക്കീറി കുഞ്ഞിനെ തൃശൂലത്തിലേറ്റി തീയിലെറിഞ്ഞത് താനാണെന്ന് ഉറക്കെ പ്രഖ്യാപിച്ച വി.എച്ച്.പി. നേതാവ് ബാബു ബജ്‌രംഗ്ദിയും നിരപരാധികളായ സൊഹ്‌റാബുദ്ദീനും ഭാര്യ കൗസര്‍ബീയും കൊല്ലപ്പെടേണ്ടണ്ടവര്‍ തന്നെയായിരുന്നുവെന്ന് നിരുത്തരവാദപരമായി പ്രസ്താവിച്ച ഒരാള്‍ പ്രധാനമന്ത്രിയായി വാണരുളുന്നത് ഭീതിതമായ വെല്ലുവിളിയാണ് ഇന്ത്യന്‍ ജനാധിപത്യത്തിനു നേരെ ഉയര്‍ത്തുന്നത്.
സ്വയം പ്രതിഷ്ഠ ചമഞ്ഞ്, തന്റെ നേട്ടങ്ങള്‍ക്കുവേണ്ടണ്ടി സാമുദായിക ഐക്യം തകര്‍ത്ത് അവിടെ ഭിന്നിപ്പിന്റെ വിഷബീജം വിതയ്ക്കലായിരുന്നു മോദിയുടെ എക്കാലത്തേയും വജ്രായുധം. ഗോധ്രയും അതിനെ തുടര്‍ന്നുവന്ന വംശഹത്യകളും ഈ ഭരണതന്ത്രത്തിന്റെ പ്രതിരൂപങ്ങളായിരുന്നു. പാകിസ്താനില്‍നിന്നു ലഷ്‌കറെ ത്വയ്ബയുടെയും ജയ്‌ശെ മുഹമ്മദിന്റെയും ഇതര ഭീകരവാദ സംഘടനകളുടെയും ആളുകള്‍ ഗുജറാത്തിനെ തകര്‍ക്കാന്‍ വന്നുകൊണ്ടണ്ടിരിക്കുന്നുവെന്ന് ഹൈന്ദവരെ വിശ്വസിപ്പിക്കുക, അത് തടയണമെങ്കില്‍ താന്‍ ഭരണത്തില്‍ തുടരേണ്ടണ്ടതുണ്ടെണ്ടന്ന ജനവിശ്വാസം ആര്‍ജിച്ചെടുക്കുക, ഈ ലക്ഷ്യപൂര്‍ത്തീകരണത്തിനുതകും വിധം തെരഞ്ഞെടുപ്പ് വേളകളില്‍ പാകിസ്താന്‍ വിരുദ്ധ പ്രസംഗം കൊണ്ടണ്ട് ആളുകളെ വികാര വിജൃംഭിതരാക്കുക... ഇങ്ങനെ തുടരുന്നു മോദിയുടെ കുതന്ത്രപ്പട്ടിക. 'മരണത്തിന്റെ മൊത്തക്കച്ചവടക്കാര്‍' എന്ന് സോണിയാ ഗാന്ധി മോദിക്കെതിരേ നടത്തിയ പരാമര്‍ശത്തെ വളച്ചൊടിച്ച് ഗുജറാത്തില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരെല്ലാം പാകിസ്താനികളോ അവരുടെ സഹായികളോ ആണെന്ന ചിത്രീകരണത്തിലൂടെ തനിക്കനുകൂല തരംഗം സൃഷ്ടിക്കാന്‍ മോദി കാണിച്ച തൊലിക്കട്ടി അപാരം തന്നെയായിരുന്നു, ഭയാനകവും. തന്റെ ധീരമായ നിലപാടുകള്‍ മൂലം ഗുജറാത്ത് ഭരണകൂടത്തിന് അനഭിമതനായ മുന്‍ ഗുജറാത്ത് ഐ.ജി. ശ്രീകുമാര്‍ വെളിപ്പെടുത്തിയത്; ഗുജറാത്ത് പൊലിസ് ശക്തമാണെന്ന് പറയാന്‍ നമുക്ക് കുറേ പേരെ കൊല്ലേണ്ടണ്ടി വരുമെന്ന് 2002-ല്‍ ചീഫ് സെക്രട്ടറിയായിരുന്ന ജി.എസ്. സുബ്ബറാവു തന്നോട് പറഞ്ഞിരുന്നുവെന്നാണ്.
മതേതരത്വത്തിന്റെ സ്മാരകമെന്ന് പ്രകീര്‍ത്തിക്കപ്പെട്ട ബാബരി മസ്ജിദിന്റെ താഴികക്കുടങ്ങള്‍ മാഞ്ഞുപോയിട്ടു രണ്ടണ്ടു ദശാബ്ദങ്ങള്‍ പിന്നിട്ടിട്ടും നീതിയുടെ പുലര്‍ച്ചക്കു വേണ്ടണ്ടിയുള്ള നിതാന്ത കാത്തിരിപ്പ് തുടരുകയാണല്ലോ. കോടതിയുടെ പുറത്ത് മധ്യസ്ഥ ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കണമെന്നാണ് കോടതി അവസാനമായി പറഞ്ഞത്. എന്നാല്‍, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ക്ഷേത്ര നിര്‍മാണത്തിനുള്ള ചരടുവലികള്‍ പരസ്യമായി തന്നെ തുടങ്ങിക്കഴിഞ്ഞു. മസ്ജിദ് ധ്വംസനത്തിലൂടെ വിണ്ടണ്ടുകീറിയ സാമൂഹിക ബന്ധങ്ങള്‍ തുടര്‍ന്നുണ്ടണ്ടായ അനേകം കലാപങ്ങളിലൂടെ വര്‍ധിത വീര്യമാര്‍ജിക്കുകയായിരുന്നു. രാജ്യവ്യാപകമായി പരസ്പര വിശ്വാസം തന്നെ നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങി. അപരാധത്തിന് പ്രായശ്ചിത്തം ചെയ്യുക എന്നതായിരുന്നു പില്‍ക്കാല തേട്ടമെമ്പാടും. ഈ ദിശയില്‍ ചില അനുകൂല നടപടിക്രമങ്ങള്‍ ഭരണകൂടത്തിന്റെയും കോണ്‍ഗ്രസ്സിന്റെയും ഭാഗത്തുനിന്ന് ആദ്യനാളുകളിലുണ്ടണ്ടായിരുന്നു. എന്നാല്‍, പ്രായോഗിക നീക്കങ്ങളൊന്നും പിന്നീട് രൂപപ്പെട്ടില്ല. അതിന് കോണ്‍ഗ്രസ്സ് കൊടുക്കേണ്ടണ്ടി വന്ന ബലിയായിരുന്നു ഉത്തരേന്ത്യയിലെ തുടര്‍ച്ചയായ പരാജയങ്ങളും ബലക്ഷയവും.
തിരുത്തുകള്‍ക്ക് പിന്നീട് പാര്‍ട്ടി സന്നദ്ധമായപ്പോള്‍ ന്യൂനപക്ഷങ്ങള്‍ ക്രിയാത്മകമായി പ്രതികരിക്കുകയും ചെയ്തുവെന്നത് ചരിത്രവായന. എന്നാല്‍, പ്രതികള്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കാനോ വര്‍ഗീയവൈര നിര്യാതനത്തിന്റെ ഇരകളായവരുടെ നഷ്ടം നികത്തുന്നതിനോ ശ്രമങ്ങളുണ്ടണ്ടായതില്ല. പതിറ്റാണ്ടണ്ടിലേറെ പിന്നിട്ട ശേഷം കോണ്‍ഗ്രസ്സിന് വേണ്ടണ്ടി സോണിയ ഗാന്ധി ക്ഷമചോദിച്ചതാണ് ഈ വിഷയത്തിലെ പറയത്തക്ക പുരോഗതി. പരിഹാര നിര്‍ദേശം പ്രതീക്ഷിച്ചിരുന്ന കോടതിയാവട്ടെ മുറിവില്‍ ഉപ്പു പുരട്ടുന്ന രീതിയാണ് സ്വീകരിച്ചതും. കോണ്‍ഗ്രസ് പാര്‍ട്ടി ചക്രശ്വാസം വലിക്കുമ്പോള്‍ സംഘ്പരിവാര്‍ പ്രഭൃതികള്‍ തീവ്ര ഹിന്ദുത്വത്തിനു വെള്ളവും വളവും വേണ്ടണ്ടുവോളം നല്‍കി ഭൂരിപക്ഷവര്‍ഗീയതയെ ആളിക്കത്തിച്ച് നേട്ടം കൊയ്യുകയും ചെയ്യുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗ്രേറ്റർ നോയിഡയിൽ 17 വയസുകാരൻ ഓടിച്ച കാറിടിച്ച് യുവതിക്ക് മരണം

