HOME
DETAILS
MAL
മോദി അന്ന് മന്‍മോഹന്‍ സിങ്ങിനെ 'രാത്രി കാവല്‍ക്കാരന്‍' എന്നു പരിഹസിച്ചു; ഇന്ന് താനും സഹപ്രവര്‍ത്തകരും കാവല്‍ക്കാരനാണെന്ന് അഭിമാനത്തോടെ വിളിച്ചുപറയുന്നു; തിരിഞ്ഞുകുത്തി 2013ലെ മോദിയുടെ പ്രസംഗം
backup
March 19 2019 | 04:03 AM
ന്യൂഡല്‍ഹി: കാവല്‍ക്കാരന്‍ എന്നര്‍ത്ഥം വരുന്ന 'ചൗക്കീദാര്‍' എന്ന പദം ഉപയോഗിച്ചുള്ള ബി.ജെ.പിയുടെ പ്രചാരണങ്ങളെക്കെയും ഭൂമറാങ് പോലെ പാര്‍ട്ടിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും തിരിച്ചടിയാവുന്നു. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ 2013ല്‍ നരേന്ദ്രമോദി അന്നത്തെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിനെ രാത്രികാവല്‍ക്കാരന്‍ എന്നു വിളിച്ച് ആക്ഷേപിച്ച പ്രസംഗം മോദിയെയും ബി.ജെ.പി നേതാക്കളെയും ഇപ്പോള്‍ തിരിഞ്ഞുകുത്തുകയാണ്. 2013 മാര്‍ച്ച് നാലിനു നടന്ന ബി.ജെ.പിയോഗത്തില്‍ വച്ചാണ് ഗാന്ധി- നെഹ്‌റു കുടുംബത്തെ പരിഹസിക്കുന്നതിന്റെ ഭാഗമായി മന്‍മോഹനെ രാത്രികാവല്‍ക്കാരന്‍ (നൈറ്റ് വാച്ച്മാന്‍) എന്ന പ്രയോഗം മോദി നടത്തിയത്. നെഹ്‌റുകുടുംബമാണ് രാജ്യം ഭരിക്കുന്നതെന്നും മന്‍മോഹന്‍ വെറും കാവല്‍ക്കാരന്‍ മാത്രമാണെന്നുമായിരുന്നു മോദിയുടെ പ്രസ്താവന.
2014ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ്, രാജ്യത്തിന്റെ സ്വത്ത് കോണ്‍ഗ്രസ് കവര്‍ച്ചചെയ്യുന്നത് തടയാനായി തന്നെ ചൗക്കീദാര്‍ ആയി തെരഞ്ഞെടുക്കണമെന്നു മോദി പ്രസംഗിച്ചത്. പിന്നീട് നരേന്ദ്രമോദിയുടെ ഭരണത്തിനു കീഴില്‍ തുടര്‍ച്ചയായ അഴിമതിയാരോപണങ്ങള്‍ ഉയര്‍ന്നതോടെയാണ്, ചൗക്കീദാര്‍ ചോര്‍ ഹേ (കാവല്‍ക്കാരന്‍ കള്ളനാണ്) എന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി തിരിച്ചടിച്ചുതുടങ്ങി. ചൗക്കീര്‍ദാര്‍ ചോര്‍ഹേ എന്ന പ്രയോഗം സോഷ്യല്‍മീഡിയയില്‍ വൈറലായതോടെ, ഇതിനെ പ്രതിരോധിക്കാനായി രാജ്യത്തിനു വേണ്ടി ജോലിയെടുക്കുന്ന എല്ലാവരും കാവര്‍ക്കാരാണ് എന്ന അര്‍ത്ഥത്തില്‍ മേം ബി ചൗക്കീദാര്‍ഹേ (ഞാനും കാവല്‍ക്കാരനാണ്) എന്ന ഹാഷ്ടാഗ് കാംപയിന്‍ മോദി തുടങ്ങിവച്ചു. പിന്നീട് ട്വിറ്റര്‍ അക്കൗണ്ടിലെ പേര് ചൗക്കീദാര്‍ നരേന്ദ്രമോദി എന്ന് മാറ്റുകയും ചെയ്തു. മോദിക്കു പുറമെ മുതിര്‍ന്ന ബി.ജെ.പി നേതാക്കളും കേന്ദ്രമന്ത്രിമാരും ഇത്തരത്തില്‍ പേരിന്റെ കൂടെ കാവല്‍ക്കാരന്‍ എന്നു ചേര്‍ത്തു.
ഇതോടെയാണ് ഇപ്പോള്‍ കാവല്‍കാരന്‍ എന്ന പദം മഹത്വവല്‍കരിക്കുന്ന മോദിയുടെ ഇരട്ട നിലപാട് തുറന്നുകാട്ടാനായി അദ്ദേഹത്തിന്റെ പഴയ പ്രസംഗം സോഷ്യല്‍മീഡിയ കുത്തിപ്പൊക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."