National
  •  a month ago
No Image

ദുബൈ ജിഡിആർഎഫ്എയിൽ യുഎഇ പതാക ദിനാചരണ പരിപാടികൾ നടന്നു

uae
  •  a month ago
No Image

അബൂദബിയിലെ നിരവധി പൊതു ബാസ്‌ക്കറ്റ്‌ബോൾ കോർട്ടുകൾ നവീകരിക്കാനൊരുങ്ങി ADQ, വും NBA യും  

uae
  •  a month ago
No Image

കിട്ടാ കടം പെരുകുന്നു: ബംഗ്ലാദേശിനുള്ള വൈദ്യുതി വിതരണം ഭാഗികമായി നിർത്തി അദാനി ഗ്രൂപ്പ്

International
  •  a month ago
No Image

ഹൈദരാബാദ് വിമാനത്താവളത്തിൽ കോൺഫ്ലേക്-മിഠായി ബോക്സുകളിൽ മരിജുവാന കടത്താൻ ശ്രമം; യുവാക്കൾ പിടിയിൽ

National
  •  a month ago
No Image

മുൻ കേന്ദ്രമന്ത്രി ആർ.സി.പി.സിങ് പുതിയ രാഷ്ട്രീയ പാർട്ടിയുമായി ​രം​ഗത്ത്

National
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടം; അറസ്റ്റുചെയ്യപ്പെട്ട മൂന്നു പ്രതികള്‍ക്ക് ജാമ്യം

Kerala
  •  a month ago
No Image

പെരുമ്പാവൂർ അർബൻ സഹകരണ ബാങ്ക് സാമ്പത്തിക ക്രമക്കേട്; ഭരണസമിതി അംഗം പിടിയിൽ

Kerala
  •  a month ago
No Image

ചേലക്കരയിൽ സിപിഎം- കോണ്‍ഗ്രസ് സംഘര്‍ഷം; പൊലിസ് നോക്കി നില്‍ക്കെ സിപിഎം പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിച്ചുവെന്ന് ആരോപണം

Kerala
  •  a month ago
No Image

വ്യജ റിക്രൂട്ട്‌മെന്റ്; 18 ഇന്ത്യന്‍ ഏജന്‍സികളുടെയും 160 കുവൈത്ത് കമ്പനികളുടെയും പേരുകള്‍ ഉള്‍പ്പെടുത്തി കുവൈത്തിലെ ഇന്ത്യന്‍ എംബസിയുടെ കരിമ്പട്ടിക

Kuwait
  •  a month ago